Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട്, എവിടേയും നേട്ടം സ്വന്തമാക്കും
ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ എന്തൊക്കെയാണ് ഓരോ രാശിക്കാര്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളുടെ രാശിയിലേയും ഗ്രഹങ്ങളുടേയും മാറ്റങ്ങള്‍ അനുസരിച്ചാണ് സംഭവിക്കുന്നത്. വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതും.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് മാറേണ്ടത് എന്നത് അനുസരിച്ച് നമുക്ക് മുന്നോട്ട് പോവാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത ശുഭഫലങ്ങള്‍ ആണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റം ഉണ്ടാവാം. ജോലിയിലും നേട്ടങ്ങള്‍ സ്വന്തമാക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാം. അത് പലപ്പോഴും ഗുണപരമായി മാറുന്നതിന് ഉള്ള തുടക്കം കൂടിയായിരിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തിക നേട്ടം മികച്ചതായിരിക്കും.
മിഥുനം
ജോലിയില്‍ തടസ്സങ്ങളുണ്ടാവാം ഇന്ന് മിഥുനം രാശിക്കാര്‍ക്ക്. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും അവസാനം കുറിയ്ക്കുന്ന ദിനമായി ഇന്നത്തെ ദിവസത്തെ കണക്കാക്കാം. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവും. ഏത് മികച്ച മാറ്റങ്ങളും നല്ല രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. എല്ലാ നേട്ടങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങളുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇന്നത്തെ ദിവസത്തെ പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ് ഇന്ന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളും നിസ്സാരമാക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സ്വന്തമാക്കാന്‍ സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും അവസാനിക്കുന്ന ഒരു ദിവം എന്ന് വേണമെങ്കില്‍ ഇന്നത്തെ ദിവസത്തെ കണക്കാക്കാം. ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷകരമായ എല്ലാ മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകും. ദാമ്പത്യ ജീവിതം മികച്ചതാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ ഇന്ന് ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിനായി കൂടുതല്‍ പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന സാമ്പത്തിക മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്.. സന്തോഷകരമായ ഒരു കുടുംബ ജീവിതം ഇര്‍ക്കായി കാത്തു വെച്ചിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എങ്കിലും ദിവസത്തിന്റെ മധ്യത്തില്‍ കാര്യങ്ങള്‍ മാറി മറിയും. ജീവിതത്തില്‍ അനുകൂലമല്ലാത്ത പല കാര്യങ്ങളും ഈ സമയം സംഭവിക്കും. അതിനെ കരുതിയിരിക്കണം.
ധനു
ധനു രാശിക്കാരില്‍ പലപ്പോഴും ജീവിതത്തെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. പക്ഷേ നമ്മുടെ അശ്രദ്ധ ജീവിതത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ ഉള്ളതായിരിക്കണം. സന്തോഷത്തിന്റെ മണിക്കൂറുകളായിരിക്കും നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നത്.
മകരം
മകരം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം കഠിനമായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ എല്ലാം തന്നെ പ്രതിരോധിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ ഇന്ന് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്താം. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ യോഗം കാണുന്നു. രാജയോഗ സമാനമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ എല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി സാമ്പത്തിക നേട്ടമുണ്ടാവാം. ആരോഗ്യവും മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് ഇന്ന്. ഗുണദോഷ സമ്മിശ്രമായിരിക്കും ഇവരുടെ ജീവിതം. എങ്കിലും ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നു. എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അവസരങ്ങള്‍ പലതും നഷ്ടപ്പെടാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യം നിസ്സാരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications