Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇന്ന് ചിങ്ങം 1, നിക്ഷേപത്തിന് അനുകൂല സമയം, ജോലിയില്‍ സ്ഥാനക്കയറ്റം- ഇന്നത്തെ രാശിഫലം
ഇന്ന് ചിങ്ങം 1, പുത്തന്‍ പ്രതീക്ഷകളിലേക്ക് മിഴി തുറക്കുന്ന പുതുവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ ഇന്നത്തെ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഓരോ രാശിക്കാരുടേയും രാശിഫലം തന്നെയാണ്. ഇന്ന് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് ആരെല്ലാം കരുതിയിരിക്കണം എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത്. ഇതിനെക്കുറിച്ചെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം സൗഹൃദം വര്‍ദ്ധിക്കുന്നു. പല പഴയ സുഹൃത്തുക്കളേയും കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. ഏത് വലിയ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു. പൊതുവേ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി വരുന്നു. ജോലിയില്‍ നേട്ടങ്ങളും സാമ്പത്തിക ഉന്നമനവും ഉണ്ടാവുന്നു. അതെല്ലാം തന്നെ നിങ്ങളെ സന്തോഷിപ്പിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. പലപ്പോഴും വീടിന് പുറത്ത് നിന്ന് നിങ്ങള്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ സമയം നിങ്ങളെ തേടി എത്തും. പണം സമ്പാദിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗകാര്യങ്ങളില്‍ ഒരിക്കലും അനാസ്ഥ കാണിക്കരുത്. അനാവശ്യ കാര്യങ്ങളില്‍ പ്രകോപിതരാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ മോശം സമയമായിരിക്കും. ആരോഗ്യം വളരെയധികം ശ്രദ്ധ വേണ്ട ദിനമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനം വെറുതേയാവുന്നു. പലപ്പോഴും ബുദ്ധിപരമായ കാര്യങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ വിജയം കണ്ടെത്താന്‍ സാധിക്കുകയില്ല. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. ജോലി സ്ഥലത്ത് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ പൊതുവേ അനുകൂലമായ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പണമിടപാടുകള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലോട്ടറി ഭാഗ്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. സൗഹൃദങ്ങള്‍ കൂടുതല്‍ ശക്തമാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് നേട്ടങ്ങളിലേക്കുള്ള ആരംഭമാണ് ഇന്നത്തെ ദിവസം. വലിയ ജോലികള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കൃത്യസമയത്ത് മികച്ച തീരുമാനം എടുക്കുന്നതിന് സാധിക്കും. മറ്റുള്ളവരുമായുള്ള അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ജോലിയില്‍ ചെറിയ രീതിയില്‍ അപകട സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വാഹന ഉപയോഗം പോലുള്ളവ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ദൈവാനുഗ്രഹം വര്ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ബിസിനസ് സംബന്ധമായ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നു, സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം. പലപ്പോഴും വീട്ടിനകത്തും പുറത്തും സന്തോഷം നിലനിര്‍ത്താന്‍ അശ്രാന്ത പരിശ്രമം വേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കാം. ഒാരോ കാര്യവും വളരെയധികം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ബിസിനസില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാഹചര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയുടെ ആവശ്യത്തിന് വേണ്ടി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും ദീര്‍ഘദൂര യാത്രകള്‍ നിങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക രംഗത്ത് ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരും. ജോലിയില്‍ നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ എത്തുന്നു. വീടിന് പുറത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ ജീവിതം നിങ്ങളെ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നു. പലപ്പോഴും മറ്റുള്ളവരാന്‍ പ്രകോപിതരാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ വളരെയധികം മടുപ്പ് അനുഭവപ്പെടുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സൗഹൃദങ്ങള്‍ എപ്പോഴും മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പലപ്പോഴും ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂലമായ സമയമായിരിക്കും. പലരില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും ലാഭകരമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ ചെറിയ തോതില്‍ കലഹം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിലപിടിച്ച സാധനങ്ങള്‍ സൂക്ഷിക്കണം, നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











