Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: പ്രണയവും കരിയറും തകര്‍ന്നടിയും, ജീവിതത്തില്‍ നഷ്ടങ്ങള്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തിന്റെ അടിസ്ഥാനത്തില്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടായിരിക്കും. കരിയര്‍, പ്രണയം, ആരോഗ്യം, സാമ്പത്തികം എന്നിവയെല്ലാം തന്നെ മാറ്റങ്ങളുടെ തോതിലേക്ക് എത്തുന്നു.
ഇന്നത്തെ ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് അവ എന്നും നോക്കാം. അതിലുപരി ഗ്രഹങ്ങളും രാശികളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ കുതിപ്പ് അനുഭവപ്പെടാം. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനുള്ള സാഹചര്യം വന്നു ചേരും. പല ജോലികളും കൈകാര്യം ചെയ്യുന്നതിനുള്ള സമയമാണ ഇന്നത്തെ ദിവസം. എന്നിരുന്നാലും, ആവേശകരമായ തീരുമാനങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം തൃപ്തികരം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായിരിക്കം ഇന്നത്തെ ദിവസം. മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലോ ദീര്‍ഘകാല പദ്ധതികളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യും. ബജറ്റുകള്‍ അവലോകനം ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിക്ഷേപങ്ങള്‍ പരിഗണിക്കുന്നതിന് ഏറ്റവും നല്ല സമയമാണ്.
മിഥുനംരാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ അവരുടെ ആശയവിനിമയ കഴിവുകള്‍ ശ്രദ്ധിക്കണം. വ്യക്തവും ഫലപ്രദവുമായ ആശയവിനിമയം ഇല്ലെങ്കില്‍ അത് പലപ്പോഴും തെറ്റിദ്ധാരണകളിലേക്ക് എത്തിക്കും. കൂടാതെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ വൈകാരികത അനുഭവപ്പെടാം. ഈ വികാരങ്ങള്‍ അംഗീകരിക്കുകയും ക്രിയേറ്റീവ് ആയ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് ആശ്വാസവും പിന്തുണയും നല്‍കും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഏത് കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. പബ്ലിക് സ്പീക്കിംഗ് അല്ലെങ്കില്‍ ലീഡിംഗ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സമയമാണിത്. ജീവിതത്തില്‍ വിജയം നേടുന്നതിലേക്ക് നിങ്ങളെത്തുന്ന ദിവസമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ചെയ്യുന്ന ജോലിയില്‍ വളരെയധികം ആത്മാര്‍ത്ഥത കാണിക്കണം. കൂടാതെ വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ മറ്റുള്ളവരോട് പറയാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വ്യക്തിപരവും തൊഴില്‍പരവുമായ ഉദ്യമങ്ങളില്‍ വിജയിക്കാന്‍ ഇടയാക്കും. ലക്ഷ്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കും. പലപ്പോഴും എല്ലാ കാര്യങ്ങളും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്നു. കൂടാതെ ആഗ്രഹഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല സമയമായാണ് ഇന്നത്തെ ദിവസം കടന്ന് പോവുന്നത്. കൂടാതെ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഗുണപ്രദമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. വിദേശത്ത് പോവുന്നതിനുള്ള കാര്യങ്ങളില്‍ തീരുമാനമാവും. ശാന്തമായി എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാര്‍ വളരെയധികം സാഹസികരായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമം വര്‍ദ്ധിക്കുന്നു. പലപ്പോഴും പുതിയ സ്ഥലങ്ങള്‍ പര്യവേഷണം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക കാര്യങ്ങള്ഡ മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പുരോഗതിയിലേക്ക് എത്തുന്നതിന് സാധിക്കുന്നു. അച്ചടക്കം പാലിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രത്യേകതകള്‍ ഉണ്ടായേക്കാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴം ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ വരെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ കാര്യത്തിലും സഹകരണമനോഭാവം കൂടുതലായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. സങ്കീര്‍ണമായ സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടാവുന്നു. എങ്കിലും അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications