Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഇന്ന് തലയിലെഴുത്ത് മാറുന്നവര്‍: ആഗ്രഹിക്കുന്നത് പോലെ ജീവിതം? ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. വരുന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പോസിറ്റീവ് മാറ്റങ്ങളാണോ നെഗറ്റീവ് മാറ്റങ്ങളോ എന്നതിനെക്കുറിച്ച് നമുക്ക് ഇന്നത്തെ രാശിഫലത്തില്‍ കൂടുതല്‍ അറിയാം. ഗ്രഹമാറ്റങ്ങളോ രാശിമാറ്റങ്ങളോ എപ്രകാരമാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതും.
ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് ഓരോ രാശിക്കാരുടേയും മാറ്റങ്ങള്‍ പലവിധത്തിലാണ് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. അവ എങ്ങനെയെന്നും എപ്പോഴാണ് മാറ്റമെന്നും, എന്തൊക്കെയാണ് വരുത്തേണ്ട മാറ്റങ്ങളെന്നും വിശദമായി അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങളോടൊപ്പം തന്നെ ദോഷഫലങ്ങളും നിലനില്‍ക്കുന്നു. പലപ്പോഴും ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ക്രിയേറ്റീവിറ്റി ഇല്ലാതാവുന്നു എന്നതാണ്. ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇവര്‍ക്ക് അതിനുള്ള സമയമല്ല എന്നത് മനസ്സിലാക്കണം. സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. പ്രണയ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. വിവാഹത്തിലേക്ക് വരെ കാര്യങ്ങളെത്താം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളുടേയും അടിസ്ഥാനം ഇന്നത്തെ ദിവസത്തെ ഫലം തന്നെയാണ്. ബജറ്റ് അനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് വളരെ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പലപ്പോഴും പൊരുത്തക്കേടുകള്‍ ഉണ്ടാവാം. സംസാരിക്കുന്ന രീതി ശരിയല്ലെങ്കില്‍ അത് കുടുംബത്തില്‍ കലഹമുണ്ടാക്കും. സന്തോഷകരമായ ജീവിതത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നു. ജോലിയില്‍ മന്ദത അനുഭവപ്പെടും.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. പലപ്പോഴും വൈകാരികമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ്. മാത്രമല്ല ജീവിതത്തില്‍ നിന്ന് അമിത ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്ന ദിവസമായതിനാല്‍ സന്തോഷം നിലനില്‍ക്കുന്നു. കര്‍മ്മരംഗത്തും നേട്ടങ്ങള്‍ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണപ്രദമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് പക്ഷേ കൂടുതല്‍ ശ്രദ്ധ നല്‍കണം. പലപ്പോഴും ഗുണനാഭുവങ്ങള്‍ കര്‍മ്മരംഗത്ത് വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിലവിലുണ്ടാവുന്ന ഒരു സമയമാണ്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ മാത്രം ഉണ്ടാവുന്ന ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതി ശക്തമായ മാറ്റങ്ങളുണ്ടാവും. ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. പ്രണയിക്കുന്നവര്‍ക്കും ദമ്പതികള്‍ക്കും അനുകൂല ദിവസമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും,
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും കരിയര്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ഒരു ദിവസമായിരിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത. കരിയറിലെ മാറ്റം മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ പല തീരുമാനങ്ങളും എടുക്കേണ്ടതായി വരാം. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ജീവിതം മികച്ചതാവുമെങ്കിലും ഗ്രഹണദോഷങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം ഇന്ന് കൈപ്പിടിയില്‍ ആക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം സാഹസികതകള്‍ നിറഞ്ഞതായിരിക്കും. പലപ്പോഴും പ്രൊഫഷണല്‍ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. തന്ത്രപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സആധിക്കുന്നു. ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നു. നിക്ഷേപങ്ങളില്‍ നിന്ന് പലപ്പോഴും നഷ്ടങ്ങളിലേക്കായിരിക്കും ഇന്നത്തെ ദിവസം നിങ്ങള്‍ പോവുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ കൂടി നില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് ഇന്നുണ്ടാവും. ജീവിതം മാറ്റി മറിക്കുന്ന പല പ്രതിസന്ധികളും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പതിവിലും കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ നിസ്സാരമല്ല. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും തുടക്കം കുറിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്, കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നു. കരിയറിലും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications