Rashiphalam: ഇന്നത്തെ ദിവസം ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടവര്‍: അതിസങ്കീര്‍ണം 3 രാശിക്ക്

ഇന്നത്തെ രാശിഫലം അനുസരിച്ച് ആര്‍ക്കൊക്കെയാണ് അനുകൂലം എന്നതാണ് ആദ്യം പലരും നോക്കുന്നത്. എന്നാല്‍ അത് ഗുണമാണോ ദോഷമാണോ നല്‍കുന്നത് എന്ന് നമുക്ക് വായിക്കാം. പ്രതീക്ഷിക്കാത്ത പലതും ഇന്നത്തെ ദിവസം ഓരോ രാശിക്കാരിലും സംഭവിക്കുന്നു.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ പലപ്പോഴും ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നു. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും സൂര്യ രാശിപ്രകാരം കാത്തു വെച്ചിരിക്കുന്നത് എന്നത് അപ്രതീക്ഷിതമായ ഒന്ന് തന്നെയാണ്.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ദോഷങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാം. ദോഷഫലങ്ങള്‍ കൂടെക്കൂടെ തുടരുന്നു. കൂടാതെ നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. ബിസിനസില്‍ വളരെ വലിയ നഷ്ടത്തിന് സാധ്യത കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. കര്‍മ്മരംഗത്തെ പ്രതിസന്ധികളെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ആരോഗ്യം നിസ്സാരമല്ല. കര്‍മ്മരംഗത്ത് ദോഷങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. എല്ലാ അര്‍ത്ഥത്തിലും സങ്കീര്‍ണമായ ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പോസിറ്റീവ് നേട്ടങ്ങളുണ്ടാവാം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ സമയമാണ്. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സന്തോഷകരമായ പല നേട്ടങ്ങള്‍ക്കും സാധ്യത വര്‍ദ്ധിക്കുന്നു.ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതം. ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതിസന്ധികള്‍ കൂടുതലാവും. ആരോഗ്യവും അവതാളത്തിലാവും. ബിസിനസില്‍ പല വിധത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാം. മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പലപ്പോഴും കാര്യങ്ങളെത്തുന്നു. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി അതി പ്രധാനമാണ്.

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ അധികരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും കൈകാര്യം ചെയ്യുന്ന എല്ലാ കാര്യവും പരാജയത്തില്‍ അവസാനിക്കും. ഇത് നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കാം. ജോലിയില്‍ വളെയധികം പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ആരോഗ്യം നിസ്സാരമാക്കരുത്.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് സാധ്യത. കര്‍മ്മരംഗത്ത് പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൂടുതലുണ്ടാവും.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. അത് മാത്രമല്ല കരിയറില്‍ മികച്ച നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസിലും അനുകൂല മാറ്റങ്ങള്‍ തേടി എത്താം. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാവും, കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. ആരോഗ്യം മികച്ചതാവും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും എന്ത് ആഗ്രഹവും നിറവേറ്റപ്പെടുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. ദാമ്പത്യം മികച്ചതായിരിക്കും. ദൂരയാത്രക്ക് പദ്ധതികള്‍ തയ്യാറാക്കാം.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവാം. ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ വിട്ടുമാറാതെ നില്‍ക്കുന്നു. സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. ആരോഗ്യ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ലെന്ന് മനസ്സിലാക്കണം. കൃത്യ സമയത്ത് ചികിത്സ അനിവാര്യം. ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടെ കലവറയായിരിക്കും. സാമ്പത്തികം അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ തരുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യം സന്തോഷകരമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിലാക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, November 17, 2024, 4:02 [IST]
X
Desktop Bottom Promotion