Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്നത്തെ രാശിഫലത്തില്‍ നേടുന്നതെല്ലാം നേടുന്നവര്‍, നിങ്ങളുണ്ടോ ഇതില്‍?
ഇന്നത്തെ രാശിഫലം പ്രകാരം ഓരോ രാശിക്കാര്‍ക്കും എത്രത്തോളമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ- രാശിമാറ്റങ്ങള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധിനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ പല വിധത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രഹ- രാശിമാറ്റങ്ങളും അത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ എപ്രകാരം എത്രത്തോളം അനുകൂലമായി മാറുന്നു, എത്രത്തോളം ശ്രദ്ധിക്കേണം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കൂ. കൂടാതെ നിങ്ങള്‍ക്ക് ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായിരിക്കും. കൂടാതെ ഇവര്‍ക്ക് കുടുംബേേത്താടൊപ്പം കൂടുതല്‍ സമയം ചിലവാക്കുന്നതിനും സാധിക്കും. അതുകൊണ്ട് തന്നെ ഏത് പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കടം കൊടുത്ത പണം തിരികെ കിട്ടുന്ന കാര്യത്തില്‍ അല്പം ബുദ്ധിമുട്ടുകള്‍ നിലനില്ക്കും. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യങ്ങളിലും തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസിലെ നഷ്ടം വളരെ പ്രതിസന്ധി ഉണ്ടാക്കുന്നു. കൂടാതെ ജോലിയിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവാം. അനാരോഗ്യകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യമായ മാറ്റങ്ങളിലേക്ക് പലപ്പോഴും നിങ്ങള്‍ എത്തുന്നു. അനുകൂലമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അനാവശ്യമായി വാദിക്കരുത്. ഇത് നിങ്ങള്‍ക്ക് തന്നെ പ്രശ്നങ്ങളുണ്ടാക്കാം. ബിസിനസിലെ മാറ്റങ്ങള്‍ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ജാഗ്രത അനിവാര്യമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മാറ്റങ്ങള്‍ ഉണ്ടാവാം. അതെല്ലാം പിന്നീട് ഒരു ബുദ്ധിമുട്ടിലേക്ക് നയിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പണം കൈകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ വേണം. അനുകൂലമല്ലാത്ത പല പ്രതിസന്ധികളും നിങ്ങള്‍ അനുഭവിക്കേണ്ടി വരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവാം എങ്കിലും അത് പ്രതിസന്ധി സൃഷ്ടിക്കുകയില്ല. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്ന് ഗുണാനുഭവങ്ങള്‍ ധാരാളം ജീവിതത്തില്‍ സംഭവിക്കാം. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. മികച്ചമാറ്റങ്ങള് സഹോദരങ്ങളുമായുള്ള ബന്ധത്തിലും സംഭവിക്കാം. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാരില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇന്നത്തെ ദിവസം നടക്കുന്നത്. പലപ്പോഴും അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ ശ്രദ്ധിക്കണം. നിസ്സാരമായി കാണുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായ മാറ്റങ്ങള്‍ കൊണ്ട ്വരാം. ആരോഗ്യം നിസ്സാരമാക്കരുത്, എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കാത്ത വരുമാന മാര്‍ഗ്ഗം നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങള്‍ക്കും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ജോലിയിലെ അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ആരോഗ്യം മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം കഷ്ടപ്പടാുകള് അനുഭവിക്കേണ്ടി വരും. കൂടാതെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമല്ല. ചെയ്യുന്ന കാര്യങ്ങളില്‍ ഒരു തരിമ്പ് പോലും അശ്രദ്ധ പാടില്ല. അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും.
മകരം
മകരം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തികം മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. കൂടാതെ നിസ്സാര കാര്യങ്ങള്‍ പോലും ഭാഗ്യം കൊണ്ട് വരുന്നതായിരിക്കും. അനുകൂല മാറ്റങ്ങളില്‍ നിങ്ങളുടെ കണ്ണ് മഞ്ഞളിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ ഉണ്ടായിരുന്ന അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications