Rashiphalam: മിനിറ്റുകളും മണിക്കൂറുകളും മാറുമ്പോഴും ദുരിതമിരട്ടിക്കുന്നവര്‍: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തരിലും ഉണ്ടാവാന്‍ സാധ്യതയുള്ള ചില മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും ജീവിതത്തിലെ അസ്വസ്ഥതകളും പ്രശ്‌നങ്ങളും മുന്‍കൂട്ടി അറിയുന്നത് പല വിധത്തില്‍ പ്രതിസന്ധികളെ തടഞ്ഞ് നിര്‍ത്തുന്നതിന് നമ്മളെ സഹായിക്കുന്നു. ഇന്നത്തെ ദിവസം രാശിഫലം അനുസരിച്ച് എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

നിങ്ങളുടെ ജീവിതത്തിലെ ഗ്രഹങ്ങളുടെ മാറ്റം മൂലമാണ് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്തൊക്കെയാണ് നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലം പറയുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെ നല്ല രീതിയിലും മോശം രീതിയിലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

Today Horoscope

മേടം രാശി
മേടം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം മനസ്സ് എന്താണ് പറയുന്നത് അത് ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഒരിക്കലും നിരാശരാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വരവനുസരിച്ച് ചിലവാക്കിയില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാവുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ജോലിക്കാര്യത്തില്‍ മാത്രമല്ല പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കും. ഒരിക്കലും നഷ്ടങ്ങളെപ്പറ്റി ചിന്തിക്കുന്നത് നല്ലതല്ല. പരീക്ഷണങ്ങള്‍ ഒരിക്കലും വെല്ലുവിളികളാവുന്നതിലേക്ക് എത്തരുത്.അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ മാത്രം കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും കരിയറില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. അതുകൊണ്ട് തന്നെ കരിയറിനായിരിക്കും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. കാലങ്ങളായി നടക്കാതിരിക്കുന്ന കാര്യം സംഭവിക്കുന്നു. കുടുംബത്തിന് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വാഹനയോഗം കാണുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് പണം ചിലവാക്കുന്ന കാര്യത്തില്‍. പുതിയ വീടിന്റെ പാല് കാച്ചലിനും മറ്റും യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഒരു കാരണവശാലും യോഗയും മെഡിറ്റേഷനും ഒഴിവാക്കരുത്. സാമ്പത്തികം അനുകൂലം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ദിവസമാണ്. പലപ്പോഴും ഭാഗ്യം തൊട്ടു മുട്ടി നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയില്‍ ഉള്‍പ്പടെ നിരവധി അവസരങ്ങള്‍ വന്നു ചേരുന്നു. ആരോഗ്യ കാര്യത്തില്‍ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. എങ്കിലും അതിനെയെല്ലാം ധൈര്യമായി നേരിടാന്‍ സാധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ വേണം. പലപ്പോഴും ഇത്പാദന ക്ഷമത വളരെയധികം വര്‍ദ്ധിക്കുന്ന ദിനമാണ് ഇന്ന്. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അവര്‍ക്ക് ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കാന്‍ സാധിക്കും. ജോലിക്കാര്യത്തില്‍ പ്രമോഷനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. പലപ്പോഴും അപകടങ്ങള്‍ തൊട്ടുപുറകേ വരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. കാര്യങ്ങളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തീകരിക്കണം. താമസം വരുത്തുന്നത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. എങ്കിലും കടം കൊടുക്കുന്നത് ശ്രദ്ധിച്ച് വേണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ശ്രദ്ധയോടെ വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്. ഇന്നത്തെ ദിവസം ഇവര്‍ക്ക് ഒറ്റക്കാണെന്ന് തോന്നുകയും ഏകാന്തത അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ചിന്തകള്‍ വര്‍ദ്ധിപ്പിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ കൂടുതല്‍ വേണ്ട ദിവസമാണ്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളെല്ലാം അബദ്ധങ്ങളിലേക്ക് വഴിവെക്കാം. സാമ്പത്തിക നിയന്ത്രണം അനിവാര്യമാണ്. പ്രത്യേകിച്ച് ഷോപ്പിംങ് നടത്തുമ്പോള്‍ ഒരു നിയന്ത്രണം ഉണ്ടാവുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പണച്ചിലവ് വര്‍ദ്ധിപ്പിക്കും. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

മകരം രാശി
എന്ത് കാര്യത്തേയും കൃത്യമായി പഠിച്ച് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എങ്കിലും ഇന്ന് ഈ രാശിക്കാരെ അല്‍പം കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. മകരം രാശിക്കാര്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ താമസം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തോടൊപ്പം തന്നെ അല്‍പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൃത്യമായ കണക്ക് കൂട്ടലുകളുമായി മുന്നോട്ട് പോവുന്ന ഒരു ദിവസമാണ്. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്ന ഓരോ സമയവും വളരെയധികം പ്രധാനപ്പെട്ടതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ വളരെയധികം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നത് കൊണ്ട് തന്നെ ചിലവുകള്‍ പരമാവധി കുറക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ ഒന്നും പെട്ടെന്ന് എടുക്കരുത്. മാത്രമല്ല വേവലാതികള്‍ വര്‍ദ്ധിക്കുന്നു. വെല്ലുവിളികളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടി മുന്‍കരുതല്‍ എടുക്കണം. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അവയെ എല്ലാം ഇല്ലാതാക്കാം. ആരോഗ്യംശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, August 16, 2024, 7:40 [IST]
X
Desktop Bottom Promotion