Latest Updates
-
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി!
Rashiphalam: ഇതുപോലൊരു ദിനം ഇവര്ക്കിനിയില്ല, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഒരുപോലെ
ഇന്നത്തെ രാശിഫലം അനുസരിച്ച് ചന്ദ്രന് കുംഭം രാശിയില്‍ നിന്ന് പുറപ്പെട്ട് മീനം രാശിയിലേക്ക് പ്രവേശിക്കും. ഈ സമയം സൂര്യന് കന്നിരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും ശുഭയോഗങ്ങള്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. വരുന്ന 24 മണിക്കൂര്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എ്ന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ഉണ്ടാവുമ്പോള്‍ മറ്റ്ചില മറ്റ് രാശിക്കാര്‍ക്ക് ഇന്ന് ചെറുതും വലുതുമായ പലവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. എങ്കിലും സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. അതിന്റെ ഫലമായി വായ്പ എടുക്കേണ്ടി വന്നേക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് ഓഫീസില്‍ പ്രത്യേകസ്ഥാനവും അംഗീകാരവും ലഭിക്കുന്നു. പലപ്പോഴും സൗഹൃദങ്ങള്‍ പുതുക്കുന്നു. സഹോദരന്റെ ആരോഗ്യം നിങ്ങളെ ആശങ്കപ്പെടുത്തും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം തിരക്ക് കൂടുതലായിരിക്കും. അതിന്റെ ഫലമായി മാനസിക ശാരീരിക ക്ഷീണം അനുഭവപ്പെടും. പലപ്പോഴും ഭയന്ന് എടുക്കാന്‍ മറന്ന കാര്യങ്ങളെപ്പറ്റി മികച്ച തീരുമാനങ്ങള്‍ എടുക്കാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. നിക്ഷേപിച്ച് പണത്തില്‍ നിന്ന് പ്രയോജനം ലഭിക്കും.
മിഥുനം രാശി
മിഥുന രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. പലപ്പോഴും ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കാം. അവരെ തകര്‍ക്കുക എന്നതായിരിക്കും ഇന്നത്തെ ലക്ഷ്യം. പല കോണില്‍ നിന്നും ധനം തേടി വന്നേക്കാം. എങ്കിലും അതീവശ്രദ്ധ അനിവാര്യമാണ്. ആരോഗ്യം പ്രതിസന്ധിയിലാവാം.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ദീര്‍ഘകാലത്തെ ബിസിനസ്സില്‍ നേട്ടങ്ങളുണ്ടാവാം. അതുകൂടാതെ അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. കൂടാതെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം കൂടുതല്‍ ചിലവാക്കേണ്ടി വരും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ പരമാവധി ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. എങ്കിലും ചെറിയ പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ബിസിനസില്‍ ചെറിയ രീതിയില്‍ നഷ്ടങ്ങളുണ്ടാവാം.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് മാതാപിതാക്കളില്‍ നിന്ന് ഏത് കാര്യത്തിനും പിന്തുണ ലഭിക്കുന്നു. പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ ധൈര്യത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതക്കുറവുണ്ടായേക്കാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. പുതിയ ജോലികളില്‍ നിക്ഷേപം നടത്താന്‍ നല്ല സമയം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികമായി മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ മാന,സികാരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. ബിസിനസ്സ് വികസിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ അതില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമാകും. പങ്കാളിയുടെ ആരോഗ്യം ദുര്‍ബലമായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് ആരോഗ്യം മോശമായിരിക്കും. പലപ്പോഴും ഇവരെ വയറുവേദന, ഗ്യാസ് എന്നിവ ബാധിക്കാം. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും നടക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ്. സാമ്പത്തികം ശക്തമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്ന് ചില സമ്മാനങ്ങള്‍ ലഭിച്ചേക്കാം. അനാവശ്യ ചെലവുകള്‍ക്കും സാധ്യതയുണ്ട്. എങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ഏത് കാര്യത്തിനും ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലി നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. പുതിയ ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നതിന് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്ന് അവരുടെ ജോലിയില്‍ അപ്രതീക്ഷിത വിജയം ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. എങ്കിലും നിങ്ങളുടെ ഇന്നത്തെ വരുമാനം പരിമിതമായിരിക്കും. അതുകൊണ്ട് തന്നെ ആവശ്യത്തിനനുസരിച്ച് ചെലവഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മകനുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. എങ്കിലും അത് പെട്ടെന്ന് തന്നെ അവസാനിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസവും മനോവീര്യവും വര്‍ദ്ധിപ്പിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications