Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: മണ്ഡലം 1, നിങ്ങള്‍ക്കെങ്ങനെ? 12-രാശിയില്‍ 4 പേര്‍ക്ക് മഹാഭാഗ്യം ഇന്ന്
വൃശ്ചികമാസത്തിന് തുടക്കമായി, ഇനി വരുന്ന ഓരോ നാളുകളിലും ശരണം വിളിയുമായി അയ്യപ്പഭക്തര്‍ പുണ്യം നല്കുന്നു. ഈ ദിനങ്ങളിലെല്ലാം തന്നെ ജ്യോതിഷപരമായും വളരെയധികം പ്രാധാന്യം ഉണ്ട്. വേദജ്യോതിഷം അനുസരിച്ച് 12 രാശിക്കാരില്‍ സമ്പൂര്‍ണ രാശിഫലം എന്താണ് എന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്ക് അനുകൂലമോ അതോ പ്രതികൂല ഫലങ്ങളാണോ നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ കാത്തിരിക്കുന്നവര്‍ ഇന്നത്തെ ദിവസം ഉണ്ട്. അത് കൂടാതെ സര്‍വ്വസൗഭാഗ്യവും അനുഭവിക്കുന്നവരും ഉണ്ട്. എന്നാല്‍ ഒരു നാണയത്തിന്റെ രണ്ട് വശം എന്ന് പറയുന്നത് പോലെ ദോഷഫലങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് ഇന്നത്തെ രാശിഫലം എന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. കൂടാതെ ഉദ്ദേശിച്ച വിഷയത്തില്‍ പഠനം നടത്തുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം. വിദേശത്ത് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ശത്രുശല്യം കുറയുന്നു, കൂടാതെ പല അംഗീകാരങ്ങളും തേടി എത്തും. ദൈവാനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയം കൂടിയാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. വീട് പണിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ജോലിയില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും തേടി എത്തുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണും. യാത്രകള്‍ ധാരാളം നടത്തേണ്ടി വരും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ വീടിന്റെ അലങ്കാരപ്പണികള്‍ക്കായി സമയം മാറ്റി വെക്കുന്നു. യാത്രാക്ലേശം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ആരോഗ്യം ഗുണപ്രദമായിരിക്കും. കൂടാതെ പ്രതീക്ഷിച്ചത് പോലെ പണച്ചിലവുണ്ടാവുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. യാത്രകള്‍ പലതും മാറ്റി വെക്കേണ്ടതായി വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണം ഒന്നൊഴിയാതെ കൈയ്യില്‍ വന്ന് ചേരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കുന്നതിനുള്ള യോഗം കാണുന്നു. ധനലാഭം നിങ്ങളെ തേടി എത്തും. സ്വര്‍ണവും പണവും സമ്മാനമായി ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കുക. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകളില്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിക്കുന്നു. ആഢംബര വസ്തുക്കള്‍ സമ്മാനമായി തേടി എത്തും. അനാവശ്യമായി ഓരോ കാര്യങ്ങളെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിക്കുന്നു. ദൈവീകമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. വീടിന്റെ പണി പുനരാരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യും. പല കാര്യങ്ങളില്‍ നിന്നായി ഭാഗ്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പകര്‍ച്ച വ്യാധികളെ ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം കരസ്ഥമാക്കുന്നു. പലപ്പോഴും നാളുകളായി അലട്ടിയിരുന്ന പ്രശ്നത്തിന് പരിഹാരമാവും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ്. കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവാം. പ്രാര്‍ത്ഥനകളും വഴിപാടുകളും അനുകൂല ഫലങ്ങള്‍ നല്‍കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ഏത് കാര്യത്തിനും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യത. രോഗാവസ്ഥകള്‍ നിങ്ങളെ തളര്‍ത്തിയേക്കാം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി അനുകൂല ദിവസമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ സാഹചര്യമാണ് ഇന്നത്തെ ദിവസം. കൂടാതെ ചില സഹായങ്ങള്‍ നിങ്ങള്‍ക്ക് പലരും ചെയ്ത് തരും. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. അതോടൊപ്പം തന്നെ ആരോഗ്യ സ്ഥിതിയിലും മാറ്റങ്ങള്‍ വരുന്നു. പല കാര്യങ്ങള്‍ക്കും കാലതാമസം ഉണ്ടാവുന്നു. നേര്‍ച്ചകളും വഴിപാടുകളും അനുകൂല ഫലങ്ങള്‍ നല്‍കും. സമ്പാദ്യം മികച്ചതായിരിക്കും.
മകരം രാശി
കരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും കുടുംബ കാര്യങ്ങളില്‍ അനാവശ്യ ആശങ്ക വേണ്ട. ജോലിയില്‍ അനുകൂല സാഹചര്യമായിരിക്കുകയില്ല. കൂടാതെ ആരോഗ്യ സ്ഥിതിയിലും അത്ര നല്ല മാറ്റങ്ങളുണ്ടാവണം എന്നില്ല. വിവാഹാലോചനയില്‍ തീരുമാനമാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീട് പണി പുനരാരംഭിക്കുന്നതിന് സാധ്യത കാണുന്നു. കൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹനം പുതിയത് വാങ്ങുന്നതിന് യോഗം കാണുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പല പ്രശ്നങ്ങള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നഷ്ടപ്പെട്ട പല കാര്യങ്ങളും ഇന്ന് തിരിച്ച് കിട്ടും. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുന്നതിനും സാധ്യതയുണ്ട്. അത് കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് പ്രണയ കാര്യങ്ങള്‍ സന്തോഷം നല്കുന്നു. ജോലിയില്‍ പക്ഷേ അത്ര നല്ല ഗുണങ്ങളല്ല കാത്തിരിക്കുന്നത്. കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications