Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മുന്‍പിന്‍ നോക്കാതെ സംസാരം, ഇന്ന് നിങ്ങള്‍ ഒറ്റപ്പെടും, ശ്രദ്ധിക്കണം ഇതെല്ലാം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ നിമിഷത്തിലും സംഭവിക്കുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളും ഉണ്ട്. അത് പോലെ തന്നെയാണ് പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോഴും. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഇന്നത്തൈ രാശിഫലം അനുസരിച്ച് ആരൊക്കെ ശ്രദ്ധിക്കണം, ആരൊക്കെ മികച്ച രീതിയില്‍ മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്കെങ്ങനെ എന്നുള്ളത് പലരും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ഇന്നത്തെ ദിവസം രാശിഫലം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷങ്ങള്‍ നില്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ പരിശ്രമത്തിന് അനുസരിച്ച് ഫലം ലഭിക്കണം എന്നില്ല. ഇതെല്ലാം തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലാവാം. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ക്കും. എല്ലാ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം. നിസ്സാരമായ പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നത് പലര്‍ക്കും അറിയില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടമുണ്ടാവാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും സന്തോഷകരമായ കുടുംബ ജീവിതമായിരിക്കും ഇന്നുണ്ടാവുന്നത്. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യത. എല്ലാ കാര്യങ്ങളും പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തുമെങ്കിലും ശ്രദ്ധ വേണം.
കര്‍ക്കിടകം(ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ കാത്തിരിക്കുന്നു. ആത്മവിശ്വാസം കൂടുതലായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. സാമ്പത്തികം അതിശക്തമായി തുടരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കരിയറിന്റെ കാര്യം അതിശക്തമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. എങ്കിലും അശ്രദ്ധ പ്രതിസന്ധികളിലേക്ക് എത്തുന്നു. അനാവശ്യ ആശങ്കകള്‍ പ്രശ്നങ്ങളുണ്ടാക്കും. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. വരുമാനം അനുസരിച്ച് വേണം മുന്നോട്ട് പോവാന്‍. എങ്കിലും ബിസിനസ്സുമായി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. ദാമ്പത്യം സന്തോഷകരം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ നിസ്സാരമായി കണക്കാക്കരുത്. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്താം. പക്ഷേ അശ്രദ്ധ നിങ്ങളെ പ്രശ്നത്തിലാക്കും. ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. അത് കൊണ്ട് തന്നെ പലപ്പോഴും അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് മുന്നോട്ട് പോവുന്ന ഓരോ ചുവടിലും അതീവ ശ്രദ്ധ വേണം. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ചുറ്റിവരിയും. എന്നാല്‍ അതിനെ പ്രതിരോധിക്കാനും സാധിക്കും. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ വളരെയധികം വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ആശയക്കുഴപ്പം പല കാര്യങ്ങളിലും ഉണ്ടാവാം. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഒരു ചോദ്യമാണ്. സാമ്പത്തിക വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും. കൂടാതെ കഷ്ടപ്പെട്ടതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ശ്രദ്ധേയമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ഒരു കാര്യവും നിസ്സാരമാക്കരുത്. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications