Latest Updates
-
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
നാളെ സൂര്യൻ മാറുന്നു; നിങ്ങളുടെ രാശിയിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നുണ്ടോ? -
കാൻ റെഡ് കാർപെറ്റിൽ ആലിയ ഭട്ടിന്റെ തിളക്കം; വയർ കുറയ്ക്കാൻ താരങ്ങൾ പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് ഇതാണ്! -
മെയ് 13 ഗ്രഹമാറ്റം: കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക കാര്യങ്ങളിൽ ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക ദിനം! -
ഇന്ന് ആകാശത്ത് അപൂർവ്വ മാറ്റം! ഗജകേസരി രാജയോഗം വഴി സാമ്പത്തിക നേട്ടം കൊയ്യാം, ഈ സമയം ശ്രദ്ധിക്കൂ -
ബുധൻ ഇടവം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
മേയ് 13 നക്ഷത്രഫലം: അശ്വതി - രോഹിണി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം? അറിയാം നിങ്ങളുടെ ഇന്നത്തെ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Rashiphalam: തിരുവോണത്തിന് ഐശ്വര്യവും സമൃദ്ധിയും അപൂര്‍വ്വമായി 12 രാശിക്കും, ഗംഭീരയോഗം ഇന്നത്തെ രാശിഫലം
ഇന്ന് തിരുവോണം, ഈ ദിനത്തില്‍ നാമോരോരുത്തരും കുളിച്ച് കോടിയുടുത്ത് സദ്യയുണ്ട് മറ്റൊരു സമൃദ്ധിയുടെ കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ ദിനത്തില്‍ ജ്യോതിഷപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു നിങ്ങള്‍ക്കായി ഇന്നത്തെ ദിവസം എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ജീവിതത്തിലെ അസ്വസ്ഥതകളും പ്രശ്നങ്ങളും മുന്‍കൂട്ടി അറിയുന്നത് പല വിധത്തില്‍ പ്രതിസന്ധികളെ തടഞ്ഞ് നിര്‍ത്തുന്നതിന് നമ്മളെ സഹായിക്കുന്നു ഇന്നത്തെ ദിനം. ഇന്നത്തെ ദിവസം രാശിഫലം അനുസരിച്ച് എന്തൊക്കെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഈ തിരുവോണപ്പുലരിയില്‍ നിങ്ങള്‍ക്കായി കാത്തു വെച്ചിരിക്കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ നിറയുന്ന സമയമാണ്. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. കൂടാതെ മനസ്സും ശരീരവും ഒരുപോലെ തന്നെ സന്തോഷിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ കൂടെ തന്നെയുണ്ടാവും. ഐശ്വര്യത്തിന്റെ മറ്റൊരു ദിനമായിരിക്കും ഇന്ന്. ആരോഗ്യവും മികച്ചതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കുമെങ്കിലും ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്നു. ജോലിക്കാര്യത്തില്‍ മാത്രമല്ല പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യവും മികച്ചതാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവും. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നതുകൊണ്ട് തന്നെ കരിയറിനായിരിക്കും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. കാലങ്ങളായി നടക്കാതിരിക്കുന്ന കാര്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യം മികച്ചതാവുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വാഹനയോഗം കാണുന്നു ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കാന്‍ സാധിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പണം ചിലനവാക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. വീടിന്റെ പണി പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തികം അനുകൂലം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി മാറുന്ന സമയമാണ്. പലപ്പോഴും ഭാഗ്യം തൊട്ടു മുട്ടി നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയില്‍ ഉള്‍പ്പടെ നിരവധി ഭാഗ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഏത് പ്രശ്നത്തേയും പരിഹരിക്കാന്‍ സാധിക്കുന്നു. ജോലിക്കാര്യത്തില്‍ പ്രമോഷനുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ അശ്രദ്ധ പാടില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അപകടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും നിറഞ്ഞ് നില്ക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. കാര്യങ്ങളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം.
വൃശ്ചികം രാശി
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു ദിവസമാണ് ഇന്നത്തെ ദിവസം. തിരുവോണത്തിന്റെ എല്ലാ ഐശ്വര്യവും സ്വന്തമാക്കുന്നതിന് വേണ്ടിയുള്ള ദിനമാണ് ഇന്നത്തെ ദിവസം. ഏകാന്തതക്ക് വിരാമമിടുന്ന ഒരു ദിനമായത് കൊണ്ട് തന്നെ അതില്‍ നിങ്ങള്‍ക്ക് സന്തോഷം നിറക്കുന്നു. നെഗറ്റീവ് ചിന്തകള്‍ക്ക് വിരാമമിടുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ കൂടുതല്‍ വേണ്ട ദിനമാണ്. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു, സന്തോഷകരമായ ദാമ്പത്യത്തിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ദ്ധിക്കുന്നു. പണം ചിലവാക്കുന്നതില്‍ അല്പം നിയന്ത്രണം അനിവാര്യമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് തിരുവോണ ദിനമായ ഇന്ന് ജീവിതത്തില്‍ പല നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. എല്ലാവര്ക്കും നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിനമാണ് എന്നത് കൊണ്ട് തന്നെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ തേടി വരുന്നു. കൂടാതെ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. പക്ഷേ നഷ്ടങ്ങളുണ്ടാവുന്നില്ല എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന് സാധിക്കുന്നു. പ്രത്യേകിച്ച് പുറത്തുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. ഓരോ സമയവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ചിലവുകള്‍ വളരെയധികം കുറക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളില്‍ ഐശ്വര്യവും നേട്ടവും നിറയും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുമെങ്കിലും ഉച്ചക്ക് ശേഷം അതിലും മാറ്റം വരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട ഒരു ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തോടെ തന്നെ മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പൊതുവേ മികച്ച മാറ്റങ്ങളുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications