Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
അവിചാരിത ധനലാഭം, കരിയറിലെ മികച്ച ദിവസം, ഭാഗ്യാനുഭവങ്ങള്‍: ഇന്നത്തെ ദിവസം ഇപ്രകാരം
ആഴ്ചയിലെ അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവാം. ഓരോ ഗ്രഹവും രാശിയും അതിന്റെ തട്ടകത്തിലേക്ക് എത്തുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കാം. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശിക്കാരില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്.
മേടം (മാര്‍ച്ച് 20- ഏപ്രില്‍ 18 വരെ)
പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. എവരില്‍ നിന്നും പ്രശംസയേറ്റു വാങ്ങുന്നതിനും യോഗം കാണുന്നു. വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. വാഹന സംബന്ധമായ കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഇത് കൂടുതല്‍ കുഴപ്പത്തിലേക്ക് നിങ്ങളെ എത്തിക്കും.

ഇടവം (ഏപ്രില്‍ 19- മെയ് 19 വരെ)
രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുളള സാധ്യതയുണ്ട്. ധനനേട്ടങ്ങള്‍ക്ക് അനുകൂല സമയമല്ല. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ അതീവശ്രദ്ധയോടെ ചെയ്യേണ്ടതാണ്. തൊഴില്‍പരമായി യാത്രകള്‍ നടത്തേണ്ടി വരുന്നു. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ ശക്തരാക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് അവസാനം.
മിഥുനം (മെയ് 20- ജൂണ്‍ 10 വരെ)
നിങ്ങക്കുണ്ടാവുന്ന ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യവും സന്തോഷവും മികച്ച് നില്‍ക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും അത് വഴി പണം ചിലവാകുന്നതിനും സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നു. ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം (ജൂണ്‍ 21- ജൂലൈ21 വരെ)
നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം വര്‍ദ്ധിക്കുന്നതിനുളള സാധ്യതയുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. കലാരംഗതത പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങളും പ്രശസതിയും ഉണ്ടാവും.
ചിങ്ങം (ജൂലൈ 22 - ഓഗസ്റ്റ് 22)
കടബാധ്യതകള്‍ ഒരു വെല്ലുവിൡയായി മാറുന്നു. കുടുംബത്തില്‍ അഭിപ്രായ ഭിന്നതക്കുള്ള സാധ്യതയുണ്ട്. വാഹനത്തിന് അറ്റകുറ്റപണികള്‍ നടത്തുന്ന കൂട്ടത്തില്‍ പണം ധാരാളം ചിലവാകും. മക്കളുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. ജോലിയില്‍ അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ ഉണ്ടാവാം.
കന്നി (ഓഗസ്റ്റ് 22- സെപ്റ്റംബര്‍ 21)
അനാവശ്യചിന്തകള്‍ മനസ്സിന്റെ സമാധാനം കളയുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറാന്‍ സമയം എടുക്കും. വാഹനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. പല കാര്യങ്ങളിലും തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. സഹോദരങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും രോഗാവസ്ഥകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുകയും ചെയ്യും.
തുലാം (സെപ്റ്റംബര്‍ 22- ഒക്ടോബര്‍ 22)
ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലിയുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. സന്താനസൗഭാഗ്യത്തിനുള്ള യോഗമുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല ബന്ധങ്ങള്‍ വരുന്നു. ജീവിത പങ്കാളിക്ക് എല്ലാ തരത്തിലും ഉന്നതിയുണ്ടാവുന്നു. സ്വത്തുക്കള്‍ ലഭിക്കുന്നതിനും സാമ്പത്തിക പ്രതിസന്ധി അകലുന്നതിനും സാധ്യത കാണുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 20)
പുതിയ സൗഹൃദങ്ങള്‍ ഉണ്ടാവുന്നതിന്റെ ഫലമായി ജീവിതം സന്തോഷത്തിന്റേതാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചെറിയ രീതിയില്‍ ബാധിച്ചേക്കാം. വിവാഹത്തിന് അനുകൂല സമയം. പ്രണയിക്കുന്നവര്‍ക്ക് പ്രണയം വിവാഹത്തിലേക്ക് അടുക്കും. പണം ധാരാളം ചിലവാക്കുന്നു. ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
ധനു (നവംബര്‍ 21- ഡിസംബര്‍ 20)
അമ്മയുടെ ആരോഗ്യം വളരെയധികം ശ്രദ്ധി്കണം. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ മാറ്റം കൊണ്ട് വരാന്‍ ശ്രമിക്കുന്നു. ഉദര സംബന്ധമായ അസുഖങ്ങള്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക നില തൃപ്തികരമായിരിക്കും. കാര്യസാധ്യത്തിനുള്ള സാധ്യതയും കാണുന്നു ജോലിയില്‍ അശ്രദ്ധ ചെലുത്തരുത്.
മകരം (ഡിസംബര്‍ 21- ജനുവരി 19)
ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്ന. സുഹൃത്തുക്കളുടെ സഹായം ഏത് സമയത്തും നിങ്ങള്‍ക്ക് ലഭിക്കുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മംഗള കര്‍മ്മങ്ങള്‍ നടക്കാം. മാനസികാരോഗ്യം മികച്ചതായിരിക്കും. പണച്ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
പല കോണില്‍ നിന്നും സഹായം ലഭിക്കുന്നു. മനസ്സിന് സന്തോഷമുണ്ടാവുന്ന വാര്‍ത്തകള്‍ ധാരാളം കേള്‍ക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് മികച്ച മാറ്റങ്ങളും പ്രശസ്തിയും കൊണ്ട് വരുന്നു. ആവേശത്തോടെ ഓരോ കാര്യങ്ങളും ചെയ്യുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കളില്‍ നിന്ന് ഗുണാനുഭവം ലഭിക്കാം.
മീനം (ഫെബ്രുവരി 19- മാര്‍ച്ച് 19)
പ്രതിസന്ധികളെ അതിജീവിക്കുന്നതിനും ധൈര്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. വിശ്രമം കുറയുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. യാത്രകള്‍ കൂടുതലായ നടത്തേണ്ടി വരുന്നു. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ദാമ്പത്യ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











