Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഉത്രാടപ്പുലരിയില്‍ ഐശ്വര്യവും ധനവും ഒഴുകുന്നവര്‍: മേടം, കന്നിക്ക് നല്ല സമയം: ഇന്നത്തെ രാശിഫലം
ഇന്ന് ഉത്രാടം, പൂവിളികള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു പൊന്നോണ പുലരി, ഈ ദിനത്തില്‍ നിങ്ങളുടെ ഇന്നത്തെ ദിവസം എപ്രകാരമാണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. തുലാം രാശിക്കാര്്ക്ക്, അനുകൂല ഫലങ്ങള്‍ നിറയുന്ന ദിവസമാണ്, കൂടാതെ മേടം, കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്നു. മറ്റ് രാശിക്കാര്‍ക്ക് ഇന്നത്തെ ദിനം എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് നിക്ഷേപത്തിന് മികച്ച അവസരങ്ങള്‍ തേടി വരുന്നു. കൂടാതെ കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ദാമ്പത്യ ജീവിതത്തില്‍ പരസ്പരം സ്നേഹം വര്‍ദ്ധിക്കും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഇടവം (ഏപ്രില്‍ 19-മെയ് 19):
ഉത്രാട ദിനമായ ഇന്ന് നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അനാവശ്യ കലഹങ്ങളില്‍ നിന്നും ഈഗോയില്‍ നിന്നും അകന്നു നില്ക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ദിവസം മുഴുവന്‍ പ്രതിസന്ധിയിലായേക്കാം. സ്വന്തം ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളും ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ചെറിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.
മിഥുനം (മേയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളുണ്ടാവുന്നു. പൊതുവേ നേട്ടങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ വളരെ ക്ഷമയോടെയും വിവേകത്തോടെയും വേണം പ്രവര്‍ത്തിക്കേണ്ടത്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടായേക്കാം. പല സാഹചര്യങ്ങളിലും പണത്തിന്റെ അഭാവം കാരണം, ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും കര്‍ക്കടകം രാശിക്കാര്‍ക്ക്. ദാമ്പത്യത്തില്‍ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അമിതമായ ഉത്കണ്ഠ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. എങ്കിലും അശ്രദ്ധ പാടില്ല. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാവാം. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് ജോലിയുമായി ബന്ധപ്പെട്ട ചില നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പെട്ടെന്ന് സാമ്പത്തിക സ്ഥിരത ഉണ്ടാക്കാം. നിങ്ങളെ ചിലര്‍ ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടാം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ജോലിയില്‍ പ്രതിക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവും. ഓഫീസില്‍ നിങ്ങള്‍ക്ക് വലിയ ബഹുമാനം ലഭിക്കും. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവും. ബിസിനസ്സ് ചെയ്യുന്നവര്‍ അപകടകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിക്ക് സാധ്യത.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ നിറയുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ തേടി വരുന്നു. അതോടൊപ്പം തന്നെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ഒണ ദിവസം സാധിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും സമ്മതവും എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് വലിയ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകാം. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് പൊതുവേ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. കൂടാതെ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമായിരിക്കും. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ പരസ്പര ധാരണ വളരെ നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും സാമ്പത്തിക നേട്ടം തേടി വരുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സന്തോഷം നിറയുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും. ആവശ്യത്തിലധികം ചെലവഴിക്കുന്നത് ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. കൂടാതെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ് പുരോഗതി കൈവരിക്കാനാകും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ബിസിനസ്സുകാര്‍ക്ക് പൊതുവേ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി പല കാര്യങ്ങളിലും വഴക്കുണ്ടായേക്കാം. ദേഷ്യത്തില്‍ തെറ്റായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
