Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: 12 രാശിയില്‍ അഞ്ച് രാശിക്ക് ശുഭയോഗം തെളിയും; സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം ഏതൊക്കെ രാശിയിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആരിലൊക്കെയാണ് ദോഷഫലങ്ങള്‍ക്ക് സാധ്യത എന്ന് മുന്‍കൂട്ടി അറിയുന്നതിന് ഇന്നത്തെ രാശിഫലം നിങ്ങളെ സഹായിക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മേഖലയിലും ജ്യോതിഷം ഗുണദോഷപരമായ സ്വാധീനം ചെലുത്തുന്നു. വരുന്ന 24 മണിക്കൂറില്‍ എന്തൊക്കെയാണ് നിങ്ങളുടെ രാശിക്കാര്‍ക്ക് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ കൂടതലായിരിക്കും. കൂടാതെ അവരുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇടിവ് സംഭവിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ശ്രദ്ധ അനിവാര്യമാണ്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗൗരവത്തോടെ എടുക്കണം. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ അനുകൂലമായി വരാം. ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിനും അതിന് പരിഹാരം കാണുന്നതിനും സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പക്ഷേ ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമായിരിക്കും. സങ്കീര്‍ണത വളരെയധികം കുറഞ്ഞ സമയമായത് കൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ജോലിയില്‍ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യം മികച്ചതാണ്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും നിങ്ങളേ തേടി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് തന്നെ പലപ്പോഴും സന്തോഷകരമായ പല നേട്ടങ്ങളും കൊണ്ട് വരുകയും ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവും. രാജയോഗസമാനമായ ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനുസരിച്ചാണ് ഓരോ മാറ്റവും സംഭവിക്കുന്നതും. ബിസിനസില്‍ പല വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ മാനസികാരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജീവിതം തന്നെ മാറി മറിയുന്നു.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വളരെയധികം കുറഞ്ഞ് നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹം പോലെ തന്നെ എല്ലാ കാര്യങ്ങളും നടക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യമുണ്ടാവുന്നു. വെല്ലുവിളികളെ നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങളെല്ലാം നടക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആരോഗ്യം മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. രാജയോഗ മാനമായ മാറ്റങ്ങള്‍ വരെ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക ലാഭം നിങ്ങളെ കൂടുതല്‍ സ്ഥിരതയിലേക്ക് എത്തുന്നു. പല വിധത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടുക്കാന്‍ സാധിക്കും. ആരോഗ്യകരമായ പല കാര്യങ്ങളും അനുകൂലമായി മാറും. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനും അതില്‍ നിന്ന് പരിഹാരം കാണുന്നതിനും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. സാമ്പത്തികം സ്ഥിരമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം നല്ല ഫലങ്ങളുണ്ടായിരിക്കണം എന്നില്ല. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രതികൂല ദിവസത്തെ അനുകൂലമാക്കി മാറ്റാന്‍സാധിക്കുന്നു. കരിയറിലെ പ്രശ്‌നങ്ങളെ ശ്രദ്ധയോടെ നേരിടേണ്ടതാണ്. അത് വഴി ജീവിതം മാറി മറിയാം. ആരോഗ്യ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. എന്നാല്‍ എന്തൊക്കെ കാര്യങ്ങളില്‍ മാറ്റം വരുമെന്ന് നമുക്ക് നോക്കാം. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷകരമമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











