Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിഷുപ്പുലരി, മേടം 1- നേട്ടങ്ങളിലേക്ക് നടന്നടുക്കുന്നവര്‍: 12 രാശിക്കും വിഷുപ്പുലരിയിലെ ഫലം ഇതാണ്
ഇന്ന് മേടം 1, വിഷു ദിനം, ഐശ്വര്യത്തിന്റേയും സമ്പത്സമൃദ്ധിയുടേയും ദിനമാണ്. ഈ ദിനത്തില്‍ 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലം എന്താണെന്ന് നമുക്ക് നോക്കാം. വിഷുദിനമായ ഇന്ന് ചില രാശിക്കാര്‍ക്ക് നല്ല ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുന്നതിനും എല്ലാം സാധിക്കുന്നു.
ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. വിവാഹത്തിലും ദാമ്പത്യത്തിലും എല്ലാം നേട്ടങ്ങളുണ്ടാവുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ഓരോ രാശിക്കാര്‍ക്കും ഇന്ന് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. ജോലികള്‍ ബാക്കിയുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇണയുമായുള്ള ബന്ധത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ചിലവുകള്‍ ഉണ്ടാവാം. എങ്കിലും വിഷുപ്പുലരി സന്തോഷത്തോടെ മുന്നേറുന്നതിന് സാധിക്കുന്നു. ബജറ്റില്‍ സ്ഥാനമാറ്റം സംഭവിക്കണം. ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മേയ് 20- ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. വിഷുഫലം സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. നിസ്സാര കാര്യങ്ങളില്‍ വഴക്കടിക്കരുത്. പ്രതിഷേധം ഫലം കാണുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ജോലികളിലെ എല്ലാ തരത്തിലുള്ള തടസ്സങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. ജോലികളെല്ലാം തന്നെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ശരാശരി മാറ്റങ്ങള്‍ അനുഭവിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് സ്‌നേഹം വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളും സന്തോഷവും നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 21 വരെ):
കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സഹായിക്കുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല സമയനനാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാണ്. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ ഏതെങ്കിലും ജോലി തടസ്സപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം കാണുന്നു. പങ്കാളിയുമായുള്ള ബന്ധം തീവ്രമായിരിക്കും. നിങ്ങളുടെ സ്‌നേഹം വര്‍ദ്ധിക്കും. അത് പലപ്പോഴും വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. അതിന് അനുയോജ്യമായ ഒരു സമയമായിരിക്കില്ല ഇന്നത്തെ ദിവസം. ശ്രദ്ധയോടെ പക്ഷേ പണം കൈകാര്യം ചെയ്താല്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയില്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അശ്രദ്ധ ഒരു കാര്യത്തിലും നല്ലതല്ല.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് വളരെ നല്ല ദിവസമാണ് വൃശ്ചികം രാശിക്കാര്‍ക്ക് അത് മാത്രമല്ല ചില ജോലികളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ ബിസിനസ്സ് വളരുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകാം. നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതാക്കുന്നതിന് വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടി വരും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എങ്കിലും ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തടസ്സങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. പക്ഷേ അനാവശ്യ ആശങ്ക അങ്ങോളം നിലനില്‍ക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു. തൊഴില്‍ രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലാഭം നേടാനുള്ള അവസരങ്ങള്‍ തേടി എത്തും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കുന്നു. കുടുംബത്തോടൊപ്പം മികച്ച സമയം ആസ്വദിക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പല തരത്തിലുള്ള ചിന്തകളും നിങ്ങളുടെ മനസ്സില്‍ വരാം. നിങ്ങള്‍ക്ക് ആരോഗ്യകരമായ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവും. മാനസികാരോഗ്യം മികച്ചതായിരിക്കും. വിവേകത്തോടെ വേണം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. പലപ്പോഴും പലആവശ്യങ്ങള്‍ക്കായി ധാരാളം പണം ചിലവാക്കേണ്ടി വരും അത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുമെങ്കിലും അതിന് അല്‍പം കാലതാമസമുണ്ടാവും. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ചതാക്കാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള യോഗം കാണുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുടെ ആരോഗ്യം ശ്രദ്ധിക്കണം .പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. അത് ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ ജീവിതത്തിന് ഇത് വഴി സാധ്യത കാണുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ വിഷുദിനത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യനില മോശമാകാന്‍ സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധവേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











