Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: 12 രാശിക്കും ശുഭഫലങ്ങള്‍ മാത്രം നല്കുന്ന ദിനം, നിങ്ങള്‍ക്ക് ഇന്നത്തെ സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ജീവിതം കരിയര്‍, ധനം, സമ്പത്ത്, കുടുംബം എന്നീ കാര്യങ്ങളിലെല്ലാം എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
പലപ്പോഴും കരിയറിലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായും സമ്പത്തിന്റെ കാര്യത്തിനായും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വേണ്ടി ഇന്നത്തെ രാശിഫലം വായിക്കാവുന്നതാണ്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം അനുസരിച്ചുണ്ടാവുന്ന മാറ്റങ്ങള്‍ അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. കൂടാതെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സാധിക്കുന്നു. ഈ ജോലികള്‍ മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കുന്നവയായിരിക്കും. നിങ്ങള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും നേതൃപരമായ റോളുകള്‍ ഏറ്റെടുക്കാനും അനുകൂലമായ ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. പലപ്പോഴും ജോലി ഓഫറുകളോ പ്രമോഷനുകളോ ലഭിച്ചേക്കാം. അവരുടെ കഠിനാധ്വാനം സാമ്പത്തിക പ്രതിഫലം വര്‍ദ്ധിപ്പിക്കും. പുതിയ സാധ്യതകള്‍ക്കായി നിങ്ങള്‍ക്ക് അവസരം തേടി വരും. കൂടാതെ കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുന രാശിക്കാര്‍ സാധാരണയില്‍ കൂടുതല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പല മാറ്റങ്ങളും നിങ്ങളുടെ കരിയര്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. പലപ്പോഴും സഹകരണ മമനോഭാവത്തിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലിയില്‍ ക്രിയേറ്റീവ് ആയി മുന്നോട്ട് പോവാന്‍ സാധിക്കും. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ആനുകൂല്യങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങളുണ്ടാവാം. വളര്‍ച്ചയുടെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമാണ്. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരു ദിവസം കൂടിയാണ്. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നിരാശിക്കാര്‍ തൊഴില്‍പരമായി നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഒരു സമയമാണ്. പലപ്പോഴും ഏത് കാര്യവും വിശദമായി അന്വേഷിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ ദു:ഖിക്കേണ്ടി വരും. ആവശ്യത്തിന് അനുസരിച്ച് ജോലി ചെയ്യാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ടീം വര്‍ക്കില്‍ നിന്ന് ഗുണങ്ങള്‍ ലഭിക്കും. കൂട്ടായ ശ്രമങ്ങള്‍ വിജയകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും കരിയറില്‍ പ്രശസ്തി വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്.
വൃശ്ചികം
നിങ്ങളുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തേക്ക് വരുന്നു. അവസരങ്ങള്‍ പലതും നിങ്ങളെ തേടി എത്തിയേക്കാം. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. നേടിയെടുക്കേണ്ടതെല്ലാം നേടിയെടുക്കാന്‍ സാധിക്കും. എല്ലാ മാറ്റങ്ങളേയും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ ധൈര്യം ലഭിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളില്‍ കൂടുതല്‍ പഠനത്തിന് സാധ്യത. കൂടാതെ പഠനം മുടങ്ങിയവര്‍ക്ക് തുടര്വിദ്യാഭ്യാസമോ പരിശീലനമോ തുടരാന്‍ സാധിക്കുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാവും. ജീവിതത്തില്‍ അനുകൂല നേട്ടങ്ങള്‍ തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ പുരോഗതി കാണാന്‍ കഴിയും. അവരുടെ സമര്‍പ്പണവും സ്ഥിരോത്സാഹവും നല്ല ഫലങ്ങള്‍ നല്‍കും, സമപ്രായക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും അവര്‍ക്ക് ആദരവ് ലഭിക്കും.
കുംഭം
കുംഭ രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളാന്‍ സാധിക്കും. കരിയര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി വരും. സാമ്പത്തികം ശക്തമായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ സംഭവിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരാന്‍ സാധിക്കും. മീനം രാശിയില്‍ നേട്ടങ്ങളുടെ ഒരു കലവറയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികം അതിശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications