Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
Rashiphalam: നിസ്സാര കാര്യങ്ങള്‍ പോലും നടക്കില്ല, അത്രയും ദോഷസമയം, കൂടെയുള്ളവര്‍ക്കും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കാണ് ഗുണപ്രദമല്ലാത്ത മാറ്റങ്ങള്‍ ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് എന്തൊക്കെയെന്നും നഷ്ടമാണോ ലാഭമാണോ എന്നെല്ലാം നമുക്കറിയാം.
മാറിക്കൊണ്ടിരിക്കുന്ന സമയത്തിന് അനുസൃതമായി നമ്മുടെ ഓരോ സെക്കന്റുകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തില്‍ ജ്യോതിഷത്തിന്റെ സ്വാധീനം ഇത് വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു, ഇന്നത്തെ രാശിഫലം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും നാം വരുത്തുന്ന ചെറിയ അശ്രദ്ധയാണ് കാര്യങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ മാത്രമേ ശരിയാവുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. കാരണം ചെറിയ അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് സമയം ചിലവഴിക്കാം. സാമ്പത്തികമായി മികച്ച ദിവസമായിരിക്കാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു സമയമാണ്. പഠനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാം. സമാധാനത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ജോലിയില്‍ പ്രമോഷനുള്ള സാധ്യത കാണുന്നു.അത് മാത്രമല്ല കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവും. കൂടാതെ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ വേണം സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടത്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് കാര്യങ്ങള്‍ക്കായി കൂടുതല്‍ പണവും സമയം ചിലവാക്കേണ്ടി വരുന്നു. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ അമ്മയുടെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികം തൃപ്തികരമായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നിറയുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും ജോലിയിലെ നിങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജോലിമാറ്റത്തിന് സാധ്യത കാണുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പക്ഷേ ആരെയും ഒരു കാര്യത്തിലും അന്ധമായി വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. നിങ്ങളുടെ സമ്പാദ്യം വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക നിക്ഷേപങ്ങളില്‍ നിന്ന് നല്ല അനുകൂല മാറ്റങ്ങളുണ്ടാവും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമായിരിക്കും. പലപ്പോഴും ജോലികളൊന്നും മാറ്റി വെക്കേണ്ടി വരുന്നില്ല. മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പണത്തിന്റെ മാറ്റങ്ങള്‍ അത്ര അനുകൂലമായിരിക്കുകയില്ല. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. നിങ്ങള്‍ ബിസിനസുമായി ബന്ധപ്പെട്ട് മാത്രം പുതിയ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും വരുമാനവും അതനുസരിച്ചുണ്ടാവുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എത്രയൊക്കെ ശ്രദ്ധിച്ചാലും അല്പം പ്രചിസന്ധികള് നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായി വരുന്നു. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ നിങ്ങളുടെ മനസമാധാനം കളയുന്നു. ഓഫീസില്‍ പ്രതികൂല സാഹചര്യത്തിനുള്ള സാധ്യതയുണ്ട്. ഒരിക്കലും അനായാസത്തോടെ ഒന്നും നേടാം എന്ന് കരുതരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധ വേണം. ഒരു തരത്തിലും നിസ്സാരമായി ഒന്നിനേയും തള്ളിക്കളയരുത്. പല കാര്യങ്ങളിലും പൂര്‍ണ പിന്തുണയില്ലാത്തത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാരുടെ ജീവിതം ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. ബിസിനസുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ വര്‍ദ്ധിക്കാം. തെറ്റായ തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. അതിന്റെ അനന്തര ഫലങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കേടുണ്ടാവാം. അതെല്ലാം തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
