Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: ഇന്ന് പുലരിയില്‍ നാല് രാശിക്ക് മഹാഭാഗ്യം, നേടേണ്ടതെല്ലാം നേടും: രാശിഫലം
ഇന്നത്തെ രാശിഫല പ്രകാരം ഓരോ രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. വരുന്ന 24 മണിക്കൂര്‍ എപ്രകാരമായിരിക്കണം എന്നത് മുന്നേ നിശ്ചയിച്ചിട്ടുള്ളതാണ്. അതില്‍ കരുതിയിരിക്കേണ്ടവരും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവരും എല്ലാം ഉണ്ടായിരിക്കും. നിങ്ങളുടെ വരുന്ന ആഴ്ച എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് നേട്ടങ്ങള്‍ എന്നത് ഈ രാശിഫലത്തില്‍ വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള12 രാശിക്കാരിലും ഉണ്ടാവുന്ന ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വിശദമായ മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ നിറഞ്ഞ ഒരു ദിവസമായിരിക്കും. മികച്ച നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. കൂടാതെ പ്രായമായവര്‍ പറയുന്നത് മുഖവിലക്കെടുക്കണം. അത് മാത്രമല്ല ഏത് ഉത്തരവാദിത്വവും ഇവര്‍ ഏറ്റെടുത്ത് ഭംഗിയായി ചെയ്ത് തീര്‍ക്കുന്നു. കൂടാതെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികം അനുകൂലം, ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. പലപ്പോഴും അനാവശ്യ അസ്വസ്ഥതകള്‍ കൂടുതലാവും. എങ്കിലും അതൊന്നും പ്രതിസന്ധികളുണ്ടാക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലം. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കാം. സമയം കൂടുതല്‍ പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. ആരോഗ്യം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ദമ്പതികളില്‍ ഒരാളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ആശങ്കയരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലി പൂര്‍ത്തീകരിക്കുന്നതിന് സമയം കൂടുതല്‍ ആവശ്യമായി വരും. സംസാരത്തില്‍ ശ്രദ്ധ വേണം. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം അവരുടെ സ്വകാര്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ തരത്തിലുള്ള വെല്ലുവിളികളും സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റി വെച്ച ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. അത് മാത്രമല്ല പങ്കാൡയൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരുന്നു. നാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം പല തരത്തിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ പല ചികിത്സകളും എടുക്കേണ്ടതായി വരുന്നു. പലപ്പോഴും ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കണം എന്നില്ല. അറിവുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിനം. കൂടാതെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ഏത് പുതിയ കാര്യം തുടങ്ങുന്നതിനും അനുകൂല സമയമാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. പ്രായാധിക്യം പലപ്പോഴും നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. എങ്കിലും പ്രതിസന്ധികള്‍ക്ക് വിരാമമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നു. കഠിനാധ്വാനം ഫലം കാണുന്നതോടൊപ്പം തന്നെ ജീവിതം തന്നെ മാറി മറിയുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വിടാതെ പിന്തുടരുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വയറുമായി ബന്ധപ്പെട്ട അവസ്ഥകള്‍ ഉണ്ടാവാം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. കൂടാതെ അനാവശ്യമായുണ്ടാവുന്ന പല ആശങ്കകള്‍ക്കും അവസാനം ഉണ്ടാവുന്ന സമയമാണ്. കൂടാതെ പലപ്പോഴും യാത്രകള്‍ കൂടുതലായി വേണ്ടി വരും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം,. എങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല ജോലിയിലെ മാറ്റങ്ങള്‍ സന്തോഷം നല്‍കുന്നതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കണം. അത് ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. കുടുംബത്തോട് ആലോചിച്ച് മാത്രം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുക.. തീരുമാനം എടുക്കുമ്പോള്‍ അശ്രദ്ധ പാടില്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. പലപ്പോഴും വിവാഹക്കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കുന്ന ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധ വേണം.
മീനം
മീനം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. എങ്കിലും അശ്രദ്ധയോടെ ഒരു കാര്യവും ചെയ്യാന്‍ സാധിക്കുകയില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ചെവി കൊടുക്കരുത്. അത് കൂടുതല്‍ സമാധാനക്കേടിലേക്ക് എത്തിക്കുന്നു. ആശുപത്രി വാസത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അനുകൂല ഫലങ്ങളെങ്കിലും ്അശ്രദ്ധ നിങ്ങളെ പ്രശ്നത്തിലാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications