Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ഏഴയലത്ത് ഭാഗ്യം തെളിയാത്തവര്‍, എന്നാല്‍ ശുക്രനുദിക്കുന്നവരും ഉണ്ട്: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും അനുകൂല പ്രതികൂല ഫലങ്ങള്‍ക്കുള്ള സാധ്യതയാണ് ഈ ലേഖനത്തില്‍ പറയുന്നത്. കരിയര്‍, ധനം, ദാമ്പത്യം,കുടുംബം എന്നീ മേഖലകളിലെല്ലാം തന്നെ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അത് കൂടാതെ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെ സന്തോഷിക്കണം എന്നും ഇന്നത്തെ രാശിഫലം പറയുന്നു.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഓരോ സമയത്തും നമ്മുടെ ജീവിതത്തില്‍ പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇന്നത്തെ ദിവസം ദോഷങ്ങള്‍ നിറഞ്ഞതെങ്കില്‍ അത് നാളെ ഗുണം നിറഞ്ഞതായിരിക്കാം. നമ്മുടെ ജീവിതത്തെ വളരെയധികം മാറ്റങ്ങളിലേക്കാണ് ഓരോ ദിവസത്തേയും രാശിഫലം കൊണ്ട് പോവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കും. അത് നിങ്ങള്‍ക്ക് കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നു. കൂടാതെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഓരോ സമയം ചെല്ലുന്തോറും പ്രതിരോധിക്കുന്നതിനും അതില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കും. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത അവസ്ഥയില്‍ അതെല്ലാം വിപരീത ഫലം നല്‍കുന്നതിലേക്ക് കാര്യങ്ങളെത്തും. ജോലിയില്‍ ഉണ്ടാവുന്ന പ്രയാസത്തെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ വരും ദിവസങ്ങളിലുണ്ടാക്കാം. ദാമ്പത്യം സന്തോഷകരമായിരിക്കും. പങ്കാളിക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കരുത്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരു ദിവസമാണ്. പലപ്പോഴും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാത്ത അവസ്ഥയുണ്ടാവുന്നു. ജാഗ്രത പാലിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കുകയുള്ളൂ. ബിസിനസില്‍ വളരെ വലിയ നഷ്ടത്തിന് സാധ്യത കാണുന്നു. ശ്രദ്ധിച്ച് മുന്നോട്ട് പോവണം. ആരോഗ്യം പ്രതികൂലമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങള്‍ നല്‍കുന്നതാണ്. ആത്മവിശ്വാസത്തോടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരാം. ആരോഗ്യം തൃപ്തികരം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നഷ്ടം സംഭവിക്കാം. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടി വരും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത്തരം അവഗണനകള്‍ ഒഴിവാക്കുക. പണം ചിലവാക്കുന്നതിന് അനുസരിച്ച് വരുമാനത്തിനും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. അതെല്ലാം ശ്രദ്ധയോടെ ഉപയോഗപ്പെടുത്തണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ഗ്രഹങ്ങളുടെ സ്ഥാനചലനം നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. പ്രതിസന്ധികള്‍ വഴിമാറുന്നതിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും. പല കാര്യങ്ങളിലും നിങ്ങള്‍ കാണിക്കുന്ന അശ്രദ്ധ നിങ്ങളെ വട്ടം ചുറ്റിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ അയലത്ത് പോലും വരില്ല. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍ സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസമായിരിക്കാം. ഇത് കൂടുതല്‍ മനസമാധാനക്കേടുണ്ടാക്കും. സാമ്പത്തിക കാര്യങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. വരുമാനം അനുസരിച്ച് ചിലവാക്കണം. ആരോഗ്യപ്രതിസന്ധികള്‍ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ എല്ലാം നടക്കുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ അതീവശ്രദ്ധ വേണം. ദാമ്പത്യം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. പലപ്പോഴും ചെയ്യുന്ന ജോലിയിലെ ആത്മാര്‍ത്ഥത നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്താം. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്ക് സാദ്യതയുണ്ട്. എങ്കിലും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അലട്ടുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാവും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരാം. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. ആരോഗ്യം പ്രതിസന്ധിയിലാവാം. അമിതമായി ചെലുത്തുന്ന ശ്രദ്ധ അപകടാവസ്ഥയുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications