Latest Updates
-
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
Rashiphalam: ചന്ദ്രഗ്രഹണത്തിന് മുന്‍പ് ആഗ്രഹിക്കുന്നതെല്ലാം നേടും: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിരവധി ഗ്രഹമാറ്റങ്ങള്ക്ക് സാക്ഷിയാവാന്‍ പോവുന്ന ഒരു ദിവസം എന്ന് പറയാം. മാത്രമല്ല മാര്‍ച്ച് 14-നാകട്ടെ ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോവുകയാണ്. പല വിധത്തിലുള്ള നേട്ടങ്ങളും നഷ്ടങ്ങളും അതിന് മുന്നോടിയായി സംഭവിക്കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്താണ് സംഭവിക്കുന്നത് എന്നത് അറിഞ്ഞിരിക്കാം.
എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മാറിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാം സാധാരണ നിലയിലാകും. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്നിങ്ങളുടെ സംസാരവും പെരുമാറ്റവും. ഓഫീസിലെ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും എന്നതാണ് പ്രത്യേകത.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. രാവിലെ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാവാം. ഓഫീസിലെ ജോലികള്‍ കൃത്യമായി ചെയ്യും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ അതിന് അനുകൂല സമയമാണ്. ഇത് സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സഹപ്രവര്‍ത്തകരുമായി ഇടപഴകുമ്പോള്‍ ശ്രദ്ധ വേണം. നിങ്ങളുടെ ഓരോ ചുവടും ശ്രദ്ധിച്ച് വേണം. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും എന്നതാണ് പ്രത്യേകത. ആത്മവിശ്വാസം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ദേഷ്യവും തിടുക്കവും കാരണം പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. പണം അനാവശ്യമായി ചിലവാക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ പ്രതിസന്ധികള്‍ക്ക് സാധ്യത പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാം. ഓഫീസില്‍ വളരെക്കാലമായി ചെയ്യാതിരുന്ന പല ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. ജോലിയില്‍ ഒരു നല്ല മാറ്റം ലഭിച്ചേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ സാമ്പത്തിക ഇടപാടുകള്‍ അനുകൂലമായി വരും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള സമയമായിരിക്കും. കൂടാതെ ജോലിയോ ബിസിനസ്സോ ആകട്ടെ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. സഹോദരന് വേണ്ടി സമയം മാറ്റി വെക്കും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പ്രതികൂല സമയമാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. പലപ്പോഴും ഓഫീസില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്കെതിരെ തെറ്റായ ചില ആരോപണങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട് അല്പം ശ്രദ്ധ വേണം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്ന് പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ക്ക് സാധ്യതയുണ്ട്. ഏത് കാര്യത്തിനും ക്ഷമയോടെ മുന്നോട്ട് പോവേണ്ടതാണ്. കാരണം അധികം താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സമയമെടുക്കും.. വിദ്യാഭ്യാസ രംഗത്ത് അനുകൂല സമയമായിരിക്കും. എങ്കിലും പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസത്തിന്റെ ആരംഭം മന്ദഗതിയിലായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളില്‍ പലതും തടസ്സപ്പെടാം. അത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അത് പരിഹരിക്കപ്പെടുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. വരുമാനം അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് വലിയ വെല്ലുവിളികളുണ്ടാവാന് സാധ്യതയുണ്ട്. ജോലി എടുക്കുമ്പോള്‍ അതില്‍ അശ്രദ്ധ പാടില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും തന്നെ നിസ്സാരമാക്കരുത്. ആകുലതകള്‍ വര്‍ദ്ധിക്കാം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും. ബിസിനസില്‍ ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. നിങ്ങള്‍ ഒരു ബിസിനസ്സുകാരനാണെങ്കില്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടും. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്ന് വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ക്ക് യോഗം കാണുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പണത്തിന്റെ കാര്യത്തില്‍ വിവേകത്തോടെ പെരുമാറുക. തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. പല കാര്യത്തിലും ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമല്ല.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും പലപ്പോഴും വിമര്‍ശനങ്ങള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ ചെലവേറിയതായിരിക്കും. അത് ശ്രദ്ധിക്കണം, കാരണം വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവുകള്‍ നിങ്ങളുടെ സാമ്പത്തിക അടിത്തറ തെറ്റിക്കും. ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മത്സര പരീക്ഷകളില്‍ നിങ്ങള്‍ മികച്ച വിജയം നേടും. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications