Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashi Phalam:ധനനേട്ടം, പ്രമോഷന്‍, ദാമ്പത്യ സുഖം: അവിചാരിത നേട്ടങ്ങള്‍ ഇവര്‍ക്ക് നിങ്ങളുടെ ഇന്ന് ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹര്യത്തില്‍ ജ്യോതിഷ പ്രകാരം അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ പൂര്‍ണമായും വായിക്കാം.12 രാശിക്കാര്‍ക്കും ഓരോ ദിവസവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്.
മേടം - മീനം വരെയുള്ള രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളും ആര്‍ക്കൊക്കെയാണ് പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നത് എന്ന് നോക്കാം. ചില രാശിക്കാര്‍ ചിലതിനെ കരുതിയിരിക്കേണ്ട സമയം കൂടിയാണ്. അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. അപ്രതീക്ഷിതമായി സാമ്പത്തിക നഷ്ടം സംഭവിക്കും. പലപ്പോഴും അനാവശ്യമായ സംസാരം നിങ്ങളെ പ്രശ്‌നത്തിലാക്കും. ഉത്കണ്ഠയും പിരിമുറുക്കവും വര്‍ദ്ധിക്കുകയും പ്രതിസന്ധികള്‍ കൂടുകയും ചെയ്യും. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ ശ്രദ്ധിക്കേണ്ടതാണ്..
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ്. പലപ്പോഴും ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല ഫലങ്ങളുണ്ടാവും. ലോട്ടറി ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ചെറിയ ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും മറ്റൊരാള്‍ നിങ്ങളെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നു. അതിഥികളെ സ്വീകരിക്കേണ്ടതായി വരും. ജോലിയില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ചെറിയ കാര്യങ്ങളില്‍ പോലും തടസ്സങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും അല്‍പം കരുതലോടെ മുന്നോട്ട് പോവേണ്ടാണ്. ആഗ്രഹിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പഴയ രോഗാവസ്ഥകള്‍ നിങ്ങളെ അലട്ടുന്നു. അപകടകരമായ അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജോലിയില്‍ സംതൃപതി ലഭിക്കുന്നു. പാര്‍ട്ടികളും ചെറു യാത്രകളും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍തും. പലപ്പോഴും മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നു, ആരോഗ്യ സംബന്ധമായി വേദനകള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളും ലാഭകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും ജോലിയില്‍ നിങ്ങളെ തേടി നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഓഹരി വിപണികളിലെ നിക്ഷേപങ്ങള്‍ ലാഭം കൊണ്ട് വരുന്നു. പൊതുവേ അനുകൂലമായ ഫലങ്ങളായിരിക്കും തുലാം രാശിക്കാര്ക്ക് ഉണ്ടാവുന്നത്. എല്ലാ തരത്തിലും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വസ്തുക്കള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും നേട്ടം കൊണ്ട് വരാന്‍ സാധിക്കുന്നു. പലപ്പോഴും പുതിയ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് ഉണ്ടാവുന്നത്. അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവാം.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിനമാണ്. എങ്കിലും വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും വഴക്കുകളും പ്രശ്‌നങ്ങളും ഒഴിഞ്ഞ് പോവുന്നു. സംസാരത്തില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഒരു തരത്തിലും ബിസിനസില്‍ പിന്നോട്ട് പോവരുത്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന തരത്തില്‍ ഇത് മാറി മറിയുന്നു. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിക്ഷേപം നടത്തുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിച്ച് നിങ്ങള്‍ക്ക് ആശങ്കകള്‍ വര്‍ദ്ധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇന്നത്തെ ദിവസം ലഭിക്കണം എന്നില്ല. പല പ്രതിസന്ധികളും വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങള്‍ കൂടുതലാവുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ ശ്രദ്ധിക്കണം. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. മാറിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പലപ്പോഴും സംസാരത്തിലെ മിതത്വം എപ്പോഴും പാലിക്കുന്നതിന് ശ്രദ്ധിക്കണം. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളുണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











