Rashiphalam: ചെറിയ അശ്രദ്ധ ജീവിതം കീഴ്‌മേല്‍ മറിക്കും, ഇന്നത്തെ 24 മണിക്കൂര്‍ കാത്തുവെച്ചിരിക്കുന്നത്, രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്ന നേട്ടങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യത്തിനും ഓരോ അര്‍ത്ഥമുണ്ട്. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും എന്താണ് എന്നത് നമുക്ക് നോക്കാം. സംഭവിക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും സന്തോഷം നല്‍കുന്നതായിരിക്കും, എന്നാല്‍ അത് നഷ്ടത്തിലേക്ക് നീങ്ങുമ്പോള്‍ സന്തോഷം സങ്കടത്തിന് വഴിമാറുന്നു.

ജീവിതത്തിലെ ഇന്നത്തെ ദിവസം പന്ത്രണ്ട് രാശിക്കാര്‍ക്കും എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെയെന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. പലപ്പോഴും പ്രിയപ്പെട്ടവരോടൊപ്പം നിങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ സന്താനങ്ങള്‍ക്ക് വലിയ പുരോഗതിയുണ്ടാകുന്നതിനും അവരെക്കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളുന്നതിനും സാധിക്കുന്നു. നിങ്ങള്‍ക്ക് അവരെക്കുറിച്ച് വളരെ അഭിമാനം തോന്നും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
സ്വത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ദിവസമാണ് ഇനന്ന്. പലപ്പോഴും പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടായേക്കാം. ഓഫീസില്‍ നിന്നുള്ള മാറ്റങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ലഭിക്കുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. എന്നാല്‍ ചെറിയ ഒരു അശ്രദ്ധ പോലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു, സാമ്പത്തികമായി പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് ആശ്വാസം ലഭിക്കും.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും എല്ലാ ആശങ്കകളും അകലുന്നു. ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ മുന്നേറാന്‍ സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് സമൃദ്ധമായ സ്നേഹവും പിന്തുണയും ലഭിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ബന്ധം കൂടുതല്‍ പക്വത കൈവരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ മെച്ചമുണ്ടാവും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അത്ര നല്ല സമയമായിരിക്കില്ല ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ വളരെയധികം ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ബിസിനസുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും റിസ്‌ക് എടുക്കരുത്. ജീവിതപങ്കാളിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാം.

കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം അനുകൂലമായിരിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ അവസരം ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്. ഓഫീസിലെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ ചെറിയൊരു അശ്രദ്ധ ജീവിതം കീഴിമേല്‍ മറിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാവും. കുടുംബത്തിലെ സാഹചര്യം പലപ്പോഴും പ്രതികൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദോഷഫലങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. പണം തിരിച്ച് കിട്ടാന്‍ ഉള്ള സാധ്യതയുണ്ട്. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതിഭീകരമായ നഷ്ടം സംഭവിക്കുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. പലപ്പോവും വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ പലപ്പോഴും തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് നഷ്ടത്തിലേക്ക് കൂപ്പുകുത്തും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. പലപ്പോഴും ബിസിനസ് കാര്യങ്ങളില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ധനനേട്ടം അതിന് പുറകേ നിങ്ങളെ തേടി എത്തും. തെറ്റായ പെരുമാറ്റം പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം വളരെയധികം ചിലവേറിയതായിരിക്കും. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സമാധാനവും സന്തോഷവും ലഭിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ചില പ്രത്യേക രോഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പലപ്പോഴും കുടുംബജീവിതത്തില്‍ സ്ഥിതി സന്തോഷകരമായി തോുടരുന്നു. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പണവുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടായേക്കാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക ലാഭം വര്‍ദ്ധിക്കുന്നു. പലപ്പോഴും പണം കടം കൊടുക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ വളരെയധികം നിയന്ത്രിക്കേണ്ടതുണ്ട്. പലപ്പോഴും ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, September 10, 2024, 8:00 [IST]
X
Desktop Bottom Promotion