Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: സൂര്യന് കീഴിലുള്ള എന്തും ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാം അപൂര്‍വ്വയോഗം, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും അനുകൂല പ്രതികൂല മാറ്റങ്ങള്‍ എപ്രകാരം എന്തൊക്കെയാണ് എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. കാത്തിരിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്തൊക്കെയാണ് ഗുണപ്രദമായിട്ടുള്ളത് എന്നെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
വ്യാഴാഴ്ച ദിവസമായ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്ന ഒരു ദിവസമായിരിക്കും. എന്നാല്‍ എല്ലാ രാശിക്കാര്‍ക്കും അപ്രകാരം തന്നെയാണോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രഫലങ്ങള്‍ നല്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത നഷ്ടത്തിന് സാധ്യത. എപ്പോഴും ശ്രദ്ധിക്കേണ്ടത് പണവുമായി ബന്ധപ്പെട്ട ഒരു ജോലിയും വേഗം ചെയ്ത് തീര്‍ക്കരുത്. നിക്ഷേപത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവും. പലപ്പോഴും മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവു നിലനില്ക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാവും. ലക്ഷ്മീ നാരായണയോഗഫലം ഇവര്‍ക്ക് ആരംഭിക്കുന്നതിനാല്‍ ഗുണപ്രദമായ ദിനമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. കര്‍മ്മരംഗത്ത് നിങ്ങളെ തേടി ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി വരും. പങ്കാളിയുടെ മാനസികാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യകാര്യങ്ങള്‍ നന്നായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ രാവിലെ ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷം പല തരത്തില്‍ നിലനില്ക്കും. ജോലിയില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ്നാവശ്യ പ്രതിസന്ധികളെ വിളിച്ച് വരുത്തരുത്. പണത്തിന്റെ കാര്യത്തില്‍ ഗുണഫലങ്ങളുണ്ടാവും. ആരോഗ്യം മികച്ചതാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യജീവിതത്തില്‍ വെല്ലുവിളികളുണ്ടാവാം. പലപ്പോഴും സാധാരണക്കാര്‍ക്ക് ഗുണപ്രദമായ ഒരു ദിനമായിരിക്കും. സാമ്പത്തികം ശ്രദ്ധിക്കണം. ജോലിയില്‍ ശ്രദ്ധ വേണം. കാരണം എല്ലാ ജോലിയും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കേണ്ടതായി വരും. പലപ്പോഴും ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം പ്രയോജനപ്പെടാം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ് ഇന്ന്.
കന്നി
ഇന്ന് കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. ഇന്നത്തെ ദിവസം ജോലിഭാരവും നിങ്ങളില്‍ വര്‍ദ്ധിക്കും. അത്തരമൊരു സാഹചര്യത്തില്‍ അമിത സമ്മര്‍ദ്ദത്തിലേക്ക് എത്തരുത്. മാത്രമല്ല എപ്പോഴും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമം നടത്തണം. കുടുംബജീവിതത്തില്‍ സന്തോഷം നിറയും. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നേട്ടങ്ങള്‍ കൂടുതലുള്ള ദിവസമാണ്. രാജയോഗ സമാനമായ ജീവിതം ഇവര്‍ക്കുണ്ടാവുന്നു. പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ക്ഷീണവും ബുദ്ധിമുട്ടും നിങ്ങളെ പിടികൂടുന്നു. കൂടാതെ നിങ്ങളുടെ ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തികം മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലാണ്. പല കാര്യങ്ങളിലും മുന്നേറാന്‍ സാധിക്കും. വൈകാരികമായ പിന്തുണ പലപ്പോഴും കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ദാമ്പത്യത്തിലെ സന്തോഷം എന്നെന്നും നിലനില്ക്കും. ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ് നില്ക്കുന്നു. ലക്ഷ്മീ നാരായണയോഗത്തിന്റെ ഫലങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും എപ്പോഴുമുണ്ടാലവും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ എല്ലാ ജോലികളും വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ തകര്ച്ചയുണ്ടാവും. പണം വളരെ സൂക്ഷിച്ച് ചിലവാക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂല സമയമാണെങ്കിലും അശ്രദ്ധ മതി അതിനെ ഇല്ലാതാക്കാന്‍. കാലങ്ങളായി പൂര്‍ത്തിയാക്കാത്ത പല ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികമായി പ്രയോജനം ഉണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. പക്ഷേ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് ഫലം നല്കുന്നു. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കുക.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. ഏത് മേഖലയിലും വിജയം നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications