Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇന്ന് പുലര്‍ന്നത് രാജയോഗത്തോടെ, ഒന്നാം തീയ്യതി തന്നെ ബമ്പറടിക്കുന്നവര്‍: ഇന്നത്തെ രാശിഫലം
ഇന്ന് സെപ്റ്റംബര്‍ 1, ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇവരുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന ഒരു ദിവസമാണ ്ഇന്ന്. അതുപോലെ തന്നെ തുലാം രാശിക്കാരിലും രാജയോഗ സമാനമായ യോഗങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വിശദമായി വായിക്കാവുന്നതാണ്. അതിലുപരി ജീവിതത്തില്‍ അത് എപ്രകാരം നിങ്ങളെ ബാധിക്കുന്നു എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം അവസാനം കാണുന്ന ദിവസം. എത്ര കഠിനമായ ജോലിയാണെങ്കിലും അതിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയോ ബിസിനസ്സോ ആകട്ടെ, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. സാമ്പത്തികമായും അനുകൂലമായ ദിവസമായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളുണ്ടായേക്കാം. കൂടാതെ ജോലിയില്‍ പ്രതിസന്ധികളെല്ലാം അകലുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കൂടാതെ ഇന്ന് പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എങ്കിലും ജോലിയില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിച്ചേക്കാം. ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ പലപ്പോഴും കാലാവസ്ഥാ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ ഭക്ഷണക്രമം പ്രത്യേകം ശ്രദ്ധിക്കുക.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാവും. പലപ്പോഴും പാവപ്പെട്ടവരെ സഹായിക്കാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം ചെലവേറിയതായിരിക്കും. എങ്കിലും അതൊരു ഭാരമായി നിങ്ങള്‍ക്ക് തോന്നുകയില്ല. ജോലിയുടെ കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ചെയ്യുന്നതെല്ലാം ശ്രദ്ധിച്ച് ചെയ്താല്‍ പ്രതിസന്ധികള്‍ കുറവായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ഇന്നത്തെ ദിവസം എല്ലാ ആശങ്കകളും മറന്ന് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയോ ബിസിനസ്സോ ആയാലും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആലോചിച്ച് പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ ഈ ദിവസം അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം മോശം ഫലങ്ങള്‍ നല്‍കുന്നതായിരിക്കും . പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ചിലവുണ്ടാവുന്നു. പൊടുന്നനെ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചേക്കാം. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കില്ല. നിങ്ങളുടെ പിതാവുമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികള്‍ നിലനില്‍ക്കാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് വലിയ പ്രതിസന്ധികള്‍ ഇല്ലാതെ കടന്ന് പോവുന്ന ഒരു ദിവസമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പണത്തിന്റെ കാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പലപ്പോഴും ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഗുണകരമായ ഫലങ്ങളുണ്ടാവുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും വായ്പക്ക് പണം നല്‍കിയവരെങ്കില്‍ അത് തിരിച്ച് കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. പലപ്പോഴും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. പങ്കാളിയുടെ തറ്റായ മനോഭാവം നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഇന്ന് നിങ്ങള്‍ക്ക് ശരീരത്തിന്റെ അങ്ങിങ്ങായി വേദനകളും അസ്വസ്ഥതകളും ഉണ്ടാവാം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ് ധനു രാശിക്കാര്‍ക്ക് ഇന്ന്. മാത്രമല്ല ഇവര്‍ എപ്പോഴും സ്വാര്‍ത്ഥരായ ആളുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അവര്‍ നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ തെറ്റുകളില്‍ നിന്ന് ഒരു പാഠം പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ബിസിനസിന്റെ കാര്യത്തില്‍. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
ഗുണദോഷ സമ്മിശ്രമായ ദിവസമാണ് മകരം രാശിക്കാര്‍ക്ക് ഇന്നുള്ളത്. ഇവര്‍ ബിസിനസുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എങ്കിലും അശ്രദ്ധയോടെ ചെയ്യുന്ന ഒരു കാര്യം മതി നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നതിന്. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അനാവശ്യ ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നു ഇന്നത്തെ ദിവസം. കൂടാതെ ഇവര്‍ക്ക് ഏതൊരു കാര്യത്തിനും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ബിസിനസില്‍ എപ്പോഴും ലാഭകരമായ മാറ്റങ്ങളുണ്ടാവുന്നു. ഇണയുമായുള്ള ബന്ധത്തില്‍ ഐക്യം ഉണ്ടാകും. സന്താനങ്ങളുടെ വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നു. പണം ചിലവഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യമായി നിങ്ങള്‍ ഒരു കാര്യത്തിലും ഇടപെടരുത്. അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. പൊതുവേ സാമ്പത്തികമായി ഗുണങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











