Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: ഒന്നാം തീയ്യതി തിളക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കും: ഒളിഞ്ഞിരുന്നാലും ധനനേട്ടങ്ങള്‍ തേടിയെത്തും
ഇന്ന് നവംബര്‍ 1, കേരളപ്പിറവിയോടൊപ്പം തന്നെ ഒരു പുതിയ മാസത്തിന് തന്നെയാണ് തുടക്കമായിരിക്കുന്നത്. ഈ സമയം അനുകൂലമായ മാറ്റങ്ങളും പ്രതികൂലമായ മാറ്റങ്ങളും നാം പ്രതീക്ഷിക്കണം. ജ്യോതിഷ പ്രകാരം ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഓരോ സെക്കന്റിലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് ജ്യോതിഷത്തില്‍ അവക്ക് ഇത്രത്തോളം പ്രധാന്യവും. രാശിപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു, 12 രാശിക്കാര്‍ക്കും ഇത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നെന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് കൂടുതല്‍ ദോഷഫലങ്ങളാണ് അധികരിച്ച് നില്‍ക്കുന്നത്. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ നിലനില്ക്കുന്നു. കൂടാതെ സാമ്പത്തികമായി പ്രതീക്ഷിക്കുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൂടാതെ കുടുംബത്തിലും മറ്റ് ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക കാര്യം അല്പം പ്രയാസത്തിലായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ജോലിയിലെ പ്രയാസം നിസ്സാരമല്ല. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഓരോ കാര്യത്തിലും അല്പം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരും. പലപ്പോഴും ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കൂടാതെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഓഫീസില്‍ ജോലിക്ക് തടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ചെയ്യുന്ന ജോലികളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചെയ്യുന്ന ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാവാം. കൂടാതെ ആരോഗ്യ കാര്യത്തിനായി ധാരാളം പണം ചിലവാക്കേണ്ടി വരും. എങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയില്ല. ദാമ്പത്യം സന്തോഷകരമായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ദിവസമാണ് ഇന്ന്. പക്ഷേ ഓരോ കാര്യത്തിലും നാം കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കാം. അതുകൊണ്ട് ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷം നിലനിര്‍ത്തുന്നതിന് കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അനാവശ്യ ചിലവുകള്‍ കുറക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാവുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവും. വേദനകള്‍ ആരോഗ്യത്തില്‍ വില്ലനാവുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ കൂടി നില്ക്കുന്നു. അത് മാത്രമല്ല കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോവും ജോലിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധിയും വര്‍ദ്ധിപ്പിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്കും വഴി വെക്കും.'
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തം ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും നിങ്ങളുടെ അമിത ദേഷ്യം കാര്യങ്ങള്‍ വഷളാക്കാം. അതിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാവും. എന്നാല്‍ ഇന്നത്തെ ദിനം സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. പക്ഷേ അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അത് മാത്രമല്ല വരവനുസരിച്ച് ചിലവാക്കേണ്ടതാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ദോഷഫലങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പലപ്പോഴും ബിസിനസില്‍ സന്തോഷകരമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും.ആരോഗ്യം ഗുണകരമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് കാലങ്ങളായി അന്വേഷിച്ച് നടക്കുന്ന ജോലിയുടെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കണം, അതോടൊപ്പം അവസരങ്ങള്‍ കൈവിട്ട് കളയരുത്. കൂടാതെ സാമ്പത്തിക ലാഭവും നിങ്ങളെ തേടി എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ശരാശരി ആയിരിക്കും. വേദനകളെ നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തികപരമായി അനുകൂല സമയമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതികൂലമാവാം. പ്രണയിക്കുന്നവരുടെ ആശയക്കുഴപ്പം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പരീക്ഷയെഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം വളരെ പെട്ടെന്ന് തേടി എത്തുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല സാമ്പത്തിക പരാധീനത നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ദിക്കുന്നു. ആരോഗ്യം പ്രശ്നത്തിലേക്ക് എത്തുന്നു. ഒരു കാര്യവും അശ്രദ്ധയോടെ ചെയ്യരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications