Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ജനുവരി ഒന്നാം തീയ്യതി നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ സൂര്യ രാശിഫലം
പുതുവര്‍ഷം പിറന്നു, ഇന്ന് ജനുവരി 1 , ഈ ദിനത്തില്‍ 12 രാശിക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു, എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം നമുക്ക് നോക്കാം. വരുന്ന മണിക്കൂറുകള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ നേട്ടങ്ങളിലേക്ക് എത്തിക്കുന്നത് എന്ന കാര്യവും വളരെ പ്രധാനപ്പെട്ടതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നത് മുന്‍കൂട്ടി അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. ഇന്നത്തെ ദിവസം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. മാത്രമല്ല കാര്യവിജയവും അംഗീകാരവും ഇവരെ തേടി എത്തും. എല്ലാ വിധത്തിലുള്ള ആഗ്രഹങ്ങളും നടക്കാവുന്നതാണ്. ആഗ്രഹത്തിന് അനുസരിച്ച് ജീവിതം മാറി മറിയുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ ഗുണപ്രദമായ ഒരു ദിവസമാണ് ഇന്ന്,
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആദ്യത്തെ പകുതി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ജോലിയില്‍ തടസ്സങ്ങളും പ്രതിസന്ധികളും ഉണ്ടാവാം. ധനനഷ്ടം സംഭവിക്കാം. എന്നാല്‍ പകുതി കഴിയുന്നതോടെ കാര്യങ്ങള്‍ കുറേശ്ശെ ശരിയാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കും, സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. പലപ്പോഴും പരീക്ഷയില്‍ പ്രയാസവും പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരും. മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ ഉണ്ടാവാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതം മാറി മറിയുന്ന ഘട്ടങ്ങളുണ്ടാവാം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് കാത്തിരിക്കുന്നു. നിങ്ങള്‍ നടത്തുന്ന പല ചര്‍ച്ചകളും വിജയത്തിലേക്ക് എത്താം. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്താം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമായി വരുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും നിങ്ങളുടെ ജീവിതം രക്ഷപ്പെടുന്ന തരത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാവാം. മത്സരവിജയം നിങ്ങള്‍ക്കുണ്ടാവാം. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടാം. സാമ്പത്തിക സ്ഥിതി അതിശക്തം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അത്ര ഗുണകരമായിരിക്കില്ല പുതുവര്‍ഷത്തിലെ ആദ്യ ദിനം. പലപ്പോഴും സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. സാമ്പത്തിക നഷ്ടം സംഭവിക്കാം. ആഗ്രഹം പോലെ എല്ലാ കാര്യവും നടക്കുന്നതിനുള്ള യോഗം കാണുന്നു. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും തടസ്സം നേരിടാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പക്ഷേ അതിനെയെല്ലാം കുറേ തടസ്സങ്ങള്‍ മറി കടന്നാണ് നേടി എടുക്കുന്നത്. യാത്രകളില്‍ പലതും പരാജയപ്പെട്ടേക്കാം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യവിജയം, സ്ഥാനമാറ്റം എന്നിവ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. പലപ്പോഴും തിരികെ കിട്ടാതിരുന്ന പണം പോലും നിങ്ങളെ തേടി എത്തും. അത് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നു. എല്ലാ അര്‍ത്ഥത്തിലുള്ള പ്രതിസന്ധികളും പ്രതിരോധിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യമില്ലാതെ മന:പ്രയാസം അനുഭവിക്കേണ്ടി വരാം. കുടുംബത്തില്‍ കലഹവും പ്രശ്‌നങ്ങളും നേരിടേണ്ട അവസ്ഥയുണ്ടാവാം. പലപ്പോഴും വേണ്ടപ്പെട്ടവരില്‍ നിന്ന് പോലും പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരാം. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കാര്യവിജയം തന്നെയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇഷ്ടഭക്ഷണസമൃദ്ധിയും ആരോഗ്യത്തിന് മികച്ച മാറ്റവും തേടി എത്തുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടം കരസ്ഥമാക്കാം. സന്തോഷകരമായ പല മാറ്റങ്ങളും കുടുംബത്തിലുണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. അത് പലപ്പോഴും പ്രതികൂലമായ ഫലങ്ങളാണ് എന്നതാണ് സത്യം. ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. അത് പലപ്പോഴും ദിവസം മുഴുവന്‍ നിങ്ങളെ പ്രശ്‌നത്തിലാക്കാം. സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കും. ധനയോഗവും ഇവരെ തേടി എത്തുന്നു. നടത്തുന്ന യാത്രകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications