ശനിയുടെ അനുഗ്രഹം അഞ്ച് രാശികളില്‍; ഇരുട്ടില്‍ പോലും വഴിതെറ്റാതെ കാക്കും ഇവരെ മഹേശ്വരന്‍

ഇന്ന് ഏപ്രില്‍ 26, ശനി ഗ്രഹത്തിന് പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിവസം ശനി വ്യാഴത്തിന്റെ രാശിയയ മിഥുനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ചന്ദ്രന്‍, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഒരേ നിരയില്‍ എത്താന്‍ പോകുന്നു. കൂടാതെ ഇന്ന് ചൈത്ര മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശ തിഥിയാണ്. ഇത് ഭഗവാന്‍ ശിവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് ശിവപൂജകളും വ്രതങ്ങളും എടുക്കാവുന്നതാണ്. കൂടാതെ, ഇന്ന് വ്യാഴം ചന്ദ്രനില്‍ നിന്ന് മൂന്നാമത്തെ ഭാവത്തില്‍ സ്ഥിതിചെയ്യുന്നതിലൂടെ ഭാഗ്യകരമായ വസുമതി യോഗം രൂപപ്പെടുകയും ചെയ്യും. ഉത്രട്ടാതി, രേവതി നക്ഷത്രങ്ങള്‍ കൂടിച്ചേരുന്ന ദിവസവും കൂടിയാണിത്. അതുപോലെ, ബുധന്‍ ഉള്‍പ്പെടുന്ന ഒരു നീചഭംഗ രാജയോഗവും ഇന്നുണ്ടാകും.

എന്താണ് നീചഭംഗ രാജയോഗം?

വളരെ ശക്തമായ ഒരു ജ്യോതിഷ യോഗമാണ് നീചഭംഗ രാജയോഗം. ഒരു വ്യക്തിയെ വളരെ മോശം അവസ്ഥയില്‍ നിന്നും ഉന്നതിയിലേക്കും അധികാരത്തിലേക്കും വിജയത്തിലേക്കും കൈപിടിച്ച് ഉയര്‍ത്താന്‍ കെല്‍പ്പുള്ള യോഗമാണിത്. നീചരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം കേന്ദ്രഭാവത്തിലും വരുമ്പോഴാണ് ഈ രാജയോഗം ഉണ്ടാകുന്നത്. നീചഭംഗ രാജയോഗം സമൃദ്ധിയുടെയും വിജയത്തിന്റെയും സൂചനയാണ്. അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നവര്‍ക്കും കഠിനാധ്വാനികള്‍ക്കും ഈ യോഗം ഉപയോഗപ്പെടും.

മേടം, മിഥുനം എന്നീ രാശികള്‍്ക്കും മറ്റ് മൂന്ന് രാശികള്‍ക്കും ഇന്ന് ഭഗവാന്‍ ശിവന്റെ അനുഗ്രഹവും നീചഭംഗ രാജയോഗത്തിന്റെ നേട്ടങ്ങളും അനുകൂലമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കുള്ള വിശദമായ ഫലങ്ങള്‍ വായിക്കാം.

lord shiva
Photo Credit: AI Generated

മേടം

അശ്വതി, ഭരണി, കാര്‍ത്തിക 1/4

മേടം രാശിക്കാര്‍ക്ക് ശനിയാഴ്ച ഭാഗ്യത്തിന്റെ ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ന് നേട്ടം ലഭിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസത്തിനോ തൊഴില്‍ അവസരങ്ങള്‍ക്കോ വേണ്ടി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാം. കൂടാതെ, ഇന്ന് നിങ്ങള്‍ നിങ്ങളുടെ ചെലവുകള്‍ ഫലപ്രദമായി നിയന്ത്രിക്കും. ആശുപത്രികളിലും മെഡിക്കല്‍ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ കുടുങ്ങിയ പണം വീണ്ടെടുക്കാനുള്ള സാധ്യതകള്‍ ഉണ്ട്. കൂടാതെ നിങ്ങളുടെ സേവിംഗ്‌സ് വര്‍ദ്ധിപ്പിക്കാനും കഴിയും. നിയമപരമായ കാര്യങ്ങളില്‍ അവസ്ഥ നിങ്ങള്‍ക്ക് അനുകൂലമായി മാറാം. മതപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷണം തോന്നും. കുടുംബത്തില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാം. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം സമാധാനപരമായിരിക്കും, കുടുംബാംഗങ്ങളുമായി സഹകരണം മെച്ചപ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ദിവസം അനുകൂലമായിരിക്കും. കാരണം ശിവന്റെ അനുഗ്രഹം ഇവരിലുണ്ടാകും. സര്‍ക്കാര്‍ അല്ലെങ്കില്‍ ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്ന് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പരിശ്രമങ്ങള്‍ മികച്ച ഫലങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകാം. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിച്ചേക്കാം. ഇത് നിങ്ങളുടെ പുരോഗതിക്ക് സഹായകമാകും. ഇന്ന് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സഹപ്രവര്‍ത്തകരും കീഴ് ജീവനക്കാരും നിങ്ങളുടെ ഉപദേശം കൂടുതല്‍ ശ്രദ്ധിക്കാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ അഭിമാനവും ബഹുമാനവും വര്‍ദ്ധിപ്പിക്കും. ഒരു തീര്‍ത്ഥയാത്ര ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ ആലോചിച്ചേക്കാം. സാമൂഹത്തില്‍ നില മെച്ചപ്പെടുന്നത് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് സന്തോഷം നല്‍കും. ജീവിത പങ്കാളിയില് നിന്ന് നിന്ന് ഒരു സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇനന് നിങ്ങളുടെ പ്രണയ ജീവിതം നല്ലതായിരിക്കും.

കര്‍ക്കിടകം

പുണര്‍തം 1/4, പൂയ്യം, ആയില്യം

കര്‍ക്കിടകം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്ന് ശനിയാഴ്ച ഒരു നല്ല ദിവസം പ്രതീക്ഷിക്കാം. ഭാഗ്യം ഇന്ന് നിങ്ങളുടെ പക്ഷത്താണ്, നിങ്ങള്‍ക്ക് നിങ്ങളുടെ ശ്രമങ്ങളില്‍ വിജയിക്കാനാകും. ബിസിനസുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കപ്പെടും. ഒരു ബിസിനസ് യാത്ര ഗുണകരമാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍, നല്ല അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സ്വാധീനമുള്ള വ്യക്തികളുമായി ബന്ധപ്പെടാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്കും ഒരു അനുകൂല ദിനം പ്രതീക്ഷിക്കാം. സന്തോഷം നല്‍കുന്ന ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. പിതാവിന്റെ പിന്തുണ ലഭിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ജോലി മെച്ചപ്പെടുത്തും. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ ലാഭം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മീയതയിലുള്ള താല്‍പ്പര്യം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ നയിക്കും. ഇത് നിങ്ങളുടെ പ്രശസ്തിക്ക് ഗുണകരമാകും. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും, നിങ്ങള്‍ പങ്കാളിക്കൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യാന്‍ ആലോചിച്ചേക്കാം. കൂടാതെ, നിങ്ങളുടെ ചുറ്റുപാടുകളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും.

തുലാം

ചിത്ര 1/2 ചോതി, വിശാഖം 3/4

തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ശനി കണക്കുകൂട്ടിയതിലും കൂടുതല്‍ അനുകൂലമായിരിക്കും. നിങ്ങളുടെ ശ്രമങ്ങളുടെ പൂര്‍ണ്ണ പ്രതിഫലം ലഭിക്കാനിടയുണ്ട്. പുതിയ വരുമാന അവസരങ്ങള്‍ പ്രത്യക്ഷപ്പെടും. കാലങ്ങളായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ബിസിനസ്സ്, വ്യാപാരം, അല്ലെങ്കില്‍ വീട്ടുകാര്യങ്ങള്‍ക്കായി വായ്പ പരിഗണിക്കുന്നുവെങ്കില്‍, നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകാം. മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയാം. എതിരാളികള്‍ സജീവമാകാന്‍ ശ്രമിച്ചാലും, നിങ്ങളുടെ ജ്ഞാനവും ബുദ്ധിയും കൊണ്ട് അവരെ തടയാന്‍ സഹായിക്കും. ജീവിത പങ്കാളിയില്‍ നിന്ന് പ്രയോജനം ലഭിക്കാം. പങ്കാളിത്തങ്ങള്‍ ഗുണകരമായിരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഉത്സാഹം ഉണ്ടാകും.

മകരം

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

മകരം രാശിക്കാര്‍ക്ക് ശനിയാഴ്ച മികച്ച സാധ്യതകള്‍ ഉള്ള ദിവസമാണ്. ധീരമായ തീരുമാനങ്ങള്‍ ഗുണകരമായിരിക്കും. ഇത് ബിസിനസ്സില്‍ വേഗത്തില്‍ മുന്നേറാന്‍ സഹായിക്കുകയും എതിരാളികളെ അപ്രതീക്ഷിതമായി മറികടക്കാന്‍ സാധിക്കുകയും ചെയ്യും. സഹോദരന്മാരില്‍ നിന്ന് പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ സമൂഹത്തിലെ അഭിമാനവും ബഹുമാനവും വര്‍ദ്ധിക്കും. എഴുത്ത്, പ്രസിദ്ധീകരണം, ഗവേഷണം, പത്രപ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക വിജയം ലഭിക്കാം. കൂടാതെ, രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാനുള്ള അവസരങ്ങള്‍ ഉണ്ടാകാം. സംസാരമികവും വ്യക്തിത്വവും കൊണ്ട് ആനുകൂല്യങ്ങള്‍ നേടും. ബിസിനസ് യാത്ര വിജയകരമായിരിക്കാം. കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. കുട്ടികളില്‍ നിന്ന് നല്ല വാര്‍ത്തകളും ജീവിതപങ്കാളിയില്‍ നിന്ന് പിന്തുണയും ലഭിക്കാന്‍ സാധ്യതയുണ്ട്.

Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

X
Desktop Bottom Promotion