Rashiphalam: ഇവര്‍ തൊട്ടതെല്ലാം പൊന്നാവും: 12 രാശിക്കും ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങള്‍ സംഭവിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ധാരാളം ഗുണഫലങ്ങള്‍ ഉണ്ടാവുന്ന രാശിക്കാരും ഉണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ജീവിതത്തില്‍ പല കോണില്‍ നിന്നും സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. എന്നാല്‍ ഇത് 12 രാശിക്കാരിലും എത്രത്തോളമാണ് ഫലങ്ങളില്‍ മാറ്റം വരുത്തുന്നത് എന്ന് നോക്കാം.

Today Horoscope

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ സംസാരിക്കേണ്ടതാണ്. ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാവും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. കൂടാതെ അനാവശ്യദേഷ്യത്തെ നിയന്ത്രിക്കണം. സാമ്പത്തികമായി മികച്ച സമയമാണ്.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കുക. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ക്ക് യോഗമുണ്ട്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. കൂടാതെ ബിസിനസില്‍ അനുകൂല സമയമാണ്. സാമ്പത്തിക സഹായം നല്‍കേണ്ടി വരും പലര്‍ക്കും. പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്ന ഒരു ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ വരുമാനത്തിലും മാറ്റമുണ്ടാവും. ജോലിയുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം ഗുണഫലങ്ങളുണ്ടാവുന്നു. ഏത് തീരുമാനവും ആലോചിച്ച് എടുക്കേണ്ടതുണ്ട്.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്നു ഇന്നത്തെ ദിവസം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പണം നിക്ഷേപിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യമായി മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷം നിലനില്‍ക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ പങ്കാളിയുടെ മാനസികാരോഗ്യം മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാവും. പരസ്പര സ്‌നേഹം വര്‍ദ്ധിക്കുകയും സന്തോഷകരമായ കുടുംബ ജീവിതത്തിന് സാധിക്കുകയും ചെയ്യുന്നു.

Today Horoscope

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഉന്ന് ഇല്ലാതാവും. ഏത് കാര്യത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ദിവസമാണ് എന്നതാണ് സത്യം. ജോലിയില്‍ അനുകൂല സമയമാണ് അതിനെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാവും. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു. ജീവിത വിജയം നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ദാമ്പത്യത്തെക്കുറിച്ച് സുപ്രധാന തീരുമാനമെടുക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാവും. തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ സാമ്പത്തിക സ്ഥിതിയാണ് തേടി എത്തുന്നത്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം സന്തോഷത്തിന്റെതായിരിക്കും എന്നതാണ് കുംഭം രാശിക്കാരുടെ പ്രത്യേകത. കൂടാതെ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല സമയമാണ്.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥയാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. ആരോഗ്യത്തെ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ വാക്കുകള്‍ അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, August 8, 2025, 5:00 [IST]
X
Desktop Bottom Promotion