Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: തിങ്കളാഴ്ച നല്ല ദിവസം ആര്‍ക്കെല്ലാം, അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. പുതിയ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്നതാണ് എല്ലാവരും ആശങ്കയോടെ ഉറ്റു നോക്കുന്നത്.
ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ചും ആര്‍ക്കൊക്കെ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ എന്നും നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, സമ്പത്ത്, ജോലി, കുടുംബം എപ്രകാരമെന്നും വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തും. ഏത് ഉത്തരവാദിത്തവും നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത. തെറ്റായ ചിന്തകളില്‍ നിന്ന് വിട്ടു നില്ക്കാന് ശ്രദ്ധിക്കുക. അതോടൊപ്പം സാമ്പത്തികവും ശ്രദ്ധേയമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. അനാവശ്യമായ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട് എന്നതാണ് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത്. കൂടാതെ പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവാം. ഇന്ന് നിങ്ങളുടെ പങ്കാളിയോടൊപ്പം ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ അവരുടെ ഇന്നത്തെ ദികസത്തില് അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കാം. പല കാര്യങ്ങളും ആലോചിച്ച് മനസ്സിനെ പ്രതിസന്ധിയിലാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ബിസിനസ്സില്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അനാവശ്യ ആശങ്ക ഒഴിവാക്കണം. അമിത ദേഷ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ അനുകൂല ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് കാര്യങ്ങള്‍ തീരുമാനിക്കരുത്. അത് നിങ്ങളെ അബദ്ധത്തിലേക്ക് എത്തിക്കാം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒരു പുതിയ ജോലിക്ക് തുടക്കമിടാന്‍ സാധിക്കുന്നു. കൂടാതെ സുഹൃത്തില്‍ നിന്ന് സാമ്പത്തിക സഹായം തേടി എത്തും. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവണം എന്നില്ല. കുടുംബത്തിനോടുള്ള നിങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കും. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം മാനസികമായി അത്ര അനുകൂല ഫലങ്ങളല്ല കാത്തിരിക്കുന്നത്. മാത്രമല്ല കുടുംബത്തില്‍ തര്‍ക്കമുണ്ടായേക്കാം. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുന്നത് ജോലിയെ ബാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മികച്ച ദിവസമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായി പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ ജോലിയില്‍ പല തരത്തില്‍ സമ്മര്ദ്ദമുണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. കൂടാതെ ദാമ്പത്യത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായി നേട്ടങ്ങളുണ്ടാവും. നിങ്ങളുടെ അധ്വാനം ഫലപ്രദമായി മാറുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ബാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തിലെ ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഒരുദിവസമാണ്. അത് പലപ്പോഴും നിങ്ങളുടെ ബിസിനസ് മാറ്റങ്ങള്‍ അനുകൂലമാക്കണം എന്നില്ല. കൂടാതെ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ ഇന്നത്തെ ദിവസം മുതിര്‍ന്നവരുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങള്‍ നടക്കും. ജോലിയിലെ മാറ്റങ്ങള്‍ അനുകൂലമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. കൂടാതെ സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ കാത്തിരിക്കുന്ന ദിവസമാണ്. അത് കൂടാതെ മാനസികാരോഗ്യം ഇന്ന് നിങ്ങളെ പ്രതിസന്ധിയിലാക്കാം. കുടുംബത്തോട് ആലോചിച്ച് മാത്രം എല്ലാ കാര്യത്തിലും തീരുമാനം എടുക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം നിര്ണായകമാറ്റങ്ങളാണ് സംഭവിക്കുന്നത്. പലപ്പോഴും സന്തോഷവും സമാധാനവും നിലനില്‍ക്കണം എന്നില്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണം എന്നില്ല. കൂടാതെ വിവാഹത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ഓരോ കാര്യത്തിലും ശ്രദ്ധ വേണം. അത് മാത്രമല്ല പണം കടം കൊടുക്കുന്നതിനും കടം വാങ്ങുന്നതിനും നല്ല ദിവസമല്ല. അത് നിങ്ങളില്‍ ബാധ്യതകള്‍ വര്‍ദ്ധിപ്പിക്കാം. ആരോഗ്യം മോശമാവുന്നതിലൂടെ ആശുപത്രി വാസത്തിനുള്ള യോഗമുണ്ട്.



Click it and Unblock the Notifications