Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
2 ദിവസത്തിനുള്ളില്‍ തെളിയും സര്‍വ്വസൗഭാഗ്യം: തുലാം 1 മുതല്‍ ഗുണവര്ദ്ധനവും ദോഷപരിഹാരവും 27 നാളിനും
തുലാം മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ ജ്യോതിഷ പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്നു. ഒക്ടോബര്‍ 18-നാണ് തുലാം മാസത്തിന് തുടക്കം കുറിയ്ക്കുന്നത്. ഈ സമയം നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ തുലാം രാശിയിലാണ് ആദിത്യന് ഈ മാസത്തില്‍ സഞ്ചരിക്കുന്നത്. വ്യാഴം തുലാം രാശിയില്‍ സഞ്ചരിക്കുന്നു തുലാം 1 മുതല്‍. കൂടാതെ കര്‍ക്കിടകത്തിലേക്ക് മാറുന്നു.
ശനി മീനം രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. തുലാം മാസത്തില്‍ വക്രഗതി സഞ്ചാരം തുടങ്ങുന്നു. കൂടാതെ രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലും സഞ്ചരിക്കുന്നു. തുലാം മാസത്തില്‍ ശുക്രന് കന്നി രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അത് കൂടാതെ ശുക്രന് തുലാം രാശിയില്‍ പ്രവേശിക്കുന്നു. തുലാം 7-ന് ബുധന്‍ വൃശ്ചികം രാശിയിലേക്ക് മാറുന്നു. ഈ ഗ്രഹനില പ്രകാരം 27 നാളുകാരും തുലാം മാസത്തില്‍ ഗുണവര്‍ദ്ധനവിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടക്കൂര് ( അശ്വതി, ഭരണി, കാര്‍ത്തിക1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷ ഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വഴി അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നു. കൂടാതെ എല്ലാ ദിവസവും വിളക്ക് കൊളുത്തിയതിന് ശേഷം വീട്ടില്‍ ശിവാഷ്ടോത്തര ജപിക്കുകയും ചെയ്യുക.
ഇടവക്കൂര് ( കാര്‍ത്തിക 3/4 , രോഹിണി, മകയിരം1/2) :
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷഫലങ്ങളെ കുറക്കുന്നതിനും വേണ്ടി ഹനുമാന് സ്വാമിയെ ജന്മനക്ഷത്ര ദിനത്തില്‍ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. കൂടാതെ ക്ഷേത്രദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം.
മിഥുനക്കൂര് ( മകയിരം1/2, തിരുവാതിര, പുണര്‍തം3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ജന്മദോഷ പരിഹാരത്തിന് വേണ്ടി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദേവിക്ക് വേണ്ടി രക്തപുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണവര്‍ദ്ധനവിനും സഹായിക്കുന്നു.
കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4, പൂയം, ആയില്യം ) :
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനുമായി സ്ഥിരമായി ശിവക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദിവസവും വിളക്ക് കൊളുത്തി ശിവോഷ്ടത്തരം ജപിക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേ്ട്ടങ്ങളും കൊണ്ട് വരുന്നു.
ചിങ്ങക്കൂര് ( മകം, പൂരം, ഉത്രം1/4 ) :
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജന്മദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ചൊവ്വാഴ്ച ദിനത്തില്‍ ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. അത് കൂടാതെ ഈ ദിനത്തില്‍ വ്രതമെടുക്കുകയും ശിവക്ഷേത്ര ദര്‍ശനം നടത്തുകയും വേണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു.
കന്നിക്കൂര് ( ഉത്രം3/4, അത്തം, ചിത്തിര 1/2) :
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനാളിന്റെ ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ലക്ഷ്്മി ദേവിയെ ആരാധിക്കേണ്ടതാണ്. ഇത് ഗുണവര്‍ദ്ധനവിനും ദോഷ പരിഹാരത്തിനും വേണ്ടി സഹായിക്കും. കൂടാതെ ലളിതാ സഹസ്രനാമം ജപിക്കുന്നതിനും അത് വഴി ഉയര്‍ച്ചയിലേക്കും എത്തുന്നു.
തുലാക്കൂര് ( ചിത്തിര1/2, ചോതി, വിശാഖം 3/4 ) :
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ദിവസവും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് നല്ലതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചക്ക് വേണ്ടി വിഷ്ണുക്ഷേത്രത്തില്‍ ആയു:സൂക്ത് പുഷ്പാഞ്ജലിയും കഴിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.

വൃശ്ചികക്കൂര് ( വിശാഖം1/4, അനിഴം, തൃക്കേട്ട ) :
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനായി സ്ഥിരമായി സുബ്രഹ്മണ്യ സ്വാമിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് മാത്രമല്ല ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ലളിതാ സഹസ്രനാമം ജപിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം 1/4):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തിലെ ദോഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദേവിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. കുങ്കുമാര്‍ച്ചന നടത്തുന്നത് വഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക ഉയര്‍ച്ചയും തേടി എത്തുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 ) :
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി ദിവസവും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അത് മാത്രമല്ല ദോഷഫലങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കും.
കുംഭക്കൂറ് ( അവിട്ടം1/2 , ചതയം, പൂരുരുട്ടാതി 3/4) :
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി തുലാം മാസത്തില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ദിനവും ദര്‍ശനം നടത്തേണ്ടതാണ്. ഇത് നിങ്ങളില്‍ ഗുണഫവലങ്ങള് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ സന്തോഷകരമായ ജീവിതം പ്രദാനം ചെയ്യുന്നു.
മീനക്കൂറ് ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ) :
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്ര ദോഷ പരിഹാരത്തിനും വേണ്ടി വിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. അത് മാത്രമല്ല എല്ലാ വ്യാഴാഴ്ചയും ജന്മനാളിലും വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങളകറ്റി ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു.



Click it and Unblock the Notifications