Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
തുലാം സമ്പൂര്‍ണ നക്ഷത്രഫലം: ഒന്നാം തീയ്യതി മുതല്‍ ആരംഭം നല്ലകാലം, അശ്വതി - രേവതി നിങ്ങളുടെ നക്ഷത്രമേത്?
തുലാം മാസത്തില്‍ സമ്പൂര്‍ണ നക്ഷത്രഫലം എപ്രകാരമാണ് 27 നാളുകാര്‍ക്കും എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി സംബന്ധിച്ചും കരിയര്‍, സന്തോഷം, കുടുംബം എന്നിങ്ങനെ എപ്രകാരമാണ് എല്ലാ മേഖലകളും എന്നും നമുക്ക് നോക്കാം. പുതിയ മാറ്റങ്ങള്‍ പുതിയ മാസത്തില്‍ എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങളെ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
തുലാം മാസത്തില്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. ജീവിതത്തിലെ സന്തോഷകരമായ പല മാറ്റങ്ങളും ഈ ഗ്രഹനിലയെ അടിസ്ഥാനപ്പെടുത്തിയാണ് സംഭവിക്കുന്നത്. വരുന്ന മാസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് നമുക്ക് നോക്കാം. 27 നാളുകാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നം വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികളുണ്ടാവാം. കൂടാതെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട, അത് മാത്രമല്ല ഭാഗ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ അവരുടെ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ഗുണപരമായി അനുകൂല സമയമാണ്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹ കാര്യം അനുകൂലമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്ന മാസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബിസിനസ് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും നിങ്ങളുടെ പ്രതിഫലം ഇരട്ടിയാവുകയും ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തിലുണ്ടാവും. ബിസിനസ് ആരംഭിക്കുന്നതിന് വേണ്ടി അനുകൂല തീരുമാനമെടുക്കുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തുലാം മാസത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായിരിക്കും നിങ്ങളുടെ ദാമ്പത്യ ജീവിതം. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്ന സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. എതിര്‍പ്പുകള്‍ പരിഹരിക്കപ്പെടുന്നു. എങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതുണ്ട്.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗ്രഹമാറ്റങ്ങള്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നു. അനുകൂലമായത് കൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. ലോണ്‍ എടുക്കുന്നതിനും ചിട്ടി അടിക്കുന്നതിനും ഉള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി അനുകൂല സമയമാണ്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ കൃത്യമായി കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടതാണ്. ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങളെല്ലാം തന്നെ സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ അനിവാര്യത പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്യുന്നതിന് സാധിക്കുന്നു. വരുമാന മാര്‍ഗ്ഗം നിങ്ങള്‍ക്ക് മികച്ച വഴികള്‍ തേടി എത്തും. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തിലും തീരുമാനമാവുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാനസികാരോഗ്യം മോശമാവുന്ന സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് യോഗം കാണുന്നു. എങ്കിലും മുന്നോട്ടുള്ള ഓരോ ചുവടും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളഉടെ ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. സാമ്പത്തിക വെല്ലുവിളികള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നതും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ ഗുണകരമായി മാറുന്ന മാസമാണ് തുലാം മാസം. നഷ്ടങ്ങള്‍ സംഭവിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ് കാര്യം. കലാരംഗത്ത് അംഗീകാരം തേടി എത്തുന്നു. അവസരങ്ങളും ധാരാളം നിങ്ങള്‍ക്ക് ലഭിക്കും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളാണ് വരാന്‍ ഇരിക്കുന്നത്. നിങ്ങള്‍ എന്താഗ്രഹിക്കുന്നോ അത് ലഭിക്കുന്നു, മാത്രമല്ല പല കോണില്‍ നിന്നും സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളാണ് കാത്തിരിക്കുന്നത്. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ജീവിതം അതിന്റെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു എന്നതാണ് മറ്റൊരു കാര്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നില നില്‍ക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം നിങ്ങളെ തേടി എത്തും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ പ്രതീക്ഷിച്ചത് പോലെ മാറ്റങ്ങള്‍ സംഭവിക്കണം എന്നില്ല. സന്തോഷകരമായ പല കാര്യങ്ങളും പലപ്പോഴും വേണ്ടത്ര മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. വെല്ലുവിളികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്.



Click it and Unblock the Notifications











