Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
2025-ല്‍ കരിയര്‍, സാമ്പത്തികം, ജോലി, ദാമ്പത്യം, കുടുംബം: ഈ രാശിക്കാരില്‍ ഭദ്രം
പുതുവര്‍ഷത്തിലേക്ക് ചുവട് വെക്കുമ്പോള്‍ നാം പലരും ആലോചിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യമാണ് പലപ്പോഴും നല്ല നാളേയ്ക്ക് വേണ്ടി തന്നെയാണ് നാം പ്രതീക്ഷിക്കുന്നതും. എന്നാല്‍ വരുന്ന ദിവസങ്ങള്‍ എപ്രകാരമെന്ന് നമുക്ക് മുന്‍കൂട്ടി അറിയാന്‍ ജ്യോതിഷം സഹായിക്കുന്നു. 2025-ലേക്ക് ചുവട് വെയ്ക്കുമ്പോള്‍ തുലാം രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
ഗ്രഹങ്ങളുടെ വിന്യാസം ഗുണഫലങ്ങളും ദോഷഫലങ്ങളും നല്കുന്നു. ഈ സമയം എതൊക്കെ മേഖലകളില്‍ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്നു, ഏതൊക്കെ മേഖലയില്‍ അനുകൂല സാഹചര്യങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഈ വര്‍ഷമെന്ന് നോക്കാം.

കരിയര്‍: വളര്‍ച്ചയും അവസരങ്ങളും
തുലാം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയം തന്നെയാണ്. പ്രത്യേകിച്ച് വര്‍ഷത്തിന്റെ ആദ്യത്തെ പകുതിയില്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അര്‍പ്പണ ബോധത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം അനുകൂലമായി മാറുന്നു. ഗുണകരമായ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ പ്രൊഫഷണല്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും.
ശ്രദ്ധിക്കേണ്ട ഘട്ടം
ഇത്രയൊക്കെയെങ്കിലും പലപ്പോഴും വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ വളരെയധികം ശ്രദ്ധ വേണം. ക്ഷമയോടെ വേണം ഓരോ കാര്യവും ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് തിരിച്ചടികള്‍ ഉണ്ടാക്കാം. ആശയവിനിമയത്തിന്റെ അഭാവമാണ് പല പ്രശ്നങ്ങള്‍ക്കും തുടക്കമാവുന്നത്. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. പല കാര്യങ്ങളും നിര്‍ണായകമായിരിക്കും. സന്തോഷകരമല്ലാത്ത മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ഇതെല്ലാം പക്ഷേ താല്‍ക്കാലികം മാത്രമായിരിക്കും.
സമ്പത്തികം
2025-ല്‍ തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച ആസൂത്രണം അനിവാര്യമാണ്.അല്ലാത്ത പക്ഷം ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ട്. വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെങ്കിലും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ പണത്തിന്റെ കാര്യത്തില്‍ ജൂലൈ മാസത്തിന് ശേഷം ഉണ്ടാവാം. വെറുതേ അനാവശ്യമായി പണം ചിലവാക്കുന്ന പരിപാടി ഒഴിവാക്കുക. ആഢംബരത്തിന് വേണ്ടി ഇവര്‍ ധാരാളം പണം ചിലവഴിക്കുന്നതിനാല്‍ അത് അല്പം നിയന്ത്രണത്തില്‍ വരണം. പലപ്പോഴും വരുമാനത്തിന് അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ നടത്തുന്നത് ബുദ്ധിപരമായാണെങ്കില് അതിലെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കണം.
ബന്ധങ്ങള്‍
വൈകാരികത കൊണ്ട് സംസാരിക്കുന്നവരായിരിക്കും തുലാം രാശിക്കാര്‍. അതുകൊണ്ട് തന്നെ 2025-ലെ ഇവരുടെ ദാമ്പത്യ ജീവിതവും അത്തരത്തില്‍ തന്നെയായിരിക്കും. സന്തോഷകരമായ ആരംഭത്തില്‍ ഇരു പങ്കാളികള്‍ക്കും പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ധാരാളം സമയം ലഭിക്കുന്നു. കൂടാതെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കുന്നു. സൗഹൃദം പ്രണയത്തിലേക്ക് മാറുന്നതിനും അധികം സമയം വേണ്ട. പലപ്പോഴും അത് വിവാഹത്തിലേക്കും ഈ വര്‍ഷം എത്താം. അതിനുള്ള യോഗം തുലാം രാശിക്കാരില്‍ കൂടുതലാണ്. എങ്കിലും ചെറിയ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
ആരോഗ്യം
ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യമായ പ്രതിസന്ധികളൊന്നും തന്നെ തുലാം രാശിക്കാരെ ബാധിക്കുകയില്ല. നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ മാത്രമാണ് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ ദിനചര്യയില്‍ യോഗയും, ധ്യാനവും സ്ഥിര വ്യായാമങ്ങളും ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യകരമായ ജീവിത ശൈലിയോടെ മുന്നോട്ട് പോയാല്‍ ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങള്‍ക്കായി 2025 കാത്തു വെച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











