Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഫെബ്രുവരിയില്‍ വെള്ളം കുടിച്ചവര്‍; മാസം അവസാനിക്കുമ്പോള്‍ ദീര്‍ഘനിശ്വാസം 3 രാശികള്‍ക്ക്
ചിലയാളുകള്‍ക്ക് ഫെബ്രുവരി മാസം നേട്ടങ്ങളുടേതും വിജയങ്ങളുടേതും ഭാഗ്യങ്ങളുടേതുമായിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഫെബ്രുവരി എങ്ങനെയെങ്കിലും തീര്‍ന്നെങ്കില്‍ എന്ന് വിചാരിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. അവര്‍ക്ക് 2025-ലെ വെ്ല്ലുവിളി നിറഞ്ഞ ഒരു അധ്യായമായിരുന്നു ഫെബ്രുവരി. അവര്‍ ഫെബ്രുവരി പൂര്‍ത്തിയാക്കുന്നത് സംഘര്‍ഷഭരിതമായ സാഹചര്യത്തിലാണ്. പക്ഷേ നിരവധി ഗ്രഹമാറ്റങ്ങള്‍ നടക്കുന്ന മാര്‍ച്ചിലെങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് അവര്‍ കരുതുന്നു.

ഏതെല്ലാം രാശികളെയാണ് ഫെബ്രുവരി മാസം കഷ്ടപ്പെടുത്തിയത് എന്നറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ഫെബ്രുവരി 18-ന് മീനം സീസണ് ആരംഭിച്ചതോടെ മേടം രാശിക്കാരില്‍ ആത്മീയമവളര്ച്ചയ്ക്ക് വേഗത കൂടി. സൂര്യന് ഈ രാശിയുടെ ഉപബോധ ഭാവത്തിലേക്കാണ് എത്തിയിരിക്കുന്നത്. പ്രകാശമുണ്ടായിട്ടും കണ്ണുകാണാത്ത അവസ്ഥയിലൂടെയാണ് ഇവര്‍ കടന്നുപോയത്. വൈകാരികമായ മുറിവുകളും ചില മാറ്റവും വളര്‍ച്ചയ്ക്ക് തടസ്സങളും ഫെബ്രുവരിയില്‍ ഇവര്‍ നേരിട്ടിരിക്കാം. നിശബ്ദമായി, ഒറ്റയ്ക്ക് ഈ പരീക്ഷണകാലത്തെ അവര്‍ അതിജീവിച്ചിരിക്കുകയാണ്.
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ ആത്മപരിശോധനയും തിരുത്തലുകളും വേണ്ടിവന്നിരിക്കാം. ഒടുവില്‍ മാസം അവസാനിക്കുമ്പോള്‍ കയ്പ്പേറിയ ചില അനുഭവങ്ങളുടെ ആഘാതം ഇവരില്‍ ബാക്കിയാകാം. ചില വാതികളുകള് അടയുകയും മറ്റ് ചിലത് തുറക്കുകയും ചെയ്തത് ഇവര്‍ അംഗീകരിച്ചേ മതിയാകൂ. ഫെബ്രുവരി 23-ന് ചൊവ്വ വക്രഗതിയില്‍ നിന്ന് മാറിയതോടെ ഇവര്‍ക്ക് കാര്യങ്ങള്‍ക്ക് വ്യക്തത കൈവന്നുതുടങ്ങും. മാര്‍ച്ചില്‍ പുതിയ ഊര്‍ജ്ജത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം ഇവര്‍ക്ക് കൈവരും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങളിലും കടമകളിലും ചില മാറ്റങ്ങള്‍ വന്ന കാലയളവായിരുന്നു തുലാം. മാസം മുഴുവന്‍ അവരില്‍ ഉത്തരവാദിത്തങ്ങള്‍ കൂടിക്കൂടി വന്നിരിക്കാം. സ്വന്തം ക്ഷേമവും ആവശ്യങ്ങളും അവഗണിച്ചുകൊണ്ട് തുലാം രാശിക്കാര്‍ക്ക് ഇനിയും തുടരാനാകില്ല. മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ആവശ്യങ്ങള്‍ ഇവര്‍ പരിഗണിച്ചേ മതിയാകൂ.
ഇത്രയും ദിവസം സ്വന്തം ഊര്‍ജം മറ്റുള്ളവര്‍ക്കും അവരോടുള്ള കടമകള്ക്കുമായി എരിച്ചുകളയുകയായിരുന്നു തുലാം രാശിക്കാര്‍. തല്ല് ചെണ്ടയ്ക്ക് കൂലി മാരാര്‍ക്ക് എന്ന അവസ്ഥയില്‍ കഷ്ടപ്പെട്ടിരുന്ന തുലാം രാശിക്കാര്‍ മാറി ചിന്തിക്കേണ്ട സമയമെത്തിയിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണെങ്കിലും എല്ലാ കാര്യങ്ങള്‍ക്കും ഒരു പരിധി ആവശ്യമാണ്. വിശ്രമവും ആത്മപരിശോധനയും തിരുത്തലുകളും ആവശ്യമാണെന്നാണ് മീനം സീസണ് തുലാം രാശിക്കാരെ ഓര്‍മ്മപ്പെടുത്തുന്നത്. ഇടവേളകള്‍ പരാജയം സമ്മാനിക്കുമെന്ന് ഭയക്കേണ്ടതില്ല. അതേസമയം ചെറിയ ഇടവേളകള്‍ മടുപ്പില്ലാതാക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
വൈകാരിക യാത്രയയപ്പാണ് ധനു രാശിക്കാര്‍ ഫെബ്രുവരി മാസത്തിന് നല്‍കുന്നത്. ധനു രാശിക്കാരുടെ വ്യകതിജീവിതവും വീട്ടുകാര്യങ്ങളും പരീക്ഷിക്കപ്പെടും. സുഖസൗകര്യങ്ങള്‍ താത്കാലികമായെങ്കിലും നഷ്ടപ്പെടും. എല്ലാവരും ജീവിതത്തില്‍ ചില പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നും ദുര്‍ബലതകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകാമെന്നും ഉളള ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി.
കുടുംബ ബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും സ്നേഹവും കരുതലും ക്ഷമയും ആവശ്യമാണ്. നിങ്ങളുടെ തിരഞ്ഞെടുപ്പുകളും രീതികളും മറ്റുള്ളവരെ ആശങ്കപ്പെടുത്തിയേക്കാം. മാസാവസാനത്തോടെ വൈകാരിക സ്ഥിരത നേടാന്‍ ധനു രാശിക്കാര്‍ ശ്രമിക്കണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
