Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
നാവില്‍ സരസ്വതി വിളയാടും: കരിയറും വിദ്യാഭ്യാസവും ധനനേട്ടവും ദേവി നല്‍കും
വിശേഷദിവസങ്ങളല്ലെങ്കില് പോലും ദൈവാനുഗ്രഹം അനിവാര്യമാണ് എല്ലാവര്ക്കും. സരസ്വതി ദേവി അറിവിന്റേയും വിജ്ഞാനത്തിന്റേയും ദേവിയായാണ് കണക്കാക്കുന്നത്. ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതത്തില്‍ വിജ്ഞാനവും അറിവും വര്‍ദ്ധിക്കുകയും അത് വഴി നാം ഐശ്വര്യത്തിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്യുന്നു. എന്നാല്‍ സരസ്വതി ദേവിയെ പൂജിക്കേണ്ടത് എപ്രകാരമാണ് എന്ന് പലര്‍ക്കും അറിയില്ല. വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ ആരാധിക്കുന്നവര്‍ ചില കാര്യങ്ങളും ശ്രദ്ധിക്കണം. ഓരോ രാശിക്കാര്‍ക്കും പ്രത്യേകതകള്‍ അറിയാം
മേടം
മേടം രാശിക്കാര്‍ സരസ്വതിയെ ആരാധിക്കുകയും സരസ്വതി കവചം പാരായണം ചെയ്യുകയും ചെയ്യുന്നത് ഇവരുടെ ജീവിതത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യുന്നു. കൂടാതെവിദ്യാര്ത്ഥികള്ക്ക് അറിവും ഞ്ജാനവും നല്കുന്നു. വിദ്യയിലൂടെ അറിവ് നേടുന്നതിനും അതിലൂടെ ജീവിതത്തില്‍ വിജയം നേടുന്നതിനും ദേവിയുടെ അനുഗ്രഹം മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്നു.

ഇടവം
ഇടവം രാശിക്കാരില്‍ സരസവതി ദേവിയുടെ കടാക്ഷം എപ്പോഴും നിലനില്ക്കുന്നു. അതിന് വേണ്ടി ദേവിയെ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ ദേവിക്ക് മഞ്ഞള്‍ നിവേദ്യം വഴിപാടായി സമപ്പിക്കാം. ഇത് വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും ഇട നല്കുന്നു. കൂടാതെ ജീവിതത്തില്‍ വിദ്യയിലൂടെ ഉയരങ്ങളില്‍ എത്താന്‍ സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ദേവിയുടെ അനുഗ്രഹം എല്ലായപ്പോഴും നിലനിര്‍ത്തുന്നതിന് വേണ്ടി ഗായന്ത്രി മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. സാമ്പത്തികമായും നിങ്ങള്‍ ഉയരത്തില്‍ എത്തുന്നു. വിദ്യയിലൂടെ പണം സമ്പാദിക്കുന്നതിനും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും ദേവി നിങ്ങളെ അനുഗ്രഹിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നത് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നല്കുന്നു. വെളുത്ത പൂക്കള്‍ കൊണ്ട് ദേവിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഞ്ജാനം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. അത് ബുദ്ധിമുട്ടേറിയ ഘട്ടത്തിലും ദേവിയുടെ സാന്നിധ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ ദേവി സാന്നിധ്യവും അനുഗ്രഹവും നേടിയെടുക്കുന്നതിന് ദേവിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യാം. മധുരപലഹാരങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കാന്‍ സാധിക്കും എന്നാണ് വിശ്വാസം.
കന്നി
കന്നിരാശിക്കാര്‍ ദേവി സരസ്വതിക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുകയും സരസ്വതി മന്ത്രം ജപിക്കുകയും ചെയ്യുക. ഇതിലൂടെ ജീവിതം ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും ആയി മാറും. ഞ്ജാനവും അറിവും വര്‍ദ്ധിക്കുന്നതിലൂടെ ജീവിതമാര്‍ഗ്ഗം മുന്നില്‍ തെളിയുകയും ഇത് വഴി ഗുണകരമായ ഫലം ലഭിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
തുലാം
തുലാം രാശിക്കാര്‍ സരസ്വതി ദേവിയെ പൂജിച്ച് വെള്ളചന്ദനം പുരട്ടി ആ ചന്ദനം നെറ്റിയിലും പുരട്ടുന്നതിന് ശ്രദ്ധിക്കൂ. ഐശ്വര്യത്തോടൊപ്പം ദേവിസാന്നിധ്യവും ഈ രാശിക്കാര്‍ക്ക് ഉണ്ടാവുന്നു. ഐശ്വര്യവും ജീവിതത്തിലും കരിയറിലും വെച്ചടി വെച്ചടി ഉയര്‍ച്ചയും ഇത് നല്കുന്നു. ഒരിക്കലും ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സരസ്വതി മന്ത്രം ദിനവും ചൊല്ലുക. ഇത് നിങ്ങളുടെ ബുദ്ധി വികസിപ്പിക്കുന്നതോടൊപ്പം ദേവീസാന്നിധ്യത്തെ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. ഇത് കൂടാതെ പഠനത്തില്‍ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ദേവി അനുഗ്രഹിക്കുന്നു. ജീവിതത്തില്‍ ഐശ്വര്യപ്രദമായ മാറ്റങ്ങള്‍ ദേവി നല്കുന്നു.
ധനു
ധനു രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിക്കുന്നതോടൊപ്പം ഗണപതിയെയും ആരാധിക്കണം. എല്ലാ വിഘ്നങ്ങളും അകറ്റി ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് ദേവി-ദേവന്മാര് നിങ്ങളെ അനുഗ്രഹിക്കും. മാത്രമല്ല നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ മികച്ച ഫലങ്ങളും നിങ്ങള്‍ക്ക ലഭിക്കുന്നു.
മകരം
മകരം രാശിക്കാര്‍ ദേവി സരസ്വതിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു എന്നതാണ്. പെണ്‍കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളും അവയോടൊപ്പം പഴങ്ങളും ദാനം ചെയ്യാവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സരസ്വതി സാന്നിധ്യം ജീവിതത്തില്‍ കൊണ്ട് വരുന്നതിന്വ ദേവിയെ നിത്യം ആരാധിക്കണം. കൂടാതെ അഗതികള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം ദാനം ചെയ്യണം. ഇത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ഇവര്‍ സ്വന്തമാക്കുകയും സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം കൊണ്ട് വരുകയും ചെയ്യും.
മീനം
മീനം രാശിക്കാര്‍ സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ 108 തവണ വെള്ള ചന്ദനമുത്തുകള് ജപിക്കാവുന്നതാണ്. ഇതിലൂടെ ഏത് മോശം അവസ്ഥയിലും നിങ്ങളോടൊപ്പം ദേവീസാന്നിധ്യം ഉണ്ടാവും. ജീവിതത്തില്‍ അറിവും ജ്ഞാനവും ഇതിലൂടെ ലഭിക്കുന്നു. ജീവിതവിജയം കൈപ്പിടിയില്‍ ആക്കുന്നതിന് ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications