Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ലോല ഹൃദയമുള്ളവര്‍, ഈ രാശിക്കാരുടെ മനസ് പെട്ടെന്ന് വേദനിക്കും
ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ പേറുന്ന നിരവധി ആളുകളെ നിങ്ങള്‍ ചുറ്റും കണ്ടിട്ടുണ്ടാകണം. എന്നാല്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് നേരിടുമ്പോള്‍, അവര്‍ അടങ്ങിനില്‍ക്കില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ അവരുടെ ഹൃദയം ഉരുകുകയും വികാരാധീനരാകുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, ഒരു വ്യക്തിയുടെ സ്വഭാവം പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പല കാര്യങ്ങളും ഒരു വ്യക്തിയുടെ സ്വഭാവത്തെ ബാധിക്കുന്നു.
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ രാശിചിഹ്നങ്ങളും അവന്റെ സ്വഭാവത്തെ ബാധിക്കുന്നു. വളരെ ലോല ഹൃദയരായി കണക്കാക്കപ്പെടുന്ന ചില രാശിചിഹ്നങ്ങളുണ്ട്. ഈ രാശിചിഹ്നങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വളരെ വികാരാധിനരായിരിക്കും. അത്തരത്തിലുള്ള ചില രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മീനം
ഏറ്റവും ആഹ്ലാദകരമായ വ്യക്തിത്വത്തിന് ഉടമയാണ് മീനം രാശിക്കാര്‍. ഇവര്‍ വൈകാരികമായി വളരെ സൂക്ഷ്മതയുള്ളവരാണ്. ചിലപ്പോള്‍, ആളുകള്‍ അവരുടെ സെന്‍സിറ്റീവ് വശം മുതലെടുക്കാന്‍ ശ്രമിക്കുന്നു. മീനം രാശിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആഴത്തിലുള്ളതും തീവ്രവുമായ തലത്തില്‍ വൈകാരികമായി പെരുമാറുന്നവരാണ്. ഈ രാശിക്കാര്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ ഭയപ്പെടുന്നു. മാത്രമല്ല, ഇവര്‍ ഒരു തെറ്റു ചെയ്തെന്ന് ബോധ്യപ്പെട്ടാല്‍ അവരുടെ പ്രവൃത്തികള്‍ ക്ഷമിക്കാനുള്ള കഴിവുമുണ്ട്. അവര്‍ വളരെ സെന്‍സിറ്റീവ് രാശിചിഹ്നങ്ങളാണ്. മീനരാശിക്കാര്‍ പെട്ടെന്നുതന്നെ ദുര്‍ബലരാകും. കൂടാതെ, വൈകാരികമായി വേദനിക്കുമ്പോള്‍ ഇത്തരം ആളുകള്‍ക്ക് സ്വയം കൈകാര്യം ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്.
കര്‍ക്കിടകം
ഏറ്റവും വൈകാരികമായ രാശിചിഹ്നങ്ങളുടെ പട്ടികയില്‍ കര്‍ക്കിടകം രാശിക്കാര്‍ രണ്ടാം സ്ഥാനത്താണ്. ഓരോ വികാരങ്ങളെയും തീവ്രമായി കാണിക്കാനും ജീവിതത്തിലെ മിക്കവാറും എല്ലാ സാഹചര്യങ്ങളെയും അമിതമായി വിശകലനം ചെയ്യാനുമുള്ള പ്രവണത ഈ രാശിക്കാര്‍ക്കുണ്ട്. കര്‍ക്കിടകം രാശിക്കാരായ പുരുഷന്മാരും സ്ത്രീകളും വളരെ സെന്‍സിറ്റീവും അതിലോലവുമായ ആളുകളാണ്. അവര്‍ പലപ്പോഴും കോപത്തിലോ ദേഷ്യത്തിലോ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരക്കാര്‍ അവരുടെ ജീവിതത്തിലെ എന്തിനേക്കാളും അവരുടെ മൂല്യങ്ങളെയും വികാരങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതായി നിങ്ങള്‍ക്ക് കാണാം. അവര്‍ വികാരങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം നല്‍കുന്നു. തല്‍ഫലമായി, അവരുടെ വാക്കും പ്രവൃത്തിയും വച്ച് ആരെയും വേദനിപ്പിക്കാതിരിക്കാന്‍ അവര്‍ വളരെയധികം ശ്രദ്ധിക്കുന്നു.
തുലാം
തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ കാരണം, തുലാം രാശിക്കാരായ ആളുകള്‍ വളരെ വൈകാരികമായ രാശിചിഹ്നങ്ങളാണ്. തുലാം രാശിക്കാര്‍ എല്ലാ പ്രശ്‌നങ്ങളും തൂക്കിനോക്കുകയും, നന്നായി ആലോചിച്ച് ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് സാധ്യമായ എല്ലാ ഫലങ്ങളും വിലയിരുത്തുകയും ചെയ്യും. അങ്ങനെ, ഓരോ ചുവടും അവര്‍ അതീവ ജാഗ്രതയോടെ എടുക്കുന്നു. എന്നാല്‍, അവരുടെ പദ്ധതിയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അവര്‍ ഏകാന്തതയും സങ്കടവും അനുഭവിക്കുന്നു. സെന്‍സിറ്റീവ് സ്വഭാവം തുലാം രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ബുദ്ധിമുട്ടുന്നു. ഇത്തരക്കാര്‍ ദുഃഖിതരാണോ അല്ലെങ്കില്‍ അസ്വസ്ഥരാണോ എന്ന് മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും, പ്രത്യേകിച്ചും അവര്‍ വൈകാരികമായി വേദനിപ്പിക്കുകയോ ആരെങ്കിലുമായി അസ്വസ്ഥരാകുകയോ ചെയ്യുമ്പോള്‍. തുലാം രാശിക്കാര്‍ അവരുടെ വികാരങ്ങള്‍ മറച്ചുവെക്കാന്‍ കഠിനമായി ശ്രമിക്കാറുണ്ടെങ്കിലും, അവരുടെ ഭയവും നിരാശയും അത് വെളിയില്‍ കൊണ്ടുവരും.
കന്നി
കഠിനമായ ആത്മവിമര്‍ശനം ഉണ്ടായിരുന്നിട്ടും, കന്നിരാശിക്കാര്‍ സാധാരണയായി ഒരു ജോലിയില്‍ പരാജയപ്പെട്ടാല്‍ ഇത്തരക്കാര്‍ തങ്ങളെത്തന്നെ കുറ്റപ്പെടുത്താന്‍ മുതിരുന്നു. എന്നിരുന്നാലും, അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തും. കന്നിരാശിക്കാര്‍ ഏറ്റവും വൈകാരികമായ രാശിക്കാരാവാനുള്ള മറ്റൊരു കാരണം, മറ്റുള്ളവരെ വിശ്വസിക്കുന്നതില്‍ ഇവര്‍ക്ക് അത്ര വ്യക്തതയില്ല എന്നതാണ്. അതിനാല്‍, ആരെങ്കിലും അവരെ വഞ്ചിക്കുമ്പോള്‍ അവര്‍ വളരെയേറെ വിഷമിക്കുന്നു. കന്നി രാശിക്കാര്‍ തികച്ചും സെന്‍സിറ്റീവ് രാശിക്കാരാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ അവരുടെ മനസ് കൈയ്യില്‍ പിടിച്ച് നടക്കുന്നവരാണ്. ഇതാണ് അവരെ ഏറ്റവും സെന്‍സിറ്റീവ് രാശിചിഹ്നങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ കാരണം. ഇവര്‍ക്ക് വികാരങ്ങള്‍ എന്നാല്‍ ഒരുപാട് അര്‍ത്ഥമുണ്ട്. അവര്‍ അത് കാണിക്കില്ല, പക്ഷേ വികാരങ്ങള്‍ ഇവര്‍ക്ക് കൂടുതലാണ്. മറ്റുള്ളവര്‍ തങ്ങളെ മുതലെടുക്കുന്നുവെന്ന് ഇവര്‍ കരുതുന്നു. ഇവര്‍ എന്തിനേയും ഭയപ്പെടുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ അവര്‍ ആശങ്കാകുലരായിരിക്കും. മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ വൃശ്ചിക രാശിക്കാര്‍ എപ്പോഴും കൂടെയുണ്ടാകും. പക്ഷേ, മറുവശത്ത്, ആരും തങ്ങള്‍ക്കുവേണ്ടി ഒപ്പം നില്‍ക്കില്ലെന്ന് അവര്‍ കരുതുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











