Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഏത് പ്രതിസന്ധികളെയും മറികടക്കുന്നവര്‍, ധൈര്യശാലികള്‍; എന്നും ഹനുമാന്റെ അനുഗ്രഹം ഉള്ള രാശികള്‍
ചിരഞ്ജീവിയായ ഹനുമാന് ഭഗവാന് ശ്രീരാമന്റെ പ്രിയഭക്തനാണ്. ഹനുമാനെ യഥാവിധി ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ അനര്‍ത്ഥങ്ങളും ദുരിതങ്ങളും ഒഴിയാനും സമ്പല്‍സമൃദ്ധിയും സമാധാനവും കൈവരാനും സഹായിക്കുമെന്നാണ് വിശ്വാസം. ചില രാശികളില് ജനിച്ചവര്‍ക്ക് എന്നും ഹനുമാന്റെ അനുഗ്രഹം ഒപ്പമുണ്ടാകും. ഇവര്‍ക്ക് ജീവിതത്തില്‍ കാര്യമായ ദുഃഖങ്ങളോ പ്രശ്നങ്ങളോ ഉണ്ടാകില്ല. ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കുകയും ചെയ്യും. ഹനുമാന്റെ അനുഗ്രഹമുള്ളതിനാല്‍ ഇവര്‍ ജീവിതത്തിലെ വലിയ കടമ്പകളില്‍ അനായാസം വിജയിക്കും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ ഹനുമാന് പ്രിയപ്പെട്ട ആളുകളാണ്. ഹനുമാന്റെ ആശീര്‍വാദം ഉള്ളതുകൊണ്ട് ഇവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ ഭൗതിക സുഖങ്ങളും ലഭിക്കും. മേടം രാശിയില്‍ ജനിച്ച ആളുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവരും ധൈര്യശാലികളും ഭയമില്ലാത്തവരും ആയിരിക്കും. എത്ര വലിയ അപകടങ്ങള്‍ക്ക് മുമ്പിലും ഇവര്‍ പതറില്ല. ഏത് പരിതസ്ഥിതികളിലും ശാന്തത കൈവെടിയാത്ത പ്രകൃതമായിരിക്കും ഇവര്‍ക്ക്. മേടം രാശിയില്‍ എന്നും ഹനുമാനെ ഭജിക്കുന്നത് നല്ലതാണ്. ഇതിലൂടെ ജീവിതത്തില്‍ എന്നും സുഖവും സമൃദ്ധിയും കാത്തുസൂക്ഷിക്കാം.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും സദാ ഹനുമാന്റെ അനുഗ്രഹം ഒപ്പമുണ്ടാകും. ഹനുമാന്റെ കൃപയാല്‍ കടന്നുചെല്ലുന്ന എല്ലാ മേഖലകളില്‍ വിജയം നേടാനും മുന്നിലെത്താനും ഇവര്‍ക്ക് സാധിക്കും. മാത്രമല്ല, ജീവിതത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാനുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. സ്വാതന്ത്രത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. എത്ര വലിയ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ളവരായിരിക്കും വൃശ്ചികം രാശിക്കാര്‍. ജീവിതത്തില്‍ വിചാരിച്ച കാര്യങ്ങള്‍ ഇവര്‍ നേടിയിരിക്കും. വൃഷ്ശികം രാശിയില്‍ ജനിച്ച ആളുകള്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഹനുമാനെ പൂജിക്കുന്നത് മംഗളരമായി കരുതുന്നു.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്കും ജീവിതകാലം മുഴുവന്‍ ഹനുമാന്റെ അനുഗ്രഹം ഒപ്പമുണ്ടാകും. കഠിനാധ്വാനികളും കര്‍മ്മനിരതരുമായിരിക്കും മകരം രാശിക്കാര്‍. ജീവിതത്തില്‍ എല്ലാവിധ ഭൗതികസുഖങ്ങളും ഇവര്‍ക്കുണ്ടാകും. പാവപ്പെട്ടവരെയും അശരണരെയും സഹായിക്കാനുള്ള നല്ല മനസ്സ് ഉള്ളവരാണ് മകരം രാശിക്കാര്‍. സാഹസികകാര്യങ്ങള്ക്ക് തയ്യാറായിട്ടുള്ളവരാണ് ഇവര്‍. മാത്രമല്ല മികച്ച നേതാക്കന്മാര് കൂടിയാണ് ഇവര്‍. എല്ലാ ശനിയാഴ്ചയും ചൊവ്വാഴ്ചയും ഹനുമാനെ പൂജിക്കുന്നതിലൂടെ ജീവിതത്തില്‍ എന്നും സുഖവും സന്തോഷവും അനുഭവിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
