Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ത്രിഗ്രഹി യോഗം: ഗ്രഹചലനങ്ങള്‍ ജീവിതം മാറ്റി മറിക്കും; 2024-ലെ ഏറ്റവും മികച്ച സമയം 5 രാശിക്ക്
ഗ്രഹങ്ങളുടെ മാറ്റങ്ങളും ചലനങ്ങളും പല വിധത്തിലുള്ള അനുകൂല പ്രതികൂലാവസ്ഥകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യവും കരിയറും സാമ്പത്തികവും കുടുംബവും എല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റവും അനുകൂലമായി മാറുന്നതിനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ ഗ്രഹമാറ്റവും അത് മൂലമുണ്ടാവുന്ന രാശികളുടെ സ്ഥാനചലനവും എല്ലാം പലവിധത്തിലുള്ള ഫലങ്ങള്‍ നമുക്ക് നല്കുന്നു.
ത്രിഗ്രഹി യോഗം ഇത്തരത്തില്‍ ഒന്നാണ്. അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് അത്ഭുതകരമായ ജീവിതത്തിലേക്ക് കടക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നത് നമുക്ക് നോക്കാം. എല്ലാ അര്‍ത്ഥത്തിലും ജീവിതം ശോഭനമായി മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാരിലാണ് ത്രിഗ്രഹി യോഗം അനുകൂലഫലങ്ങള്‍ നല്‍കുന്നത്.

എന്താണ് ത്രിഗ്രഹി യോഗം
സൂര്യന്, ശനി, ശുക്രന് എന്നീ ഗ്രഹങ്ങള്‍ രാശി മാറി വരുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന യോഗമാണ് ത്രിഗ്രഹി യോഗം. ഈ യോഗത്തില്‍ നിങ്ങളുടെ ജീവിതം സന്തോഷകരമായി മാറുകയും അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ പ്രത്യേക യോഗം അനുകൂലഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ അപൂര്‍വ്വ സംയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സാഹചര്യം ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ആഗ്രഹിക്കുന്ന ജീവിതമാണ് ഇവര്‍ക്ക് മുന്നോട്ട് ഉണ്ടാവുന്നതും. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നതിന് ത്രിഗ്രഹി യോഗം അനുകൂലമാലുന്നു. സാമ്പത്തിക പ്രതിസന്ധി മാറുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. പണം നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതം പൊതുവേ സന്തോഷത്തിന്റേതായി മാറുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ആണ് ത്രിഗ്രഹി യോഗം നല്‍കുന്നത്. കുടുംബത്തില്‍ ഉണ്ടാവുന്ന അന്തരീക്ഷം അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. എല്ലാ തരത്തിലും അനുകൂലാവസ്ഥകള്‍ തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. നിങ്ങള്‍ക്കുണ്ടാവുന്ന സന്തോഷത്തിന്റെ അടിസ്ഥാനം ത്രിഗ്രഹി യോഗമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷത്തേയും ഒരുമിച്ച് കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരാന്‍ സാധിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഒരുമിച്ച് ലഭിക്കുന്നു. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുയോജ്യമായ സമയമാണ്. വിവാഹാലോചനകള്‍ പോസിറ്റീവ് ആയി മാറുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂലസമയവുമായി മാറുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പരമശിവന്റേയും ലക്ഷഅമീദേവിയുടേയും അനുഗ്രഹം ലഭിക്കുന്ന സമയമാണ്. സാമ്പത്തികലാഭം നിങ്ങള്‍ക്കുണ്ടാവുന്നു. അതുമാത്രമല്ല എല്ലാ നേട്ടങ്ങളും സന്തോഷവും ജീവിതത്തില്‍ ത്രിഗ്രഹി യോഗം കൊണ്ട് വരുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ തരത്തിലുള്ള സന്തോഷവും നിങ്ങളെ തേടി വരുന്ന സമയമാണ്. ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാന്‍ സാധിക്കുന്നു. അതിന് ത്രിഗ്രഹി യോഗം നിങ്ങളെ അനുഗ്രഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
