Latest Updates
-
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം
അകാരണമായി വിവാഹം നീണ്ടുപോകും, കൃത്യസമയത്ത് കല്ല്യാണം കഴിക്കേണ്ട 10 നക്ഷത്രക്കാര്‍
ഒരു വ്യക്തി ജീവിതത്തില്‍ എടുക്കുന്ന ഒരു സുപ്രധാന തീരുമാനമാണ് വിവാഹം. ഇന്നത്തെക്കാലത്ത് ഭൂരിപക്ഷം ആളുകളും വൈകി വിവാഹം കഴിക്കാനും അവരുടെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇഷ്ടപ്പെടുന്നു. എന്നാല്‍ നേരത്തെയോ വൈകിയോ വിവാഹം കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ ഇന്നും നടക്കുന്നുണ്ട്. ജ്യോതിഷപ്രകാരം സമയത്തിന് വിവാഹം കഴിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. അതായത് ജാതകപ്രകാരം ഇവരുടെ വിവാഹസമയം കഴിഞ്ഞാല്‍ പിന്നെ വിവാഹക്കാര്യത്തില്‍ പലവിധ തടസങ്ങള്‍ നേരിടേണ്ടിവരും. അത്തരം ചില നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ തീര്‍ച്ചയായും ജാതകം നോക്കി വിവാഹസമയം കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആ സമയത്ത് വിവാഹം നടന്നില്ലെങ്കില്‍ പിന്നെ വളരെ വൈകി മാത്രമേ വിവാഹം നടക്കുകയുള്ളൂ. വളരെ പരിശ്രമിച്ചാലും വിവാഹത്തിനായി ധാരാളം അലയേണ്ടി വന്നേക്കാം. ആലോചനകള്‍ വരുമെങ്കിലും അതെല്ലാം പല കാരണങ്ങളാല്‍ മുടങ്ങിപ്പോയേക്കാം. ജീതകത്തില്‍ നിങ്ങളുടെ വിവാഹസമയം എപ്പോഴാണോ പരാമര്‍ശിച്ചിരിക്കുന്നത്, ആ സമയം തന്നെ നടത്തുന്നതാണ് ഏറ്റവും ശുഭകരം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ഇതേ ഫലം തന്നെയായിരിക്കും. ജാതകപ്രകാരം വിവാഹം ഏത് സമയത്താണോ പറഞ്ഞിരിക്കുന്നത് ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പിന്നെ വളരെ വൈകിയായിരിക്കും അടുത്ത നല്ല സമയം വരുന്നത്. പല കാരണങ്ങളാലും വിവാഹം നീണ്ടുപോയേക്കാം. നടക്കുമെന്ന് വിചാരിച്ച ബന്ധം വരെ മുടങ്ങിപ്പോയേക്കാം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും സമയത്തിന് വിവാഹം നടന്നില്ലെങ്കില്‍ പിന്നീട് കാലതാമസം നേരിടേണ്ടിവരാം. ചിലപ്പോള്‍ വിവാഹം ഉറപ്പിച്ചാല്‍ പോലും ആ വിവാഹം നീണ്ടുപോയേക്കാം. ചില തടസ്സങ്ങളാല്‍ വിവാഹം നീട്ടിവയ്ക്കേണ്ടതായും വന്നേക്കാം. അതിനാല്‍ ജാതകപ്രകാരം വിവാഹസമയം പരിശോധിച്ച് അതുപ്രകാരമുള്ള സമയത്ത് തന്നെ വിവാഹം നടത്താന്‍ നോക്കുക.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരായവര്‍ക്ക് ശരിയായ സമയത്ത് തന്നെ വിവാഹം നടത്തണം. ജാതകപ്രകാരം പറഞ്ഞ സമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ പിന്നെ ചിലപ്പോള്‍ ചില കാരണങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. നിങ്ങള്‍ ആഗ്രഹിച്ചാലും പിന്നെ വിവാഹം നടക്കണമെന്നില്ല. പലവിധ തടസ്സങ്ങള്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ ജാതകപ്രകാരം തന്നെ നിങ്ങളുടെ വിവാഹം സമയത്തിന് നടത്താന്‍ നോക്കുക.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും ഇതേഫലമാണ്. ശരിയായ സമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ അല്‍പം കാലതാമസം നേരിടേണ്ടിവരും. അതിനാല്‍ നിങ്ങളുടെ ജാതകം പരിശോധിച്ച് ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കുക.
ചോതി
ചോതി നക്ഷത്രക്കാര്‍ക്കും ഇത്തരം ദോഷഫലം വിവാഹക്കാര്യത്തില്‍ വന്നുചേരും. വിവാഹം നടക്കണം എന്ന് വിചാരിക്കുന്ന സമയത്ത് അത് നടക്കണമെന്നില്ല. ജാതകപ്രകാരം വിവാഹസമയം തെറ്റിയാല്‍ പിന്നീട് വിവാഹം അല്‍പം നീണ്ടുപോയേക്കാം. അതിനാല്‍ മനോവിഷമങ്ങളും നിങ്ങള്‍ക്ക് അക്കാലയളവില്‍ നേരിടേണ്ടിവന്നേക്കാം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും ഇത്തരമൊരു യോഗമുണ്ട്. നിങ്ങളുടെ ജാതകപ്രകാരം വിവാഹസമയം തിരിച്ചറിയുക. ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കുക. അങ്ങിനെ സംഭവിക്കുന്നില്ലെങ്കില്‍ അല്‍പം കാലതാമസം നിങ്ങള്‍ക്ക് നേരിടേണ്ടിവരാം.
തിരുവാതിര
തിരുവാതിര നക്ഷക്രക്കാര്‍ക്കും സമയത്തിന് വിവാഹം നടന്നില്ലെങ്കില്‍ പിന്നെ അല്‍പം കാലതാമസം നേരിടേണ്ടിവരും. പല കാര്യങ്ങളാലും വിചാരിച്ച സമയത്ത് വിവാഹം നടക്കാതെ വന്നേക്കാം. പല ആലോചനകള്‍ വരുമെങ്കിലും നിങ്ങള്‍ക്ക് യോജിക്കണമെന്നില്ല. അതിനാല്‍ ജാതകപ്രകാരം വിവാഹസമയം നിങ്ങള്‍ നോക്കിവയ്ക്കുക. ആ സമയത്ത് തന്നെ വിവാഹം നടത്താനായി ശ്രമിക്കുക.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരും സമയത്തിന് വിവാഹം നടത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പലവിധ തടസ്സങ്ങളും വിവാഹക്കാര്യത്തിന് പിന്നീടുണ്ടായേക്കാം. കാലതാമസം, അനുയോജ്യമല്ലാത്ത വിവാഹാലോചനകള്‍ എന്നിവ കാരണം വിവാഹം നടക്കാന്‍ കാലതാമസം വരും. അതിനാല്‍ മനോവിഷമവും നിങ്ങള്‍ക്ക് നേരിടേണ്ടിവരും.
തിരുവോണം
തിരുവോണം നക്ഷത്രക്കാരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വിവാഹത്തിന് ജാതകപ്രകാരം അനുയോജ്യമായ സമയം എപ്പോഴാണെന്ന് തിരിച്ചറിയുക. ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ പരമാവധി ശ്രമിക്കുക. അതല്ലെങ്കില്‍ പല തടസ്സങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. ഉറപ്പിച്ച വിവാഹം വരെ മുടങ്ങിയേക്കാം.
രേവതി
രേവതി നക്ഷത്രക്കാരും വിവാഹസമയം ജാതകപ്രകാരം തിരിച്ചറിയുക. ജാതകപ്രകാരം കൃത്യസമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ പിന്നെ പലവിധ തടസ്സങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. അനുയോജ്യമായ ആലോചനകള്‍ വരണമെന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











