Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ലക്ഷ്യം സര്‍ക്കാര്‍ ജോലിയാണോ, ഈ നക്ഷത്രക്കാര്‍ക്ക് കിട്ടാന്‍ സാധ്യതകളേറെ, യോഗമതാണ്
പലരും ആഗ്രഹിക്കുന്ന ഒന്നാണ് സര്‍ക്കാര്‍ ജോലി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിക്കാതെ വരുന്നു. ഇന്നത്തെ കാലത്ത് മാത്രമല്ല പണ്ട് മുതല്‍ തന്നെ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് ഉള്ള സാധ്യതയുണ്ട്. എത്രയൊക്കെ നിസ്സാരമാക്കി വിട്ടാലും ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. 27 നക്ഷത്രക്കാരില്‍ മൂന്ന് നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാണ്.
വേദജ്യോതിഷ പ്രകാരം ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ പരിശ്രമങ്ങള്‍ വിജയം കാണുന്നത് സര്‍ക്കാര്‍ ജോലി വഴി തന്നെയാണ്. ഇവരുടെ ജീവിതം ഇത് വഴി ആകെ മൊത്തം മാറി മറിയുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല നേട്ടങ്ങളും ഇവര്‍ക്കുണ്ടാവുന്നു. 27 നക്ഷത്രക്കാരില്‍ ഏതൊക്കെയാണ് ആ മൂന്ന് നക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം. ഇവരുടെ ഭാഗ്യം ഏത് സമയത്താണ് തെളിയുന്നതെന്നും നോക്കാം.

മകം
മകം നക്ഷത്രക്കാര്‍ വളരെയധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതാണ്. നൂതനമായ പല ആശയങ്ങളും നിങ്ങള്‍ക്ക് പുറത്തേക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നു. ധര്‍മ്മത്തിലും കര്‍മ്മത്തിലും വിശ്വസിക്കുന്നവരായത് കൊണ്ട് തന്നെ ഇവരുടെ പ്രവൃത്തിയും അപ്രകാരം തന്നെയായിരിക്കും. ഏത് കാര്യവും ജോലിയും കൃത്യസമയത്ത് തീര്‍ക്കുന്നതിനും അത് വഴി ജീവിതത്തില്‍ വിജയത്തിലെത്തുന്നതിനും മകം നക്ഷത്രക്കാര്‍ക്ക് സാധിക്കും. സമര്‍ത്ഥരായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കുന്നതിന് മകം നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാരാണ് അടുത്തത്. ഇവരും സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നവരാണെങ്കില്‍ അതിനുള്ള യോഗം ഇവര്‍ക്ക് കാണുന്നു. സര്‍വ്വ കാര്യങ്ങളിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. നൂതനമായ പല ആശയങ്ങളും ജോലിയില്‍ നടപ്പിലാക്കുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നതിന് ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കില്ല. സര്‍ക്കാര്‍ ജോലിയില്‍ തന്നെ ഇവര്‍ക്ക് ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനുള്ള സാധ്യതയുണ്ട്. ചെറിയ പരിശ്രമം പോലും ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും ജോലിയില്‍ അനായാസത സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. എല്ലാ ജോലികളും ഏറ്റെടുത്ത് കൃത്യമായി ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ പ്രമോഷനും ശമ്പള വര്‍ദ്ധനവും പോലുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് പെട്ടെന്ന് തന്നെ നേടിയെടുക്കുന്നതിന് സാധിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ ഭരണം ചൊവ്വയായിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ഇവര്‍ക്ക് മികച്ചതും ഉറച്ചതുമായിരിക്കും. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ജോലികളിലായിരിക്കും ഇവര്‍ തിളങ്ങുന്നത്. ഒരിക്കലും ഇവര്‍ക്ക് ജീവിതത്തില്‍ തിരിഞ്ഞ് ചിന്തിക്കേണ്ടി വരുന്നില്ല. നല്ല ഉദ്യോഗസ്ഥനായി അല്ലെങ്കില്‍ ഉദ്യോഗസ്ഥയായി തന്നെ ഇവര്‍ക്ക് ജോലിയില്‍ നിന്ന് വിരമിക്കാം. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഉയരത്തിലെത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
