ഇവരെ ഉപദ്രവിച്ചാല്‍ സര്‍വ്വതും മുടിയും; വരാഹി ദേവിയുടെ അനുഗ്രഹമുള്ള 8 നക്ഷത്രക്കാര്‍

ജ്യോതിഷപ്രകാരം വരാഹി ഗണത്തില്‍ പെടുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രക്കാര്‍ നിങ്ങളുടെ വീടുകളില്‍ ഉണ്ടെങ്കില്‍ ചില അസാധാരണമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഈ വീടുകളിലേക്ക് ചില കാര്യങ്ങള്‍ വന്നുചേരും. എന്താണ് ഇവരുടെ പ്രത്യേകത എന്നാണ് ഈ ലേഖനത്തില്‍ നിങ്ങളോട് പറയുന്നത്. വരാഹി ഗണത്തില്‍ പെടുന്ന നക്ഷത്രക്കാരുടെ ചില പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വരാഹി ഗണത്തില്‍ വരുന്ന നക്ഷത്രക്കാര്‍

ആദ്യമായി നമുക്ക് വരാഹി ഗണത്തില്‍ വരുന്ന നക്ഷത്രക്കാര്‍ ആരെല്ലാമാണ് എന്ന് നോക്കാം. അശ്വതി, ഭരണി, അനിഴം, ചോതി, മകം, വിശാഖം, ചിത്തിര, രേവതി എന്നീ നക്ഷത്രക്കാരാണ് വരാഹി ഗണത്തില്‍ വരുന്ന നാളുകാര്‍. ഈ നക്ഷത്രക്കാരുമായി ബന്ധപ്പെട്ട് ചില അത്ഭുതകരമായ കാര്യങ്ങള്‍ നമുക്ക് നോക്കാം. ഇവിടെ പറയുന്ന കാര്യങ്ങള്‍ പൊതുഫലം പ്രകാരം പറയുന്നതാണ്. ഓരോരുത്തരുടെയും ജാതകപ്രകാരം ഇത് വ്യത്യാസപ്പെടാം. എന്നിരുന്നാലും ഭൂരിഭാഗം ശതമാനം പേര്‍ക്കും ഈ കാര്യങ്ങള്‍ അതുപോലെ നടന്നേക്കാം.

varahi devi blessing birth stars

ആഗ്രഹിച്ചാല്‍ നടത്തുന്നവര്‍

ഏത് കാര്യവും പെട്ടെന്ന് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. ഒരു കാര്യം നടക്കണമെന്ന് വിചാരിച്ച് അതില്‍ കാലതാമസം നേരിട്ടാല്‍ ഇവര്‍ക്ക് സഹിച്ചെന്നുവരില്ല. അതിനാല്‍ത്തന്നെ ക്ഷമയില്ലാത്തവര്‍ കൂടിയാണ് ഇവര്‍. എന്നാല്‍ അത്തരം കാര്യങ്ങള്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. എടുത്തുചാടി തീരുമാനം എടുത്താല്‍ അത് ദോഷകരമായി ഭവിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പെട്ടെന്ന് നടത്താനായി എത്ര വലിയ കഠിനാധ്വാനവും ഇവര്‍ ചെയ്യും. സ്‌നേഹിക്കുന്നവര്‍ക്കായി എന്ത് കാര്യവും ഇവര്‍ ചെയ്യും. എന്നാല്‍ പലപ്പോഴും ഇത് ഇവര്‍ക്കുതന്നെ തിരിച്ചടിയാകും.

മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നവര്‍

മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഉപകാരം ഇവര്‍ക്ക് തന്നെ ഉപദ്രവമായി മാറും. ഏത് കാര്യമാണെങ്കിലും തങ്ങളെക്കൊണ്ട് നടക്കുന്ന കാര്യമാണെങ്കില്‍ ഇവര്‍ ചെയ്ത് കൊടുക്കും. നല്ല മനസ് കൊണ്ടാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും സ്‌നേഹിക്കുന്നവര്‍ പറഞ്ഞാലും തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് അത് ചെയ്തുകൊടുക്കും. സ്‌നേഹിക്കുന്നവരുടെ മനസ് വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്.

സ്വാതന്ത്രയത്തോടെ ജീവിക്കുന്നവര്‍

സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുവാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ചെറുപ്പത്തില്‍ തന്നെ സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്ത് ശീലിച്ചുവരുന്നു. പലപ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാതെ സ്വയം പല കാര്യങ്ങളും ചെയ്യുന്നവരാണ് ഇവര്‍. ചെറുപ്പത്തില്‍ തന്നെ ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്നു. കുടുംബ സ്‌നേഹികള്‍ കൂടിയാണ് ഈ ഗണത്തില്‍ പെടുന്ന നക്ഷത്രക്കാര്‍. കുടുംബത്തിനു വേണ്ടി യാതനകളും കഷ്ടപ്പാടും ഇവര്‍ അനുഭവിക്കുന്നു. എന്നാല്‍ തിരിച്ച് ഇവര്‍ക്ക് ഒന്നും ലഭിക്കണമെന്നില്ല. പലപ്പോഴും തിരിച്ചടികളും മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളും കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു. അര്‍ഹതപ്പെട്ടതായ കാര്യങ്ങളില്‍ പോലും അവഗണന നേരിടേണ്ടിവരുന്നു. എന്നിരുന്നാലും ഇവര്‍ ജീവിക്കുന്നത് ഇവരുടെ കുടുംബത്തിന് വേണ്ടിയാണ്. കുടുംബത്തിന് വേണ്ടി എന്ത് കാര്യവും ഇവര്‍ ചെയ്യും.

ചതിയില്‍പെടാന്‍ സാധ്യത

അശ്വതി, ഭരണി, ചോതി, അനിഴം എന്നീ നക്ഷത്രക്കാര്‍ക്ക് എടുത്തുചാട്ടം അല്‍പം കൂടുതലാണ്. അതിനാല്‍ത്തന്നെ ജീവിതത്തില്‍ പലപ്പോഴും ചതിയില്‍ പെടാന്‍ സാധ്യതയുള്ളവരാണ് ഇവര്‍. സാമ്പത്തികമായി തിരിച്ചടി നേരിടേണ്ടിവരാം. മാനഹാനി സംഭവിക്കാം. അതിനാല്‍ ഇവര്‍ എടുത്തുചാട്ടം ഒഴിവാക്കി മുന്നോട്ട് പോകുകയാണ് ചെയ്യേണ്ടത്. ഈ നക്ഷത്രക്കാര്‍ ഒന്നിലധികം തവണ ചിന്തിച്ചശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുക.

ചിത്തിര, ചോതി, അനിഴം എന്നീ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവുമായോ ഭര്‍ത്താവിന്റെ കുടുംബവുമായോ ബന്ധപ്പെട്ട് പലവിധ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഭര്‍ത്താവിനാല്‍ പലപ്പോഴും ജീവിതത്തില്‍ കഷ്ടപ്പാട് വരും. എന്നാല്‍ ഏവര്‍ക്കും ഇങ്ങനെ ആകണമെന്നില്ല.

മുന്നില്‍ നിന്ന് നയിക്കുന്നവര്‍

ഏതൊരു കാര്യത്തിലും മുന്നില്‍ നിന്ന് നയിക്കുന്നവരാണ് ഈ ഗണത്തില്‍പെടുന്നവര്‍. ഒരു കാര്യത്തിലും ഒളിച്ചോടുന്നവരല്ല ഇവര്‍. ഏത് കാര്യത്തിലും ആദ്യം അഭിപ്രായം പറയുന്നവരാണ് ഇവര്‍. എന്നാല്‍ ഇവരുടെ അഭിപ്രായം ആരും ചെവിക്കൊള്ളണമെന്നില്ല. സ്‌നേഹിക്കുന്നവര്‍ പറയുന്ന കള്ളങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ പലപ്പോഴായി അനുഭവിച്ചിട്ടുള്ളവരാണ് ഇവര്‍. ഒന്നിനുപുറകേ ഒന്നായി കഷ്ടതകള്‍ വരുന്നുവെങ്കിലും അവയെല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് മറികടക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇഷ്ടദേവതയെയും വരാഹി ദേവിയെയും പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക.

ഭാഗ്യനേട്ടം കൈവരുന്നവര്‍

ഭാഗ്യം തുണച്ചില്ലെങ്കിലും ഇപ്പോഴല്ലെങ്കില്‍ പിന്നീട് തീര്‍ച്ചയായും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അതിനാലാണ് ജീവിതത്തില്‍ പല ശുഭകാര്യങ്ങളും നടക്കുന്നത്. സമ്പത്ത്, അംഗീകാരം, സമൂഹത്തില്‍ ഉന്നതി എന്നിവ കൈവരും. പലരില്‍ നിന്നും സഹായം ലഭിക്കും. സ്ത്രീകള്‍ ലക്ഷ്മീദേവിയെപ്പോലെ കുടുംബം നിലനിര്‍ത്തും. പുരുഷന്‍മാര്‍ ഉത്തമപുരുഷന്‍മാരാകുന്നു. കുടുംബത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും. അതിനാല്‍ത്തന്നെ ദൃഷ്ടിദോഷവും ഇവരെ പെട്ടെന്ന് ബാധിക്കുന്നു. ഇവര്‍ പരിശ്രമിക്കുകയാണ് എങ്കില്‍ ഇവര്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്ന് ഓര്‍ക്കേണ്ടതാണ്. വരാഹി ദേവിയുടെ കടാക്ഷം ഇവര്‍ക്ക് ഉണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, April 3, 2024, 9:01 [IST]
X
Desktop Bottom Promotion