Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജ്യോതിഷം അച്ചട്ടാണ്, കുബേരനായി ജീവിക്കാം ആയുസ്സുള്ളിടത്തോളം ഈ നാളുകാര്‍ക്ക്
ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് ജീവിതത്തിലുടനീളം സമ്പന്നരായി ജീവിക്കാന്‍ യോഗം കാണുന്നു. എത്രയൊക്കെ ജീവിതം ബാക്കിയുണ്ടെങ്കിലും ഇവരുടെ ജീവിതത്തില്‍ സമ്പന്നതയുടെ മാറ്റങ്ങള്‍ കാണപ്പെടുന്നു. 27 നക്ഷത്രക്കാരില്‍ നിങ്ങളുടെ നക്ഷത്രം ഈ ഗണത്തില്‍ പെട്ടതാണോ എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടോ? എന്നാല്‍ അതിന് ഈ ലേഖനം സഹായിക്കുന്നു.
ഗ്രഹനിലയും നാള്‍ഫലവും എല്ലാം നോക്കിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് എങ്കിലും ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് ആരൊക്കെയെന്നും ഏതൊക്കെ തരത്തില്‍ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജന്മനാ തന്നെ സംഭവിക്കുന്നു. കൂടാതെ ഏത് മേഖലയിലും ഇവര്‍ക്ക് വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. കുബേരയോഗമാണ് ഇവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സമ്പത്തിന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. ആഗ്രഹിക്കുന്നത് പോലെ പണം ചിലവാക്കുന്നതിനും അതനുസരിച്ച് സമ്പാദിക്കുന്നതിനും അശ്വതി നക്ഷത്രക്കാര്‍ക്ക് സാധിക്കും..
ഭരണി
ഭരണി നക്ഷത്രക്കാര്‍ അവരുടെ ആയുസ്സില്‍ എപ്പോഴും സമ്പന്നതയുടെ മടിത്തട്ടിലാണ് ജീവിക്കുന്നത്.സ്വത്ത് സമ്പാദിക്കുന്നവരില്‍ ഇവരെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. കൂടാതെ കഠിനാധ്വാനികളായിരിക്കും ഈ നക്ഷത്രക്കാര്‍. സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരും ആഢംബരത്തോടെ ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും. കലയേ അങ്ങേയറ്റം ജീവനോട് കാണുന്നവരായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ വിദ്യാഭ്യാസം കൊണ്ടും സമ്പത്ത് കൊണ്ടും സമ്പന്നരായിരിക്കും. ഒരിക്കലും ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല വിദേശത്ത് നിന്ന് ധാരാളം പണം സമ്പാദിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ധനം തന്നെയായിരിക്കും പലപ്പോഴും ഇവരുടെ മുഖുദ്ര. സത്യസന്ധതയോടെ ഏത് കാര്യത്തേയും ഇവര്‍ സമീപിക്കുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
മകം
മകം നക്ഷത്രക്കാര്‍ ധനത്തിന്റെ മടിത്തട്ടില്‍ ജീവിക്കുന്നവരായിരിക്കും. നേതൃഗുണം ഇവരില്‍ കൂടുതലായിരിക്കും. എന്ന് മാത്രമല്ല ഭാഗ്യവും സമ്പത്തും തേടി എത്തുകയും ചെയ്യുന്നു. ആഗ്രഹിച്ചത് പോലെ എല്ലാ നേടിയെടുക്കുന്നതിനും സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്. എല്ലാ തരത്തിലും സന്തോഷത്തിലാറാടുന്നു. ധനനേട്ടം ഇവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വളരെയധികം കുബേരന്റെ അനുഗ്രഹം ജീവിതത്തിലുണ്ടാവുന്നു. എല്ലാ തരത്തിലും ധനസമ്പാദനത്തില്‍ ഇവര്‍ മുന്നിലായിരിക്കും. ജോലി ചെയ്യുക എന്നതിനേക്കാള്‍ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാന്‍ തയ്യാറാവാതിരിക്കുക എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. ഏത് കാര്യവും സ്വതന്ത്രമായി ചെയ്യുന്നതിനാണ് ഇവര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. പണം സമ്പാദിക്കുന്നതിന് അനുസരിച്ച് ഇവരുടെ അറിവും വര്‍ദ്ധിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി ഒരു പരിധി വരെ പ്രതിസന്ധിയിലാവും. എന്നാല്‍ അവരുടെ 30-കളിലേക്ക് കടക്കുന്നതോടെ അത്ഭുതാവഹമായ നേട്ടമാണ് ഇവര്‍ കരസ്ഥമാക്കുന്നത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ഏത് പ്രതികൂലാവസ്ഥയും അനുകൂലമാക്കി മാറ്റുന്നതിന് ഇവര്‍ക്ക് സാധിക്കും, സമൂഹത്തില്‍ ഇവരുടെ സ്ഥാനം എപ്പോഴും ഉയരത്തിലായിരിക്കും. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
