Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇട്ടുമൂടാന്‍ മാത്രം സമ്പാദിച്ചാലും ദാരിദ്ര്യം വിട്ടൊഴിയാത്തവര്‍: തലവര തെളിയാത്ത 5 നക്ഷത്രക്കാരില്‍ നിങ്ങളും?
ജന്മനക്ഷത്രപ്രകാരം പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും അത് അനുകൂലവും പ്രതികൂലവുമായി മാറാം. എന്നാല്‍ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും സത്യമായി തോന്നാം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ സമ്പാദ്യം എന്നത് ഒരു വലിയ വിഷയം തന്നെയാണ്. സാമ്പത്തിക ഭദ്രത എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും അതിന് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.
എത്രയൊക്കെ സമ്പാദിച്ചാലും ദാരിദ്ര്യവും കഷ്ടപ്പാടും വിട്ടൊഴിയാതെ നില്‍ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക ഇട്ടുമൂടാന്‍ തക്ക സമ്പത്തുണ്ടായാലും പലപ്പോഴും ദാരിദ്ര്യമായിരിക്കും ഫലം. പലപ്പോഴും ജ്യോതിഷം അനുസരിച്ച് സാമ്പത്തിക സ്ഥിരതയില്‍ വെല്ലുവിളികള്‍ നേരിടുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്ന് നോക്കാം. അതിലുപരി ആ നക്ഷത്രത്തില്‍ നിങ്ങളുണ്ടോ എന്നും നോക്കാം.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും രഹസ്യ സ്വഭാവം അവരുടെ കൂടപ്പിറപ്പായിരിക്കും. ഇത് ഇവരെ പല സങ്കീര്‍ണമായ സാഹചര്യങ്ങളിലും കൊണ്ട് ചെന്നെത്തിക്കുന്നു. അത് സാമ്പത്തിക അസ്ഥിരതയിലേക്ക് നിങ്ങളെ എത്തിക്കും. ഒരു വ്യക്തിയില്‍ സാമ്പത്തിക സ്ഥിരതയില്ലാതാക്കുന്ന പല സാഹചര്യങ്ങളും ആയില്യം നക്ഷത്രക്കാരിലുണ്ടാവുന്നു. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് ഇവര്‍ സാമ്പത്തിക രംഗത്ത് അനുഭവിക്കേണ്ടി വരുന്നതും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അധികാരത്തിന്റേയും നേതൃത്വത്തിന്റേയും സ്വഭാവം അല്‍പം കൂടുതലായിരിക്കും. അത് നിങ്ങളുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. സാമ്പത്തികമായി ഇവര്‍ വളരെയധികം പ്രശ്‌നങ്ങളിലൂടെ കടന്ന് പോവുന്നു. എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിരതയെ വളരെ മോശമായ രീതിയിലാണ് ഇവരില്‍ സ്വാധീനിക്കുന്നത്. സാമ്പത്തിക പരാജയം ഇവരുടെ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പണം എത്രയൊക്കെ കൈയ്യിലുണ്ടെങ്കിലും അത് ചിലവാക്കുന്നതിന് പലര്‍ക്കും യോഗം കാണില്ല. അത് നിങ്ങളെ വീണ്ടും വീണ്ടും ദരിദ്രനാക്കുകയാണ് ചെയ്യുന്നത്.
മൂലം
മൂലം നക്ഷത്രക്കാരും പലപ്പോഴും എല്ലാ കാര്യങ്ങളിലും വളരെയധികം അഗ്രഗണ്യരായിരിക്കും. എന്നാല്‍ അവരെ സാമ്പത്തിക സ്ഥിതി എപ്പോഴും ചതിക്കുന്നു. പലപ്പോഴും ഒരു വ്യക്തിയില് കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തരത്തിലേക്ക് അവരുടെ സാമ്പത്തിക സ്ഥിതി മാറുന്നു. സമ്പാദ്യം ഇവര്‍ക്ക് ധാരാളമുണ്ടാവുമെങ്കിലും പലപ്പോഴും അതിനെ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തത് സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങും എന്നതാണ് സത്യം. സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലായിരിക്കും ഈ നക്ഷത്രക്കാര്‍. കരുതലോടെ ചിലവാക്കിയാലും പലപ്പോഴും ദാരിദ്ര്യം തന്നെയായിരിക്കും ഇവര്‍ക്ക് ഫലം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അനിയന്ത്രിതമായ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരും. അതില്‍ സാമ്പത്തികമായ പല പ്രശ്‌നങ്ങളും പലരും അനുഭവിക്കുകയും ചെയ്യുന്നു. തിടുക്കത്തിലും ആലോചിക്കാതേയും എടുക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കുന്നത്. ഇത് വളരെയധികം ഏറ്റക്കുറച്ചിലുകള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ സാമ്പത്തികം ഇവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിഷയം തന്നെയാണ്.
രേവതി
രേവതി നക്ഷത്രക്കാര്‍ പൊതുവേ ആത്മീയമായ പല കാര്യങ്ങളിലും മുന്നോട്ട് ചിന്തിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഇവര്‍ രണ്ടാമത് ചിന്തിക്കുകയില്ല. അത് തന്നെയാണ് ഇവരെ കൂടുതല്‍ പ്രതിസന്ധിയിലേക്കും എത്തിക്കുന്നത്. ഇവര്‍ക്ക് സമ്പാദിക്കാന്‍ അറിയാമെങ്കിലും അത് എപ്രകാരം ചിലവാക്കണം എന്നറിയില്ല. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications