Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
ജാതകം തിരുത്തിയെഴുതും ഇടവമുള്പ്പടെ 3 രാശിക്കാര്‍: 30-ല്‍ ഇവരുടെ സമയം തെളിയും കോടീശ്വരയോഗം
ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കാം. അതെല്ലാം തന്നെ ഗ്രഹരാശിനക്ഷത്ര മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറി വരുന്നു. ചിലര്‍ ഒരു രാത്രി കൊണ്ട് സമ്പന്നരാവും ചിലരാകട്ടെ എത്ര കഷ്ടപ്പെട്ടാലും സമ്പന്നതയിലെത്തില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് അവരുടെ കഷ്ടപ്പാടിന് അവസാനത്തില്‍ ജീവിതം ഉയരത്തിലെത്തുന്നു. ഇടവം ഉള്‍പ്പടെയുള്ള മൂന്ന് രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉയരത്തിലെത്തുന്നതിനുള്ള ഭാഗ്യം ഉണ്ട്. പ്രത്യേകിച്ച് മുപ്പതുകള്‍ക്ക് ശേഷമാണ് ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടികള്‍ താണ്ടുന്നതിനുള്ള യോഗം കാണുന്നത്.
ജ്യോതിഷം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും മോശവുമായ എല്ലാ കാര്യങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ട്. നിങ്ങള്‍ കരുതുന്നത് പോലെ ഒറ്റ രാത്രി കൊണ്ട് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുകയില്ല. എന്നാല്‍ മുപ്പതുകള്‍ക്ക് ശേഷം നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയും എന്നതില്‍ സംശയം വേണ്ട. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റി മറിയ്ക്കുന്നു. ധനസമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ അവരുടെ മുപ്പതുകള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. പലപ്പോഴും ഇവര്‍ ദൃഢനിശ്ചയത്തോടെയാണ് ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്യത്തിലെത്തും വരെ അവര്‍ അതില്‍ നിന്നും പിന്മാറുകയില്ല. ഇത്തരം അവസ്ഥയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ തോല്‍വികളില്‍ പതറാതെയുള്ള അവരുടെ മുന്നോട്ടുള്ള യാത്രയില്‍ അവര്‍ വിജയം കൈവരിക്കുക തന്നെ ചെയ്യുന്നു. ശരിയായി ചിന്തിച്ചതിന് ശേഷം മാത്രമേ ഇവര്‍ മുന്നോട്ട് ഒരു ചുവട് വെയ്ക്കുകയുള്ളൂ. മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യം ഇവര്‍ നേടിയെടുക്കുന്നു. അസാധ്യം എന്ന വാക്ക് തന്നെ ഇവരുടെ നിഖണ്ഡുവില്‍ ഇല്ല എന്നതാണ് സത്യം. ബുദ്ധിശക്തി തന്നെയാണ് ഇവര്‍ക്ക് എന്തും നേടാന്‍ ഉള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
കന്നി
കന്നി രാശിക്കാരായ ആളുകള്‍ ജീവിതത്തില്‍ ഒരിക്കലും ഒറ്റരാത്രികൊണ്ട് വിജയം നേടുന്നവരല്ല. എന്ന് മാത്രമല്ല ഇവര്‍ ജീവിതത്തില്‍ ഒരു ലക്ഷ്യത്തിനായി പ്രയത്നിക്കുമ്പോള്‍ അതിന് വേണ്ടി മാത്രം മുന്നോട്ട് പോവുന്നു. അതിനിടയില്‍ ധാരാളം കഠിനാധ്വാനവും സംഘര്‍ഷഭരിതമായ അവസ്ഥകളും തരണം ചെയ്യേണ്ടി വരുന്നു. അതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ക്ക് കരുത്തുള്ളത്. അതുകൊണ്ട് തന്നെ കഠിനാധ്വാനത്തിനൊടുവില്‍ വിജയം കരസ്ഥമാക്കും എന്നതില്‍ സംശയം വേണ്ട. ലക്ഷ്യം കണ്ടല്ലാതെ ഇവര്‍ അവരുടെ കഠിനാധ്വാനത്തില്‍ നിന്ന് പിന്മാറുകയില്ല. എന്ന് മാത്രമല്ല പൂര്‍ണ സമര്പ്പണത്തോടൈയാണ് ഇവര്‍ എന്തിനേയും നേരിടുന്നത്. അത് ലക്ഷ്യത്തിലെത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നു. ഇതെല്ലാം മുപ്പതുകളില്‍ ഇവര്‍ക്ക് സമാധാനവും സമ്പത്തും ഒരുപോലെ നല്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സാവധാനത്തില്‍ ആണ് ഇവരുടെ മുന്നോട്ട് പോവുന്നതും പുരോഗതിയില്‍ എത്തുന്നതും. ഈ രാശിക്കാര്‍ ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുകയില്ല. അത് മാത്രമല്ല അതെല്ലാം തന്നെ അവരുടെ കഠിനാധ്വാനത്തിലേക്ക് എത്തിക്കുന്നു. ബുദ്ധിശക്തിയോടെയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടേയും ഇവര്‍ എപ്പോഴും മുന്നോട്ട് പോവുന്നു. ഈ രാശിക്കാരുടെ വ്യക്തിത്വം വളരെ ശ്രദ്ധേയമാണ്. വിജയം നേടുന്നത് വരെ അവര്‍ പരിശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ മുപ്പതുകളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരും ഇല്ല എന്നതാണ് ജ്യോതിഷം പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
