Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
നിങ്ങളില്‍ ഈ രാശിക്കാരുടെ സ്വാധീനം വഴിത്തിരിവ്: ഇവരെ കണ്ണടച്ച് വിശ്വസിക്കും നിങ്ങള്‍
ജ്യോതിഷ പ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. അത് മറ്റുള്ളവരോട് പെരുമാറുന്നതിലോ അല്ലെങ്കില്‍ മറ്റുള്ളവരെ സ്വാധീനിക്കുന്നതിലോ ഉണ്ടാവുന്ന മാറ്റമാണ്. പലപ്പോഴും ചില വ്യക്തികള്‍ മറ്റുള്ളവരെ വളരെയധികം സ്വാധീനിക്കുന്നു. അത് മാത്രമല്ല മറ്റുള്ളവരെ പെട്ടെന്ന് മനസ്സിലാക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ഉള്ള കഴിവ് ചില രാശിക്കാര്‍ക്ക് അല്പം കൂടുതലായിരിക്കും.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത്തരം മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ രാശിക്കാരുടെ അഭിപ്രായങ്ങള്‍ നിങ്ങളെ സ്വാധീനിക്കുകയും ജീവിതത്തില്‍ വില കൊടുക്കുകയും ചെയ്യുന്നു. നിങ്ങളെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ആളുകളെ സ്വാധീനിക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഇവരിലേക്ക് ആളുകള്‍ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കുന്നതിനും കാര്യങ്ങള്‍ തിരിച്ചറിയുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. വൈകാരികതയെ സ്വാധീനിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. ഇവര്‍ ചില അവസരങ്ങളില്‍ കൃത്രിമത്വം കാണിക്കുന്നു. എന്നാല്‍ അത് സാഹചര്യങ്ങള്‍ അനുസരിച്ച് മാറ്റുന്നതില്‍ അവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരെ വളരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ വളരെയധികം ആകര്‍ഷണീയരാണ്. കൂടാതെ ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധാ കേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നു. ഇവരുടെ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. എല്ലാവരും തന്നിലേക്ക് ആകര്‍ഷിക്കപ്പെടും എന്ന ചിന്ത ഇവരില്‍ തന്നെ ഉണ്ടാവുന്നു. ആകര്‍ഷണീയമായ മാറ്റങ്ങള്‍ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. കൂടാതെ വിശ്വസ്തതയോടെ ഇവര്‍ക്ക് എല്ലാവരോടും പെരുമാറാന്‍ സാധിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ ആശയവിനിമയത്തിന്റെ കാര്യത്തില്‍ വളരെയധികം വൈദഗ്ദ്ധ്യം നേടിയവരാണ്. ഇവര്‍ ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യുന്നതിന് മികവുള്ളവരാണ്. സംസാരിച്ച് എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഇവരെ എപ്പോഴും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു. കൂടാതെ ഇവരുടെ സാമൂഹിക ജീവിതം വളരെയധികം തുറന്ന ഒരു പുസ്തക് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ശ്രദ്ധിക്കപ്പെടാത്ത മേഖലകളില്‍ പോലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് പ്രത്യേകം കഴിവുണ്ട്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ എല്ലാവരേയും ആകര്‍ഷിക്കുന്നവരും സ്വാധീനിക്കുന്നവരും ആയിരിക്കും. ലക്ഷ്യബോധത്തോടെ എല്ലായ്പ്പോഴും പെരുമാറുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ക്രിയേറ്റീവ് ആയി ചിന്തിച്ച് അതില്‍ മുന്നേറുന്നതിന് ഇവര്‍ക്ക് സാധിക്കും. കൃത്രിമത്വത്തോടെ ഇവര്‍ പലപ്പോഴും പെരുമാറുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പോരായ്മയും. ഏത് സാഹചര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിനും അച്ചടക്കത്തോടെ മുന്നോട്ട് പോവുന്നതിനും ഇവര്‍ക്ക സാധിക്കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ വളരെ സഹാനുഭൂതിയും അവബോധവും ഉള്ളവരായിരിക്കും. ഏത് വൈകാരിക തലത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കും. ആളുകളെ എളുപ്പത്തില്‍ മനസ്സിലാക്കുകയും അവരെക്കുറിച്ച് ആലോചിക്കുകയും അവരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ദൗര്‍ബല്യം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനും അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവരുടെ വിശ്വാസം എളുപ്പത്തില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications