Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തമ്മില്‍ കണ്ടാല്‍ വഴക്ക്, മുഖത്തോട് മുഖമെങ്കില്‍ അടി ഉറപ്പ്: ഈ രാശിക്കാര്‍ തമ്മില്‍ ഉറക്കത്തിലും ചേരില്ല
ചില ആളുകള്‍ പരസ്പരം കണ്ടാല്‍ അപ്പോള്‍ വഴക്കായിരിക്കും. പലപ്പോഴും അത്തരം വഴക്കുകള്‍ ഒരിക്കലും അവസാനിക്കാതെ മുന്നോട്ട് പോവുന്നു. ഒരു തരത്തിലും ഇവര്‍ക്ക് അത് വഴി മനസന്തോഷം ലഭിക്കുകയില്ല. എത്രയൊക്കെ അകന്നിരുന്നാലും ചെറിയ ഒരു പ്രശ്്നങ്ങളുടെ കാര്യത്തില്‍ ഇവര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയില്ല. പലപ്പോഴും വ്യത്യസ്തമായ സ്വഭാവം വ്യത്യസ്തമായ ധാരണ , ചിന്ത എന്നിവയൊക്കെയെങ്കിലും വഴക്കിന്റെ കാര്യത്തില്‍ ചിലര്‍ ഒരുമിച്ചായിരിക്കും.
ഒരിക്കലും ഒരു കാരണവശാലും കൂടിച്ചേരാന്‍ പാടില്ലാത്ത അല്ലെങ്കില്‍ തമ്മില്‍ അടുത്ത് കഴിയാന്‍ പാടില്ലാത്ത ചില രാശിക്കാരുണ്ട്. കണ്ടാല്‍ അടി പൊട്ടും എന്ന് ഉറപ്പുള്ള ഇത്തരം ചില രാശിക്കാര്‍ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് കാര്യം. എന്നാല്‍ ചില രാശിക്കാരെ എത്രയൊക്കെ കൂട്ടിച്ചേര്‍ത്താലും അവര്‍ ചേരുകയില്ല. അത്തരത്തില്‍ ചിലരുണ്ട്. ആരൊക്കെയെന്ന് നോക്കാം.

മേടം, കര്‍ക്കടകം
മേടം - കര്‍ക്കിടകം രാശിക്കാര്‍ ഒരു കാരണവശാലും ഒരുമിച്ച് കാണുകയോ ജീവിക്കുകയോ ചെയ്യരുത്. ഇവര്‍ പലപ്പോഴും പരസ്പരം പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല പ്രശ്നങ്ങള്‍ വിടാതെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരാളുടെ അഭിപ്രായം പലപ്പോഴും മറ്റൊരാളെ ശ്വാസം മുട്ടിക്കുന്നു. അത് പരസ്പരം പ്രശ്നങ്ങളിലേക്ക് എത്തുന്നു.
ഇടവം, കുംഭം
ഇടവം, കുംഭം രാശിക്കാര്‍ ഒരിക്കലും ഒരുമിച്ച് ചേരുകയില്ല. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വിശ്വസനീയമല്ലാത്ത പല കാര്യങ്ങളും ഇവര്‍ പരസ്പരം പറയുന്നത് വഴിയും ചെയ്യുന്നത് വഴിയും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് പങ്കാളികളാണെങ്കില്‍ വഴക്കുകളും പ്രശ്നങ്ങളും മൂര്‍ച്ഛിക്കുന്നു. മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് പ്രശ്നങ്ങള്‍ വീണ്ടും വഷളാക്കുന്നു.
മിഥുനം, കന്നി
മിഥുനം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ച് ചേര്‍ന്നാല്‍ ഉണ്ടാവുന്നു. രണ്ട് പേരുടേയും സ്വഭാവം രണ്ട് തലത്തിലായതിനാല്‍ അത് പലപ്പോഴും ഒരു പൊരുത്തപ്പെടലിലേക്ക് നിങ്ങളെ എത്തിക്കുകയില്ല. മാത്രമല്ല ഇവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവുന്നതിനും സാധിക്കണം എന്നില്ല. വ്യത്യസ്തമായ ചിന്താഗതികളും ധാരണകളും ഇവര്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കും.
ചിങ്ങം, വൃശ്ചികം
രണ്ട് രാശിക്കാര്‍ക്കും ആത്മവിശ്വാസം വളരെ കൂടുതലാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള സംഗതികള്‍ ഉണ്ടാവുമ്പോള്‍ അത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. രണ്ട് രാശിക്കാരും പലതിന് വേണ്ടിയും മത്സരിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. അത് തന്നെയാണ് ഇവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതും.
ധനു, മീനം
സാഹസികതയും സ്വതന്ത്രചിന്തയും ഒരുപോലെയുള്ള വ്യക്തികളാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇവര്‍ പലപ്പോഴും ഒരുമിച്ച് മുന്നോട്ട് പോവുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഒരുമിച്ച് നില്ക്കുമ്പോള് ഉണ്ടാവും. ഇത് ജീവിതത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിനുള്ള ഒരു കാര്യമായി മാറുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ രണ്ട് രാശിക്കാരുടേയും ജീവിതത്തോടുള്ള സമീപനം അത്തരത്തിലായിരിക്കും.
മകരം, മേടം
പ്രായോഗികവും അച്ചടക്കമുള്ളതുമായ സ്വഭാവക്കാരായിരിക്കും മകരവും മേടവും. എന്നാല്‍ ഈ പ്രായോഗികത പലപ്പോഴും അവരുടെ പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ കാണിക്കണം എന്നില്ല. ഇത്തരം അവസ്ഥയില്‍ ഈ രണ്ട് രാശിക്കാരും വളരെയധികം അകന്ന് നില്ക്കാന് താല്‍പ്പര്യപ്പെടുന്നു. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രതിസന്ധികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒരു കാരണവശാലും ഒരുമിച്ച് ചേരാന്‍ പാടില്ലാത്ത രാശിക്കാരില്‍ ഇവര്‍ മുന്‍പന്തിയില്‍ തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
