Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
മകനോ/ മകളോ ആരുമാവട്ടെ: ജന്മനക്ഷത്രം അച്ഛനമ്മമാര്‍ക്ക് നല്‍കും സൗഭാഗ്യങ്ങള്‍
ജ്യോതിഷത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. പലപ്പോഴും ചെറിയ കാര്യങ്ങള്‍ക്ക് പോലും ജ്യോതിഷത്തെ ആശ്രയിക്കുന്നവരും ധാരാളമുണ്ട്. ഒരു കുട്ടി ജനിക്കുന്ന അന്ന് മുതല്‍ തന്നെ നക്ഷത്രവും ജാതകവും എല്ലാം സംസാരിക്കുകയും അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി പലരും ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളുടെ നക്ഷത്രം അച്ഛനമ്മമാരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.
ഓരോ നക്ഷത്രവും പരസ്പര ബന്ധങ്ങളെയും സ്നേഹത്തേയും കുറിച്ചുള്ള തനതായ സ്വഭാവവിശേഷങ്ങള്‍ വഹിക്കുന്നു. അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ജന്മനക്ഷത്രം മനസ്സിലാക്കുകയും അതില്‍ തന്നെ എപ്രകാരം നിങ്ങളുടെ കുഞ്ഞിനെ ഇത് ബാധിക്കുന്നു എന്ന് മനസ്സിലാക്കുകയുമാണ്.

നക്ഷത്രങ്ങള്‍ ഇപ്രകാരം
വേദജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളതെന്ന് നമുക്കറിയാം. അവ നിങ്ങളുടെ വ്യക്തിത്വത്തേയും പെരുമാറ്റത്തേയും സ്വാധീനിക്കുന്നതാണ്. അശ്വതി നക്ഷത്കമാണ് എന്നുണ്ടെങ്കില്‍ അത് ജീവിതത്തിലെ അതിജീവനത്തെയാണ് സ്വാധീനിക്കുന്നത്. മാത്രമല്ല ഇവര്‍ രക്ഷിതാക്കളുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നവരും ആയിരിക്കും. ഭരണി നക്ഷത്രവും ഇത്തരത്തില്‍ തന്നെയായിരിക്കും.
മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തും
ജന്മനക്ഷത്രപ്രകാരം നിങ്ങള്‍ക്ക് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഒരു ബന്ധം മികച്ച രീതിയില്‍ പോവുന്നതില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും സ്വാധീനം ചെലുത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കുഞ്ഞിനേയും മാതാപിതാക്കളേയും ഒരുപോലെ സ്വാധീനിക്കുന്നു. രോഹിണി നക്ഷത്രമുള്ള ഒരു രക്ഷിതാവിന് മകയിരം നക്ഷത്രത്തില്‍ ജനിച്ച കുട്ടിയുമായി ഉണ്ടാവുന്ന ബന്ധം എന്നത് അനിര്‍വ്വചനീയമാണ്.
ബന്ധങ്ങളിലെ വെല്ലുവിളികള്‍
ജന്മനക്ഷത്രങ്ങള് ഏറ്റുമുട്ടിയാല്‍ കലഹങ്ങള്‍ ഉണ്ടാകാം എന്ന് നമുക്കറിയാം. ജന്മനക്ഷത്രപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും വ്യത്യസ്ത സ്വഭാവങ്ങളില്‍ പെട്ട നക്ഷത്രക്കാരായ രക്ഷിതാക്കളും കുട്ടികളും എങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ പല വിധത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. ആയില്യം നക്ഷത്രത്തില്‍ ജനിച്ച കുട്ടികളുമായി കാര്‍ത്തിക നക്ഷത്രമുള്ള മാതാപിതാക്കള്‍ക്ക് പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. ഈ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നത് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
ബന്ധങ്ങള്‍ മികച്ചതാവുന്നു
പലപ്പോഴും ബന്ധങ്ങള്‍ മികച്ചതാവുന്നതിനും ഇതിലൂടെ സാധിക്കുന്നു. ജ്യോതിഷപ്രകാരം ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നു. പരസ്പരം ജന്മനക്ഷത്രങ്ങള് മനസ്സിലാക്കുന്നതിലൂടെ നിങ്ങള്‍ തമ്മിലുള്ള ആശയവിനിമയും സ്നേഹവും ദയയും എല്ലാം വളര്‍ത്തിയെടുക്കുന്നതിന് സാധിക്കുന്നു. കൂടാതെ നിര്‍ദ്ദിഷ്ട ആവശ്യങ്ങളും പ്രതീക്ഷകളും എല്ലാം മികച്ച രീതിയില്‍ ആവുകയും ചെയ്യുന്നു. കാര്‍ത്തിക നക്ഷത്രക്കാരായ കുട്ടികളെങ്കില്‍ തിരുവാതിര നക്ഷത്രത്തിലുള്ള അച്ഛനമ്മമാര്‍ക്ക് മികച്ച ബന്ധം കാത്തു സൂക്ഷിക്കാന്‍ സാധിക്കും.
കലാവാസനകള്‍
കുട്ടികളുടെ കലാവാസനകളും ക്രിയേറ്റീവിറ്റിയും മനസ്സിലാക്കുന്നതിനും അതിനെ പിന്തുണക്കുന്നതിനും സഹായിക്കുന്ന ജന്മനക്ഷത്രക്കാരും ഉണ്ട്. പൂയ്യം നക്ഷത്രത്തില്‍ ജനിക്കുന്ന ഒരു കുട്ടിയാണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ചോതി നക്ഷത്രക്കാരായ മാതാപിതാക്കളാണ് ഏറ്റവും അനുയോജ്യം. നിങ്ങളുടെ എല്ലാ കഴിവുകളും മെച്ചപ്പെടുത്തുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
