Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണിന് ഈ വയസ്സില്‍ വിവാഹമെങ്കില്‍ ജീവിതം രക്ഷപ്പെടും: 30-ന് ശേഷമെങ്കില്‍ ഫലങ്ങളിങ്ങനെ
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഈ കാര്യത്തില്‍ കൃത്യസമയത്ത് ശരിയായ തീരുമാനം എടുക്കാത്തതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. വിജയകരമായ ദാമ്പത്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ വിവാഹത്തിന്റെ പ്രായവും വളരെ വലിയ പങ്ക് വഹിക്കുന്നു. ഒരു ബന്ധത്തില്‍ ശരിയായ സമയം നിര്‍ണയിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇത് ജനനസമയം ഗ്രഹം, നക്ഷത്രം, രാശി എന്നിവയെല്ലാം നോക്കിയാണ് നിര്‍ണയിക്കുന്നത്.
പലപ്പോവും വിവാഹത്തിന് ജാതകത്തില്‍ ഏഴാം ഭാവത്തെയാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം, ദോഷം എന്നിവയെല്ലാം വിവാഹത്തെ സ്വാധീനിക്കുന്നു. ശരിരായ സമയത്ത് വിവാഹം കഴിക്കുനന്ത് വഴി ജീവിതത്തില്‍ സന്തോഷം, സ്ഥിരത, സമൃദ്ധി എന്നിവ നിലനില്ക്കുന്നു. ജാതകത്തിലെ ഏഴാം ഭാവം വിവാഹത്തേയും നിങ്ങളുടെ ബന്ധങ്ങളേയും സ്ഥിരീകരിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ജാതകത്തിലെ ഗ്രഹസ്ഥാനം
മുകളില്‍ പറഞ്ഞതു പോലെ ജാതകത്തില്‍ വിവാഹത്തേയും ബന്ധങ്ങളേയും സൂചിപ്പിക്കുന്നത് എപ്പോഴും ഏഴാം ഭാവമാണ്. ഈ ഭാവത്തില്‍ ശുക്രന്, വ്യാഴം എന്നിങ്ങനെയുള്ള ശുഭഗ്രഹങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് വിവാഹത്തിന്റെ സന്തോഷത്തേയും സമൃദ്ധിയേയും ആണ് സൂചിപ്പിക്കുന്നത്. കൂടാതെ ശനി, രാഹു, കേതു തുടങ്ങിയ ഗ്രഹങ്ങളുടെ സാന്നിധ്യമെങ്കില്‍ അത് വിവാഹം വൈകുന്നതിലേക്ക് എത്തിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ ജാതക പ്രകാരം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു.
ശുക്രന്റെ സാന്നിധ്യം
ശുക്രനെ പ്രണയ ഗ്രഹം എന്നാണ് പറയുന്നത്. വിവാഹത്തിനും പ്രണയത്തിനും വളരെ ശുഭകരമായ ഫലങ്ങളാണ് ശുക്രന് നല്‍കുന്നത്. മാത്രമല്ല സന്തോഷകരവും സമൃദ്ധിയോടും കൂടിയ ഒരു വിവാഹമാണ് ശുക്രന് ഇവര്‍ക്ക് നല്‍കുന്നത്. എന്നാല്‍ സ്ത്രീ ജാതകത്തില്‍ വ്യാഴമാണ് ഏഴാം ഭാവത്തില്‍ ശുഭകരമായി നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് സമൃദ്ധമായ ദാമ്പത്യത്തേയും ദീര്‍ഘകാല മാംഗല്യത്തേയും ആണ്.
മംഗല്യ ദോഷം
പലപ്പോഴും മംഗല്യ ദോഷത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവും. അതില്‍ ചൊവ്വദോഷമാണ് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്. ചൊവ്വ 1, 4, 7, 8, 12 എന്നീ ഭാവങ്ങളില്‍ സ്ഥിതിചെയ്യുകയാണെങ്കില്‍, അത് മംഗല്യ ദോഷം ഉണ്ടാക്കുന്നു. മാത്രമല്ല ഇത് വിവാഹയോഗത്തെ പ്രശ്നത്തിലാക്കുകയോ അല്ലെങ്കില്‍ വിവാഹത്തില്‍ കാലതാമസം സൃഷ്ടിക്കുകയോ ചെയ്യാം. ഇതിന് പരിഹാരം കാണുന്നതിനായി ചൊവ്വയെ പ്രീതിപ്പെടുത്തുത എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
വിവാഹത്തിന് അനുയോജ്യം ഈ പ്രായം
വിവാഹത്തിന് സ്ത്രീകള്‍ക്കെങ്കില്‍ ഏറ്റവും അനുയോജ്യമായ പ്രായം ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ 23-നും 27-നും ഇടയിലുള്ള പ്രായമാണെന്നാണ് പറയുന്നത്. പുരുഷന്മാരില് ഇത് 25-നും 30-നും ഇടയിലായിരിക്കണം. ഇത് ജീവിതത്തില്‍ സ്ഥിരതയും പക്വതയും നിലനിര്‍ത്തുകയും ദാമ്പത്യം സന്തോഷകരവും സമൃദ്ധിയോടെയുള്ളതും ആയിരിക്കും. എന്നാല്‍ വിവാഹം 30-ന് ശേഷമാണെങ്കില്‍ പലപ്പോഴും അത് പരിഹാരം ആവശ്യമുള്ള ഗ്രഹദോഷങ്ങള്‍ മൂലമായിരിക്കാം എന്നാണ് ജ്യോതിഷം പറയുന്നത്.
പരിഹാരം ഇപ്രകാരം
വിവാഹം വൈകുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശിവപാര്‍വ്വതിമാരെ ആരാധിക്കുക. കൂടാതെ കുംഭവിവാഹവും നടത്താവുന്നതാണ്. ശുക്രനേയും വ്യാഴത്തിനേയും പ്രീതിപ്പെടുത്തുന്നതും നല്ലതാണ്. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ ദോഷഫലങ്ങളെ അകറ്റുന്നതിന് വേണ്ടി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിങ്കഴാഴ്ചയും വ്രതമെടുത്ത് ഉപവാസം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇത് ആനന്ദരകരമായ സന്തോഷകരമായ ദാമ്പത്യം നല്കുന്നു എന്നാണ് വിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
