Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
കൈയ്യിലെ പ്രധാന രേഖകള്‍ രണ്ടാവുമ്പോള്‍ നിര്‍ഭാഗ്യം വിടാതെ പിന്തുടരും
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വ്യക്തിത്വ സവിശേഷതകളും ഭാഗ്യവും നിര്‍ണയിക്കുന്നതിന് ജ്യോതിഷ പ്രകാരം നമുക്ക് സാധിക്കുന്നു. കൈയ്യിലെ ഓരോ രേഖകളും നമ്മുടെ ഭാവിയെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വരെ ഹസ്തരേഖാശാസ്ത്രപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു.
ജ്യോതിഷത്തിന്റെ മറ്റൊരു വിഭാഗമാണ് ഹസ്തരേഖാശാസ്ത്രം. കൈയ്യിലെ ഓരോ രേഖയും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. നിര്‍ഭാഗ്യവും നിങ്ങളുടെ ജീവിതത്തില്‍ ഈ രേഖ പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വിവിധ രേഖകള്‍
ഹസ്തരേഖാശാസ്ത്രത്തില്‍, ഹൃദയരേഖ, വിധിരേഖ, ജീവിത രേഖ എന്നിവയാണ് മൂന്ന് പ്രധാന രേഖകള്‍. ഈ രേഖകള്‍ നിങ്ങളുടെ ബുദ്ധി, ചൈതന്യം എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ ഇത് നിര്‍ഭാഗ്യത്തിന് വിരല്‍ ചൂണ്ടുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
നിര്‍ഭാഗ്യകരമായ രേഖകള്‍
നിങ്ങളുടെ കൈയ്യിലെ നിര്‍ഭാഗ്യകരമായ രേഖകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മോശം സ്വാധീനം ചെലുത്തുന്നു. ഇത്തരം അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. എന്തുകൊണ്ടാണ് ചില രേഖകള്‍ നിര്ഭാഗ്യകരമാവുന്നത്. പലപ്പോഴും കൈയ്യിലെ രേഖകളില്‍ തടസ്സങ്ങളോ മറ്റ് ചിഹ്നങ്ങളോ കാണപ്പെടുന്ന അവസ്ഥയിലാണ് ഇത്തരം ദൗര്‍ഭാഗ്യത്തെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇത് നിങ്ങളുടെ വ്യക്തിത്വത്തേയും സ്വാധീനിക്കുന്നു.
വ്യക്തിത്വ സവിശേഷതകള്‍
ഹസ്തരേഖാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ വിധിരേഖ ആഴമേറിയതാണെങ്കില്‍ ഇത് നിങ്ങള്‍ കൂടുതല്‍ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ആഴം കുറഞ്ഞ അധികം നീളമില്ലാത്ത വിധിരേഖയാണെങ്കില് ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ശ്രദ്ധക്കുറവുള്ള ഒരു വ്യക്തിയാണ് എന്നതാണ്. ജീവിതം പലപ്പോഴും അനിശ്ചിതത്വത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നും ഇത് സൂചിപ്പിക്കുന്നു.
ഹൃദയരേഖയും വ്യക്തിത്വവും
ഹൃദയരേഖയും വ്യക്തിത്വവും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് എപ്പോഴും നിങ്ങള്‍ക്ക് ബന്ധങ്ങള്‍ ഒരിക്കലും സ്ഥിരമായിരിക്കില്ല എന്നതാണ്. കൂടാതെ വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നും ഇത് സൂചിപ്പിക്കുന്നു. ഹൃദയരേഖയും വ്യക്തിത്വും തമ്മിലുള്ള ബന്ധം അത്രത്തോളം തന്നെ ആഴമേറിയതുമാണ്
വിധി രേഖ
കരിയര്‍ ലൈന്‍ എന്നും അറിയപ്പെടുന്ന വിധി രേഖ നിങ്ങളുടെ കരിയറിനെക്കുറിച്ചും വിജയത്തെക്കുറിച്ചുമാണ് പറയുന്നത്. പലപ്പോഴും സ്ഥിരമല്ലാത്ത ഒരു കരിയറിലേക്കാണ് വിധിരേഖ മുറിഞ്ഞതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത്. കരിയറുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ സ്ഥിരമല്ലാത്തതായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ഇടക്കിടക്ക് ജോലി മാറുന്നതിനെക്കുറിച്ചും ജോലിയിലെ മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
