Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
ഇഷ്ടമുള്ള പങ്കാളിക്കൊപ്പം ജീവിതകാലം മുഴുവന്‍: പ്രണയവും ദാമ്പത്യവും സുഖദു:ഖങ്ങള്‍ നേരത്തേയറിയാന്‍ ഈ രേഖ
ഹസതരേഖാശാസ്ത്രം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വിവാഹം, കരിയര്‍, പ്രണയ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഹസ്തരേഖാശാസ്ത്രം സഹായിക്കുന്നു. എന്നാല്‍ അതില്‍ തന്നെ ചില കാര്യങ്ങള്‍ അല്പം കൂടുതല്‍ ആഴത്തില്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഹസ്തരേഖാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ വിവാഹവും പ്രണയവും എപ്രകാരം എന്നത് നമുക്ക് നോക്കാം.
കൈയ്യിലെ പ്രധാന രേഖകളില്‍ ലൈഫ്ലൈനുകള്‍, തലക്കെട്ട്, വിധിരേഖ, സന്താനരേഖ തുടങ്ങി എട്ട് തരത്തിലുള്ള രേഖകളാണ് ഉള്ളത്. കരിയറിന് ശേഷമാണ് ഇന്നത്തെ കാലത്ത് പലരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. പലപ്പോഴും ഒരു നല്ല പങ്കാളിക്ക് വേണ്ടി നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെല്ലാം വിവാഹരേഖ വഴി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഈ രേഖ എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം.

50-തിലധികം രേഖകള്‍
നമ്മുടെ കൈയ്യില്‍ ഏകദേശം 50-ലധികം രേഖകളാണ് വിവാഹ രേഖയെക്കുറിച്ച് പറയുമ്പോള്‍ പറയുന്നത്. ചെറുവിരലിന് താഴെയുള്ള നേര്രേഖയാണ വിജയകരമായ ദാമ്പത്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നത്. രണ്ടോ അതിലധികമോ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ പലപ്പോഴും അത് ആ വ്യ്ക്തിയുടെ ഒന്നിലധികം ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വരകള്‍ അല്പം പരന്നതോ കുറുകിയതോ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധം അസ്വസ്ഥമായ ദാമ്പത്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
കൈപ്പത്തിയില്‍ വിവാഹരേഖകള്‍
ചെറുവിരലില്‍ നിന്നുള്ള രേഖ പലപ്പോഴും നിങ്ങളുടെ വിവാഹ രേഖയെ മുറിക്കുകയാണെങ്കില്‍, അത് വിവാഹത്തിന്റെ അവസാന ഘട്ടത്തില്‍ തടസ്സമുണ്ടാവുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് വിവാഹ രേഖയില്‍ നിന്ന് താഴേക്ക് നീണ്ടുനില്‍ക്കുന്ന തരത്തിലാണെങ്കില്‍ അത് സൂചിപ്പിക്കുനന്ത് വരന്റേയോ അല്ലെങ്കില്‍ വധുവിന്റേയോ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.
ആരോഗ്യരേഖയോട് ചേര്‍ന്നുള്ള രേഖ
ആരോഗ്യരേഖയോട് ചേര്‍ന്നുള്ള രേഖയാണ് നിങ്ങളുടേത് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ വിവാഹം 25-നും 30-നും ഇടയില്‍ ആയിരിക്കും എന്നതാണ്. ഇത് കൂടാതെ ചെറുവിരലിന് സമീപമാണ് നിങ്ങളുടെ വിവാഹ രേഖ എന്നുണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് 35-ന് ശേഷമായിരിക്കും നിങ്ങളുടെ വിവാഹം എന്നതാണ്. ഇത്തരം കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഒരുപോലെയുള്ള വരകള്‍
നിങ്ങളുടെ വിവാഹ രേഖകള്‍ ഒരുപോലെയുള്ള നീണ്ട രേഖകള്‍ ഉള്ളതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് രണ്ട് വിവാഹം ഉണ്ടാവും എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ രണ്ട് രേഖകള്‍ ഒരുമിച്ചുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ രണ്ട് പേരോട് ഒരേ സമയം ബന്ധം പുലര്‍ത്തും എന്നതാണ്. ഇതാണ് ഇത്തരം വിവാഹ രേഖകള്‍ സൂചിപ്പിക്കുന്നത്.
നേര്‍ത്ത രേഖയുള്ളവരെങ്കില്
നിങ്ങളുടെ വിവാഹ രേഖ നേര്‍ത്തതാണെങ്കില്‍ പെട്ടെന്ന് വിവാഹമോചനം സംഭവിക്കും എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം രേഖകള്‍ തീവ്രമായതും നല്ല കട്ടിയുള്ളതുമാണെങ്കില്‍ അത് സൂചിപ്പിക്കുന്ന് നിങളുടെ വിവാഹ ബന്ധം ശക്തിപ്പെടുന്നതാണ് എന്നതാണ്. എന്നാല്‍ ചങ്ങലയോടെയുള്ള വിവാഹ രേഖയാണെങ്കില്‍ പങ്കാളി നഷ്ടപ്പെടുന്നതിനുള്ള സൂചനയാണ് കാണിക്കുന്നത്. ചെറുവിരലിന് താഴെ വരെ എത്തുന്ന ഒരു രേഖയാണ് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ദാമ്പത്യം പരാജയത്തിലാണ് എന്നതാണ്.
നേര്‍ത്ത വിവാഹരേഖ
നേര്‍ത്ത വിവാഹരേഖയുള്ള ഒരാള്‍ വിവാഹമോചനത്തിലേക്ക് നയിച്ചേക്കാം. ലൈന്‍ തീവ്രവും മധ്യത്തില്‍ നിന്ന് കട്ടിയുള്ളതുമാണെങ്കില്‍, അത് വിവാഹമോചനത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു. വിവാഹ രേഖ ചങ്ങലയിലാണെങ്കില്, അത് ഒരു ജീവിത പങ്കാളിയുടെ മരണത്തെ കാണിക്കുന്നു. ചെറുവിരലിന് താഴെയുള്ള വരി പരാജയപ്പെട്ട ദാമ്പത്യത്തെ കാണിക്കുന്നു
പ്രണയിക്കുന്നവരെങ്കില്‍
നിങ്ങള്‍ക്ക് വിവാഹം പ്രണ വിവാഹമാണ് എന്നുണ്ടെങ്കില്‍ അതും കൈരേഖ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നു. വ്യാഴപര്വ്വത്തിന്റെ ഇടയില്‍ കുരിശ് ചിഹ്നം പോലെ കാണപ്പെടുന്നതെങ്കില്‍ ഇവര്‍ പ്രണയ വിവാഹമായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ ചെറുവിരലിന് താഴെ മനോഹരമായ ഒരു രേഖയുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പങ്കാളി വിശ്വസ്തരായിരിക്കും എന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications