12 രാശിയിലും നവഗ്രഹ സ്വാധീനം ഇപ്രകാരം: കരിയര്‍, സമ്പത്ത്, ദാമ്പത്യം എല്ലാം മുന്നേയറിയാം

നവഗ്രഹങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് ഓരോ രാശിക്കാരിലും. പലപ്പോഴും 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ അത് ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നത് തിരിച്ചറിയണം. പലപ്പോഴും ഗ്രഹങ്ങളുടെ സ്വാധീനം അനുസരിച്ച് 12 രാശിക്കാരിലും അവരുടെ കരിയര്‍, സമ്പത്ത്, ദാമ്പത്യം, പ്രൊഫഷന്‍ എന്നിവയില്‍ മാറ്റം വരുന്നു എന്ന് നമുക്ക് നോക്കാം.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും എല്ലാം മുന്‍കൂട്ടി മനസ്സിലാക്കുന്നതിനു സാധിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

Planetary Movements

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങളാണ് ആദ്യം സംഭവിക്കുന്നത്. അതിന് കാരണം ഇവരുടെ ഭരണ ഗ്രഹം ചൊവ്വയാണ് എന്നതാണ്. ഇത് പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ ജോലിയെടുക്കുന്ന കാലത്തോളം പ്രമോഷനും മികച്ച തൊഴിലവസരങ്ങളും വന്നു ചേരുന്നു. എന്നിരുന്നാലും ഓരോ കാര്യത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങളുണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരെ സ്വാധീനിക്കുന്ന ഗ്രഹം ശുക്രനാണ്. ഈ ഗ്രഹം നിങ്ങളുടെ സാമ്പത്തിക നേട്ടത്തെ സ്വാധീനിക്കുന്നു. വ്യക്തി ജീവിതത്തില്‍ ഐക്യവും സന്തോഷവും നിറയുന്നു. പണത്തിന്റെ കാര്യത്തില്‍ പക്ഷേ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അല്ലാത്ത പക്ഷം നഷ്ടങ്ങള്‍ സംഭവിക്കില്ലെങ്കിലും ചെറിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവം. ജോലിയില്‍ അനുകൂലമായ സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാവും.

മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. പലപ്പോഴും ബുധന്റെ ഓരോ ചലനവും നിങ്ങളെ ബാധിക്കുന്നു. ഇത് മിഥുനം രാശിക്കാരെ കൂടുതല്‍ സ്വാര്‍ത്ഥരാക്കുകയാണ ചെയ്യുന്നത്. അത് മാത്രമല്ല ചെറിയ കാര്യങ്ങള്‍ പോലും ഇവര്‍ ടെന്‍ഷനടിച്ച് ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇടക്കിടക്ക് പ്രതിസന്ധികള്‍ ഉണ്ടാവാം. പല വിധത്തിലലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതിനെയെല്ലാം കൈകാര്യ ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ അവരുടെ ക്ഷേമവും കൂടെയുള്ളവരുടെ ക്ഷേമവും അന്വേഷിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. എന്ന് മാത്രമല്ല കൂടുതല്‍ സമയം ഇവര്‍ ചിലവഴിക്കുകയും ചെയ്യുന്നു. കരിയറില്‍ വളര്‍ച്ചയുണ്ടാവും. എങ്കിലും ആവശ്യമില്ലാതെ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന്റെ സ്ഥാനത്തിന്റെ സ്വാധീനം അവരുടെ ജീവിതത്തിലുടനീളം അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇവരുടെ നേതൃഗുണങ്ങള്‍ പ്രകാശിക്കും. പലപ്പോഴും ജോലി സംബന്ധമായി നിങ്ങള്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍ക്കും ഹോബികള്‍ക്കും എല്ലാം അനുമതി ലഭിക്കുന്നു. ഒരു മികച്ച മാറ്റമാണ് സൂര്യന്‍ ചിങ്ങം രാശിക്കാര്‍ക്ക് നല്‍കുന്നത്.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാരെ സ്വാധീനിക്കുന്നത് ബുധനാണ്. പലപ്പോഴും ബുധന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഓരോ സമയത്തും ഉണ്ടാവുന്ന ബുധന്റെ മാറ്റം മികച്ച നേട്ടങ്ങളെയാണ് നല്‍കുന്നത്. ഏത് പ്രശ്‌നത്തേയും പുനര്‍നിര്‍ണയിച്ച് പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ് പലപ്പോഴും ്ഗ്രഹമാറ്റത്തിലൂടെ ബുധന്‍ കന്നി രാശിക്കാര്‍ക്ക് നല്‍കുന്നത്.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ശുക്രന്റെ രാശിമാറ്റം വളരെയധികം ഗുണഫലങ്ങള്‍ നല്‍കുന്നു. കലാപരമായ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അനുകൂലാവസ്ഥയില്‍ എത്തിക്കും. സമാധാനം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സംഘര്‍ഷങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു. ശുക്രന്റെ സ്വാധീനം വളരെയധികം ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ശനിയാണ് അവരെ നിയന്ത്രിക്കുന്നത്. ജീവിതത്തിലെ എല്ലാ മാറ്റങ്ങളേയും പോസിറ്റീവ് ആക്കി മാറ്റുന്നതിന് കാരണമാകുന്നത് ശനിയുടെ മാറ്റങ്ങള്‍ തന്നെയാണ്. ഇവ വളരെയധികം തീവ്രമായിരിക്കും എന്നതാണ് സത്യം. മാത്രമല്ല പുതിയ തുടക്കങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.

ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനം ശുഭാപ്തി വിശ്വാസം ജീവിതത്തില്‍ നല്‍കുന്നു. യാത്ര ചെയ്യാന്‍ ധാരാളം അവസരങ്ങളുണ്ടാവുന്നു. പഠനത്തിനും പഠനാവശ്യങ്ങള്‍ക്കും വേണ്ടി ധാരാളം സമയം ഇവര്‍ ചിലവാക്കുന്നു. പല അനുഭവങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. പരമാവധി ഇവയെല്ലാം തന്നെ നിങ്ങള്‍ക്ക് സ്ഥിരമായി നില്‍ക്കുന്നതുമായിരിക്കും.

മകരം (ഡിസംബര്‍ 22 - ജനുവരി 19)
ശനിയുടെ സ്ഥാനം മകരരാശിയെ സാരമായി ബാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ തൊഴില്‍പരമായ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏത് സമയത്തേയും ശനിയുടെ രാശിമാറ്റം പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നു. അതുപോലെ തന്നെ മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയമാണ്. ആരോഗ്യകരമായ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും വ്യാഴത്തിന്റെ സ്വാധീനം നിങ്ങളില്‍ പുതുമ നല്‍കുന്നു. വിജയം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും. പുതിയ ആശയങ്ങളും പദ്ധതികളും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. വിജയത്തിനായി എപ്പോഴും നിങ്ങള്‍ക്കൊപ്പം പലരും കൂടി നില്‍ക്കുന്നു. മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്നു.

മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ശനിയാണ് മീനം രാശിക്കാരെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ശനി നല്‍കുന്നു. ക്രിയേറ്റീവ് ആയ പല കാര്യങ്ങളും ശനിയുടെ അങ്ങോളമിങ്ങോളമുള്ള രാശിമാറ്റത്തില്‍ സംഭവിക്കുന്നു. സ്വപ്‌നങ്ങളെക്കുറിച്ച് ചിന്തിച്ച് ജീവിക്കുന്നവരായിരിക്കും മീനം രാശിക്കാര്‍.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Sunday, June 16, 2024, 17:56 [IST]
X
Desktop Bottom Promotion